Categories
Film News

വിനായകൻ, ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ ടീം ഒന്നിക്കുന്ന പന്ത്രണ്ട്

വിനായകൻ, സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ എന്നിവർ പന്ത്രണ്ട് എന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. ലിയോ താഡിയസ് എഴുതി സംവിധാനം ചെയ്യുന്നു. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് നടത്തി. വിക്ടർ എബ്രഹാം, സ്കൈ പാസ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്നു. നാല് പ്രധാനകഥാപാത്രങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിലെത്തുന്നു. അണിയരയിൽ അൽഫോൺസ് ജോസഫ് സം​ഗീതമൊരുക്കുന്നു. സ്വരൂപ് ശോഭ ശങ്കർ ഛായാ​ഗ്രഹണവും , നാബു ഉസ്മാൻ എഡിറ്റിം​ഗും കോസ്റ്റ്യൂം ഡിസൈനർ ധന്യ […]

Categories
Film News

ഓപ്പറേഷൻ ജാവ ട്രയിലർ പുറത്തിറക്കുന്നത് മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ചേർന്ന്

സെൻസറിംഗ് പൂർത്തിയാക്കി ഓപ്പറേഷൻ ജാവ ഫെബ്രുവരി 12ന് തിയേറ്ററുകളിലേക്കെത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ ട്രയിലർ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്യുകയാണ് അണിയറക്കാർ. മലയാളത്തിലെ സൂപ്പർസ്റ്റാർ കൂട്ടുകെട്ട് സിനിമയുടെ ട്രയിലർ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുന്നു- മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി. ഫെബ്രുവരി 1ന് വൈകീട്ട് 6മണിക്ക സിനിമയുടെ ട്രയിലർ റിലീസ് ചെയ്യും. മുമ്പ് മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജ്, മഞ്ജുവാര്യർ, കീർത്തി സുരേഷ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ആസിഫ് അലി എന്നിവര്‍ ചേർന്നാണ് ടീസർ റിലീസ് ചെയ്തത്. ഓപ്പറേഷൻ ജാവ എഴുതി […]

Categories
Film News

ഇൻവസ്റ്റിഗേഷൻ ത്രില്ലർ സിനിമ , ഓപ്പറേഷൻ ജാവ, ഫെബ്രുവരി 12ന് തിയേറ്ററുകളിലേക്ക്

വാസ്തവം, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ സിനിമകൾക്ക് ശേഷം വി സിനിമാസ് ഇന്‍റർനാഷണൽ ബാനറിൽ പത്മ ഉദയ് നിർമ്മിച്ചിരിക്കുന്ന സിനിമയാണ് ഓപ്പറേഷൻ ജാവ. നവാഗതനായ തരുൺ മൂർത്തി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഫെബ്രുവരി 12ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ്, ലുക്ക്മാൻ, ബിനു പപ്പു, ഇർഷാദ് അലി, പ്രശാന്ത് അലക്സാണ്ടർ, ദീപക് വിജയ്, പി ബാലചന്ദ്രൻ, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇൻവസ്റ്റിഗേഷൻ ത്രില്ലർ […]

Categories
Film News

വിനായകന്‍റെ സംവിധാനസംരംഭം പാർട്ടി, ആഷിഖ് അബു നിർമ്മിക്കുന്നു

പാർട്ടി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ നടൻ വിനായകന്‍ സംവിധാനത്തിലേക്ക് കടക്കുകയാണ്. ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരുടെ ഒപിഎം സിനിമാസ് ബാനര്‍ സിനിമ നിർമ്മിക്കുന്നു. വിനായകൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. വിനായകൻ സിനിമയിലെത്തിയിട്ട് 25 വർഷമായി, ഈ സ്പെഷൽ അവസരത്തിൽ ആഷിഖ് അബു സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ബാക്കഗ്രൗണ്ട് നർത്തകനായി തൊണ്ണൂറുകളിലാണ് വിനായകൻ സിനിമയിലെത്തിയത്. അതിന് ശേഷം നിരവധി കോമഡി വേഷങ്ങളിലും നെഗറ്റീവ് കഥാപാത്രങ്ങളായും താരമെത്തി. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് നല്ല […]

Categories
Film News

നവ്യ നായര്‍ പ്രധാനവേഷത്തിലെത്തുന്ന ഒരുത്തി, വിനായകന്‍ പോലീസ് ഓഫീസറായെത്തുന്നു

വിവാഹശേഷം സിനിമയില്‍ നിന്നും മാറിനിന്ന നവ്യ നായര്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഒരുത്തി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമ നായികാപ്രാധാന്യമുള്ള സിനിമയാണ്. എസ് സുരേഷ്ബാബു തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയാണ്. വിനായകന്‍ പോലീസ് ഓഫീസറായി ചിത്രത്തിലെത്തുന്നു. വിനായകന്‍ അദ്ദേഹത്തിന്റെ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് സിനിമയിലേത്. രണ്ട് കുട്ടികളുടെ അമ്മയായാണ് നവ്യ നായര്‍ സിനിമയിലെത്തുന്നത്. എറണാകുളം വൈപ്പിന്‍ റൂട്ടിലെ ബോട്ട് കണ്ടക്ടര്‍ ആയാണ് താരം സിനിമയിലെത്തുന്നത്. സൈജു കുറുപ്പ് അവരുടം ഭര്‍ത്താവായെത്തുന്നു. ഒരുത്തി സിനിമയില്‍ […]

Categories
Film News

പട ഫസ്റ്റ്‌ലുക്ക പോസ്റ്ററെത്തി

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ ഒന്നിക്കുന്ന സിനിമയാണ് പട. കമല്‍ കെഎം സംവിധാനം ചെയ്യുന്ന സിനിമ ഇ4 എന്റര്‍ടെയ്ന്‍മെന്‍്‌റ്‌സ് നിര്‍മ്മിക്കുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. പോസ്റ്ററില്‍ നാല് ലീഡ് താരങ്ങളുമെത്തുന്നു. മുഖം മറച്ചാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. മലയാളത്തിലേക്ക് സംവിധായകന്‍ കമല്‍ കെഎം എത്തുന്ന സിനിമയാണ് പട. അദ്ദേഹത്തിന്റെ ആദ്യ സിനിമ ഐഡി ഹിന്ദിയില്‍ ഒരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവിധ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം സ്‌ക്രീന്‍ […]

Categories
Film News

ട്രാന്‍സ് :വിനായകന്റെ സംവിധാനത്തില്‍ സൗബിന്‍ ഷഹീറിന്റെ ഗാനം

അന്‍വര്‍ റഷീദ് ഒരുക്കുന്ന ട്രാന്‍സ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം അടുത്ത മാസം റിലീസ് ചെയ്യുകയാണ്. അടുത്തിടെ അണിയറക്കാര്‍ അറിയിച്ചതു പോലെ ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. ഫഹദ് ഫാസില്‍, നസ്രിയ കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അണിയറയിലും നിരവധി പ്രമുഖര്‍ അണിനിരക്കുന്ന ചിത്രമാണിത്. അക്കാഡമി പുരസ്‌കാരജേതാവ് റസൂല്‍ പൂക്കുട്ടി, സിനിമാറ്റോഗ്രാഫര്‍ അമല്‍ നീരദ് തുടങ്ങിയവര്‍. നവാഗതനായ വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന സിനിമ ഏത് തരത്തിലുള്ളതാണെന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഗീതം ചിത്രത്തില്‍ […]

Categories
Film News

ഓപ്പറേഷന്‍ ജാവ: ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പുതുവത്സരദിനത്തില്‍ നിരവധി മലയാളസിനിമകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവയിലൊന്നാണ് ഓപ്പറേഷന്‍ ജാവ, പോലീസ് ചിത്രമാണെന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. സ്‌റ്റോറീസ് ഓഫ് അണ്‍സങ് ഹീറോസ് എന്ന ടാഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. വിനായകന്‍, ബാലു വര്‍ഗ്ഗീസ്, ഇര്‍ഷാദ്, ബിനു പപ്പു, സുധി കൊപ്പ, ദീപക് വിജയന്‍, ലുക്മാന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. നവാഗതനായ തരുണ്‍ മൂര്‍ത്തി എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. അണിയറയില്‍ ഫൈസല്‍ സിദ്ദീഖ് സിനിമാറ്റോഗ്രാഫി, ആന്റണി വര്‍ഗ്ഗീസിന്റെ […]

Categories
Film News

മമ്മൂട്ടി , പടയില്‍ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്,വിനായകന്‍ എന്നിവര്‍ക്കൊപ്പം

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ, ദിലീഷ് പോത്തന്‍ എന്നിവര്‍ പട എന്ന ചിത്രത്തില്‍ ഒന്നിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കമല്‍ കെഎം സംവിധാനം ചെയ്യുന്ന സിനിമ ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ 80 ശതമാനത്തോളം ചിത്രീകരണം ആഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമയിലേക്ക് ഇപ്പോള്‍ വലിയ ഒരു താരത്തെ തന്നെ ചേര്‍ത്തിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രധാന വേഷം ചെയ്യുന്നു. ഉടന്‍ തന്നെ അദ്ദേഹം തന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. പട എന്ന ചിത്രത്തിലൂടെ സംവിധായകന്‍ കമല്‍ […]

Categories
Film News

വിനായകന്‍, സണ്ണി വെയ്ന്‍, ജയസൂര്യ ആടു 3യില്‍

പോപുലര്‍ ആട് സീരീസിലെ മൂന്നാമത്തെ സിനിമ എത്തുന്നു. സീരീസിലെ മൂന്നാമത്തെ സിനിമ വലിയ ബജറ്റിലാണ് ഒരുക്കുക. 3ഡി വെര്‍ഷന്‍ ആയിരിക്കുമെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളുമുണ്ട്. അടുത്ത വര്‍ഷത്തെ ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ ദിവസം ജയസൂര്യയുടെ പുതിയ സിനിമ തൃശ്ശൂര്‍പൂരം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചടങ്ങില്‍ ആട് 3 ചിത്രീകരണം അടുത്ത വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുമെന്നറിയിച്ചു. വിജയ് ബാബു, തൃശ്ശൂര്‍പൂരം, ആട്3 നിര്‍മ്മാതാവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് ആദ്യരണ്ട് ഭാഗങ്ങളും തിരക്കഥയും […]