Categories
Film News

ഹൃദയം പൂർത്തിയായി, തിയേറ്റർ റിലീസ് ഉറപ്പിച്ച് അണിയറക്കാർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തിരിക്കുന്ന ഹൃദയം പൂർത്തിയായി. മാർച്ചിൽ തന്നെ ഒട്ടുമിക്ക ഭാ​ഗങ്ങളും പൂർത്തിയാക്കിയിരുന്ന ടീമിന് കുറച്ചു ഭാ​​ഗം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സിനിമയിലെ നായകൻ പ്രണവ് മോഹൻലാൽ എത്തുന്ന ഒരു ​ഗാനരം​ഗമാണ് ചിത്രീകരിക്കാനുണ്ടായിരുന്നത്. വിനീത് ശ്രീനിവാസൻ സോഷ്യൽമീഡിയയിലൂടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരുന്നു പ്രണവ്, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. വിനീത് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയാണിത്. അജു വർ​ഗ്​ഗീസ്, വിജയരാഘവൻ, അരുൺ കുര്യൻ എന്നിവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാ​ഗമാകുന്നു. […]

Categories
Film News

പ്രണവിന്റെ പിറന്നാൾ സമ്മാനമായി ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് ഹൃദയം ടീം

പ്രണവ് മോഹൻലാൽ – കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന വിനീത് ശ്രീനിവാസൻ സിനിമയാണ് ഹൃദയം. ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. പ്രണവിന്റെ പിറന്നാൾ സമ്മാനമായാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കല്യാണി പ്രിയദർശന്റെ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത് ദർശന രാജേന്ദ്രൻ ആണ്. സം​ഗീതത്തിന് വളരെയധികം പ്രാധാന്യം നൽകിയിരിക്കുന്ന സിനിമയിൽ 15 ​ഗാനങ്ങളാണുള്ളത്. ഹിഷാം അബ്ദുൾ വഹാബ് സം​ഗീതമൊരുക്കിയിരിക്കുന്നു. അജു വർ​ഗ്​​ഗീസ്, ബൈജു സന്തോഷ്, അരുൺ […]

Categories
Film News

സാറാസിലെ പുതിയ ​ഗാനം, വിനീതും ദിവ്യയും ആലപിച്ചത്, റിലീസ് ചെയ്തു

അന്ന ബെൻ, സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന ജൂ‍ഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് സാറാസ്. സിനിമയിൽ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. ഇരുവരും ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി ഒന്നിച്ച് പാടുന്നത്. ജോ പോളിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സം​ഗീതം നൽകിയിരിക്കുന്നു. അന്ന ബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നു.ജൂലൈ 5ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. കൊച്ചിയിലും വാ​ഗമണ്ണിലുമായി സിനിമ ചിത്രീകരിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസൻ, മല്ലിക […]

Categories
Film News teaser

777 ചാർളി ടീസറിൽ വിനീത് ശ്രീനിവാസന്റെ ശബ്ദം

കന്നഡ താരം രക്ഷിത് ഷെട്ടിയുടെ പുതിയ സിനിമ 777ചാർളി റിലീസിനൊരുങ്ങുകയാണ്. അഞ്ച് ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. കന്നഡ, തമിഴ്, തെലു​ഗ്, മലയാളം, ഹിന്ദി ഭാഷകളിൽ. അണിയറക്കാർ അഞ്ച് ഭാഷകളിലും ടീസർ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള പാട്ടാണ് ടീസറിലുള്ളത്. രക്ഷിത് അവതരിപ്പിക്കുന്ന നായകന്റെ അടുത്തേക്ക് എത്തുന്നതുവരെയുള്ള നായയുടെ യാത്രയാണ് ടീസറിലുള്ളത്. വിനീത് ശ്രീനിവാസൻ മലയാളം വെർഷനിൽ ആലപിച്ചിരിക്കുന്നു. കന്നഡ, ഹിന്ദി ഭാഷകളിൽ സുബം റോയും, കാർത്തിക് തമിഴ്, തെലു​ഗ് ഭാഷകളിലും ആലപിച്ചിരിക്കുന്നു. നോബിൻ പോൾ സം​ഗീതമൊരുക്കിയിരിക്കുന്നു. […]

Categories
Film News

ഹൃദയം സാറ്റലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റ് സ്വന്തമാക്കി

മലയാളസിനിമയിലെ മക്കള്‍ കൂട്ടുകെട്ട് ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമായെത്തുന്ന സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെങ്കിലും ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റിരിക്കുകയാണ്. ഏഷ്യാനെറ്റ് വലിയ തുകയ്ക്ക് ചിത്രം സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയം ഒരുകൂട്ടം വ്യക്തികളുടെ ജീവിതയാത്രയാണ്. വിനീത് ശ്രീനിവാസന്‍ സ്വന്തം ജീവിതത്തിലെ സംഭവങ്ങളും കൂട്ടിച്ചേര്‍ത്തൊരുക്കിയിരിക്കുന്ന തിരക്കഥയാണ്. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ഭാര്യ വിദ്യയും പഠിച്ച എന്‍ജിനീയറിംഗ് കോളേജില്‍ വച്ചാണ്. പ്രണവ്, […]

Categories
Film News

പ്രണവ് മോഹന്‍ലാല്‍ – വിനീത് ടീമിന്റെ ഹൃദയത്തില്‍ 12 ഗാനങ്ങള്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന സമയത്ത് ചെന്നൈയില്‍ സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. 50ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തീകരിക്കാനായിട്ടുണ്ട് അണിയറക്കാര്‍ക്ക്. ഔട്ട്‌ഡോര്‍ ചിത്രീകരണം ആള്‍ക്കൂട്ടവും ആവശ്യമുള്ളതിനാല്‍ സാധാരണ നിലയിലേക്കെത്തും വരെ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ പറയുന്നത്, ഹൃദയം സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയാണെന്നാണ്. അടുത്തിടെ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ 12 പാട്ടുകള്‍ ചിത്രത്തിലുണ്ടെന്ന് അറിയിച്ചിരുന്നു. ഇത്രയും പാട്ടുകള്‍ ഇതിനോടകം ചിത്രീകരിച്ചിട്ടുണ്ട്. ഇനിയും ചിലപ്പോള്‍ കൂട്ടിയേക്കാം. […]

Categories
Film News

വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി ആടുജീവിതത്തില്‍

പൃഥ്വിരാജ് അടുത്തിടെ തന്റെ പുതിയ സിനിമ ആടുജീവിതം അവസാനഷെഡ്യൂള്‍ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങള്‍ക്കായി വിദേശത്തേക്ക് പോയിരുന്നു. ബ്ലെസി ഒരുക്കുന്ന സിനിമ അതേ പേരിലുള്ള അവാര്‍ഡ് ലഭിച്ചിട്ടുള്ള നോവല്‍ ആസ്പദമാക്കിയുള്ളതാണ്. ബെന്യാമന്‍ ആണ് നോവല്‍ എഴുതിയിരിക്കുന്നത്. മാര്‍ച്ച് 2018നാണ് സിനിമ ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജിന്റെ മറ്റു തിരക്കുകളും സിനിമയ്ക്കായി വ്യത്യസ്ത ഗെറ്റപ്പുകള്‍ വേണമെന്നുള്ളതുമെല്ലാമാണ് സിനിമ നീണ്ടു പോവാന്‍ കാരണം. സിനിമയുടെ അവസാനഘട്ട ചിത്രീകരണം മാര്‍ച്ച് 16ന് അള്‍ജീരിയയില്‍ തുടങ്ങാനിരിക്കുകയാണ്. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂള്‍ ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സിനിമയെ […]

Categories
Film News

വിനീത് ചിത്രം ഹൃദയത്തില്‍ സംഗീതമൊരുക്കുന്നത് ഐഡിയസ്റ്റാര്‍ സിംഗര്‍ ഫെയിം ഹെഷാം അബ്ദുല്‍ വഹാബ്

വിനീത് ശ്രീനിവാസന്റെ പുതിയ സിനിമ ഹൃദയം അടുത്തിടെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ , ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയ്ത്ത് ഹൃദയം എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് ദശകങ്ങള്‍ക്ക് ശേഷം മെരിലാന്റ് സിനിമാസ് നിര്‍മ്മാണത്തിലേക്ക് തിരികെയെത്തുന്ന സിനിമയാണ് ഹൃദയം. ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മാതാക്കളില്‍ ഒരാളായ വിശാഖ് സുബ്രഹ്മണ്യം ആണ് ബാനര്‍ ഇപ്പോള്‍ നോക്കുന്നത്. നോബിള്‍ തോമസ് ആണ് കോ പ്രൊഡ്യൂസര്‍. ഹൃദയം സംഗീതമൊരുക്കുന്നത് ഹെഷാം അബ്ദുല്‍ വഹാബ് ആണ്. വിനീത് സാധാരണ […]

Categories
Film News

ചിത്രം സ്വീകലില്‍ പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും ഡയറക്ട് ചെയ്ത് വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാലിനേയും കല്യാണി പ്രിയദര്‍ശനേയും പ്രധാനകഥാപാത്രമാക്കി പുതിയ സിനിമയുമായെത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മിക്കുന്നു. അടുത്ത വര്‍ഷം ആദ്യമായിരിക്കും ചിത്രീകരണം ആരംഭിക്കുക. അതേ സമയം പുതിയ സിനിമ 1988ല്‍ ഇറങ്ങിയ ചിത്രം എന്ന സിനിമയുടെ സ്വീകലായിരിക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ എഴുതി സംവിധാനം ചെയ്ത സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തി. ശ്രീനിവാസന്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സ്വീകലിനെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ശരിയാവുകയാണെങ്കില്‍ പുതിയ […]

Categories
Film News

കിനാവോ : വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രം മനോഹരത്തിലെ ഗാനം

വിനീത് ശ്രീനിവാസന്റെ അടുത്ത റിലീസ് മനോഹരം ആണ്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഗാനം റിലീസ് ചെയ്തു. കിനാവോ എന്ന ഗാനം ഒരു റൊമാന്റിക് ട്രാക്ക് ആണ്. സഞ്ജീവ് ടി ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍ ആണ്. ജോ പോളിന്റേതാണ് വരികള്‍. മനോഹരം സംവിധാനം ചെയ്തിരിക്കുന്നത് അന്‍വര്‍ സാദിഖ് ആണ്. വിനീത് ശ്രീനിവാസന്‍ മുമ്പ് ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തില്‍ സംവിധായകനൊപ്പമെത്തിയിരുന്നു. ഞാന്‍ പ്രകാശന്‍ ഫെയിം അപര്‍ണ […]