Categories
Film News teaser

ജോസഫ് തമിഴ് റീമേക്ക് : വിസിതിരൻ ടീസർ കാണാം

മലയാളി താരം ജോജു ജോർജ്ജിന്‍റെ ഹിറ്റ് സിനിമ ജോസഫ് തമിഴിലേക്ക് ഒരുക്കുകയാണ്. മലയാളത്തിൽ സിനിമ ഒരുക്കിയ എം പത്മകുമാർ തന്നെയാണ് ചിത്രം തമിഴിലും ഒരുക്കുന്നത്. ജോജുവിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിർമ്മാതാവും നടനുമായ ആർകെ സുരേഷ് ആണ്. പുതുവർഷദിനത്തിൽ സിനിമയുടെ ടീസർ ഓൺലൈനിലൂടെ റിലീസ് ചെയ്തു. ജോസഫ് ഒരു പോലീസുകാരന്‍റെ കഥയാണ് പറയുന്നത്. തന്‍റെ മുൻഭാര്യയുടെ മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്തുന്നതിനായി സ്വന്തം ജീവൻ പണയം വയ്ക്കുന്ന കഥാപാത്രമാണ്. മികച്ച നടനുള്ള കേരളസംസ്ഥാന പുരസ്കാരവും ദേശീയ പുരസ്കാരത്തിൽ സ്പെഷൽ […]