Categories
Film News trailer

വികെ പ്രകാശിന്‍റെ കന്നഡ സിനിമ വിഷ്ണു പ്രിയ ട്രയിലർ

മലയാള സംവിധായകൻ വികെ പ്രകാശ് ഒരുക്കുന്ന ആദ്യ കന്നഡ സിനിമ വിഷ്ണു പ്രിയ. ഒരു അഡാർ ലവ് ഫെയിം പ്രിയ പ്രകാശ് വാര്യർ , ശ്രേയ മഞ്ജു എന്നിവർ പ്രധാനകഥാപാത്രമാകുന്നു. സിനിമയുടെ ട്രയിലർ ഓൺലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നേരത്തെ തന്നെ ചിത്രീകരണം തുടങ്ങിയിരുന്നുവെങ്കിലും കോവിഡിനെ തുടർന്ന് നീളുകയായിരുന്നു. പൃഥ്വിരാജ് ട്രയിലർ ഫേസ്ബുക്കിൽ റിലീസ് ചെയ്തു. ബംഗളൂരു, മൈസൂരു, ചിക്കമംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണമെന്നാണ് റിപ്പോർട്ടുകൾ. തൊണ്ണൂറുകളിലെ പ്രണയകഥയാണ് സിനിമ പറയുന്നത്. പ്രണയരംഗങ്ങൾക്ക് പുറമെ ആക്ഷൻസീനുകളും ട്രയിലറിലുണ്ട്. അച്യുത് […]

Categories
Film News

സംയുക്ത മേനോൻ , വികെ പ്രകാശ് ദ്വിഭാഷ സിനിമ എറിദ

തമിഴിലും മലയാളത്തിലുമായി വികെ പ്രകാശ് ഒരുക്കുന്ന സിനിമയാണ് എറിദ. സംയുക്ത മേനോൻ നായികയായെത്തുന്ന സിനിമയിൽ നാസർ, കിഷോർ എന്നിവരെത്തുന്നു. എ ടേൽ ഓഫ് ഗോഡസ് ഇൻ ലവ് എന്ന ടാഗ് ലൈനോടെയെത്തിയ ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചനകളനുസരിച്ച് സിനിമ സ്ത്രീകേന്ദ്രീകൃത സിനിമയാണ്. വൈവി രാജേഷ്, റോമൻസ്, ജോര്‌ജ്ജേട്ടൻസ് പൂരം , വികടകുമാരൻ എന്നിവ എഴുതിയ വ്യക്തിയാണ് തിരക്കഥ ഒരുക്കുന്നത്. മരുഭൂമിയിലെ ആന, ഗുലുമാൽ, 3 കിംഗ്സ് എന്നിവയിൽ വികെ പ്രകാശിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. എറിദ, ലോകനാഥൻ സിനിമാറ്റോഗ്രാഫർ, […]

Categories
Film News

ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി, അനൂപ് മേനോന്‍ സിനിമയില്‍ നായികയായി പ്രിയ പ്രകാശ് വാര്യര്‍

ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം വികെ പ്രകാശ് അനൂപ് മേനോന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ പേര് പുറത്തുവിട്ടുകൊണ്ട് അനൂപ് മേനോന്‍ സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചു. ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്നാണ് സിനിമയുടെ പേര്. വി കെ പ്രകാശ്, അനൂപ് മേനോന്‍ ടീം ഒന്നിക്കുന്ന സിനിമയില്‍ അനൂപ് മേനോന്‍, പ്രിയ വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍ ഡിക്‌സണ്‍ പൊടുത്താസ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

Categories
Film News

നവ്യനായര്‍ തിരിച്ചെത്തുന്നു, ഒരുത്തീ എന്ന ചിത്രത്തിലൂടെ, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കാണാം

നവ്യ നായര്‍, വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരം, തിരിച്ചുവരവിനൊരുങ്ങുകയാണ്. ഒരുത്തീ എന്ന സ്ത്രീ കേന്ദ്രീകൃത സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മമ്മൂട്ടിയും മഞ്ജു വാര്യരും അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. എസ് സുരേഷ് ബാബു ഒരുത്തീ തിരക്കഥ ഒരുക്കുന്നു. അണിയറയില്‍ ജിംഷി ഖാലിദ് – അനുരാഗകരിക്കിന്‍വെള്ളം, അള്ളു രാമേന്ദ്രന്‍ ഫെയിം ക്യാമറ, ലിജോ പോള്‍ എഡിറ്റിംഗ്, ഗോപി സുന്ദര്‍ സംഗീതം […]