Categories
Film News teaser

കനകം കാമിനി കലഹം ടീസറെത്തി

നിവിൻ പോളി – ​​ഗ്രേസ് ടീമിന്റെ കനകം കാമിനി കലഹം ടീസർ പുറത്തിറക്കി. സിനിമയുടെ നിർമ്മാതാവ് കൂടിയായ നിവിൻ പോളി തന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ടീസറിലെ തമാശയാണ് ഹൈലൈറ്റ്. 59 സെക്കന്റ് ദൈർ​ഘ്യമുള്ള ടീസർ ഒരു നാടകപശ്ചാത്തലത്തിൽ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ ടീസറിലൂടെ പരിചയപ്പെടുത്തുന്നു.പ്രേക്ഷകർക്ക് ചിരിക്കാൻ വഴിയൊരുക്കുന്ന സിനിമയായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. നിവിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് പോളി ജൂനിയർ പിക്ചേഴ്സ് ചിത്രം നിർമ്മിക്കുന്നു. സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം […]

Categories
Film News

ബർമൂഡയിലെ എസ് ഐ ജോഷ്വോയെ പരിചയപ്പെടുത്തി മോഷൻ പോസ്റ്റർ

ഷെയ്ൻ നി​ഗം നായകനായെത്തുന്ന ടികെ രാജീവ് കുമാർ സിനിമയാണ് ബർമൂഡ. ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്റർ പുറത്തറിക്കിയിരിക്കുകയാണിപ്പോൾ. നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ഫസ്റ്റ്ലുക്കിൽ ഷെയ്ൻ എത്തിയപ്പോൾ മോഷൻ പോസ്റ്റർ വിനയ് ഫോർട്ട് ആണ്. എസ്ഐ ജോഷ്വോ എന്ന കഥാപാത്രമായാണ് വിനയ് സിനിമയിലെത്തുന്നത്. 24 ഫ്രെയിംസിന്റെ ബാനറിൽ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്നിവർ ചേർന്നാണ് ബർമൂഡ നിർമ്മിക്കുന്നത്. ശെയ്ലീ കൃഷ്ണ നായികയാകുന്നു. ഷെയ്നിനൊപ്പം വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, […]

Categories
Film News

വിനയ് ഫോർട്ട്, അനു സിതാര, കൃഷ്ണ ശങ്കർ ടീമിന്‍റെ വാതിൽ

സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സിനിമയാണ് വാതിൽ. ജയസൂര്യ ചിത്രത്തിന്‍റെ പ്രഖ്യാപനം ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് നടത്തി. വിനയ് ഫോർട്ട്, അനു സിതാര, കൃഷ്ണ ശങ്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സർജു രമാകാന്ത് , ഉത്തരാസ്വയംവരം ഫെയിം ഒരുക്കുന്നു. VAATHIL#our next Posted by Vinay Forrt on Saturday, March 6, 2021 വാതിൽ തിരക്കഥ ഒരുക്കുന്നത് ഷംനാദ് ഷബീര്‍ ആണ്. സുജി കെ ഗോവിന്ദരാജ്, രജീഷ് വളാഞ്ചേരി എന്നിവര്‍ ചേർന്ന് സിനിമ നിർമ്മിക്കുന്നു. മനേഷ് മാധവൻ ഛായാഗ്രഹണം, […]

Categories
Film News

നിവിൻ പോളി ചിത്രം കനകം കാമിനി കലഹം പൂർത്തിയായി

നിവിൻ പോളിയുടെ പുതിയ സിനിമ കനകം കാമിനി കലഹം ചിത്രീകരണം പൂർത്തിയായി. സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. നിവിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് പോളി ജൂനിയർ പിക്ചേഴ്സ് ചിത്രം നിർമ്മിക്കുന്നു. മുഴുവൻ സിനിമയും ചിത്രീകരിക്കാൻ ഒരു മാസമാണ് ടീമെടുത്തത്. സംവിധായകന്‍റെ അഭിപ്രായത്തിൽ കനകം കാമിനി കലഹം ഒരു ഫാമിലി ഡ്രാമയായിരിക്കും. സറ്റയർ ഉൾപ്പെടുത്തിയുള്ളത്. ആദ്യ സിനിമ ആൻഡ്രോയിഡ് കുഞ്ഞപ്പൻ പറഞ്ഞതുപോലെ സാധാരണക്കാരായ ഒരു കൂട്ടം ആളുകളുടെ കഥ. […]

Categories
gossip

വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് സിനിമ ഉറുമ്പുകള്‍ ഉറങ്ങാറില്ല തമിഴിലേക്ക്

2015ല്‍ പുറത്തിറങ്ങിയ ഉറുമ്പുകള്‍ ഉറങ്ങാറില്ല തമിഴിലേക്ക് റീമേഡ് ചെയ്യുന്നു. സോഷ്യല്‍മീഡിയ പേജിലൂടെ സിനിമയുടെ സംവിധായകന്‍ ജിജു അശോകന്‍ അറിയിച്ചതാണിക്കാര്യം. തമിഴ് വെര്‍ഷനിലെ താരങ്ങളേയോ അണിയറക്കാരേയോ അറിയിച്ചിട്ടില്ല. ഒറിജിനല്‍ സിനിമയില്‍ വിനയ് ഫോര്‍ട്ട്, ചെമ്പന്‍ വിനോദ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തി. കലാഭവന്‍ ഷാജോണ്‍, അനന്യ, സുധീര്‍ കരമന, അജു വര്‍ഗ്ഗീസ്, ഇന്നസെന്റ്, ശ്രീജിത് രവി, സുനില്‍ സുഖദ, മുസ്തഫ, വനിത കൃഷ്ണചന്ദ്രന്‍, ജാനകി കൃഷ്ണന്‍, തെസ്‌നി ഖാന്‍ എന്നിവരും സഹതാരങ്ങളായെത്തി. തമിഴ് പ്രേക്ഷകര്‍ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം. […]

Categories
Film News

സൗബിന്‍, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവര്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ അടുത്ത ചിത്രത്തില്‍

ജെല്ലിക്കെട്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യും മുമ്പെ, സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി തന്റെ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരിക്കുകയാണ്. മുമ്പ് ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് എന്നിവര്‍ ചിത്രത്തിലുണ്ടെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ സൗബിന്‍ ഷഹീര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലെത്തുന്നു. ചെമ്പനൊഴികെ മറ്റാരും മുമ്പ് ലിജോയുടെ ചിത്രത്തിലെത്തിയിട്ടില്ല. ഇടുക്കിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രശസ്തനായ മധു നീലകണ്ഠന്‍ ആണ് ക്യാമറ ചെയ്യുന്നത്. അടുത്തുതന്നെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. […]

Categories
Film News

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ : ഇന്ദ്രജിത് സുകുമാരനു പകരം വിനയ് ഫോര്‍ട്ട്

ഇന്ദ്രജിത് സുകുമാരന്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഭാഗമാകുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ചിത്രത്തില്‍ ഒഴിവായിരിക്കുകയാണിപ്പോള്‍. അദ്ദേഹം ഇപ്പോള്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. കിരണ്‍ പ്രഭാകര്‍ ഒരുക്കുന്ന താക്കോല്‍, ലൂസിഫര്‍ എഡിറ്റര്‍ സാംജിത്ത് മുഹമ്മദിന്റെ സംവിധാനസംരംഭം തലനാരിഴ എന്നിവയും വരാനിരിക്കുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയില്‍ ഇന്ദ്രജിത്തിന് പകരം വിനയ് ഫോര്‍ട്ട് എത്തും. വെടിവഴിപാട് ഫെയിം ശംഭു പുരുഷോത്തമന്‍ ആണ് […]

Categories
Film News

പാടി ഞാന്‍ : തമാശയിലെ ആദ്യ ഗാനം

വിനയ് ഫോര്‍ട്ടിന്റെ അടുത്ത ചിത്രം തമാശയിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. പാടി ഞാന്‍ എന്നു തുടങ്ങുന്ന ഗാനം പാടിയതും സംഗീതം നല്‍കിയതും ഷഹബാസ് അമന്‍ ആണ്. റെക്‌സ് വിജയ് ട്രാക് ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴുത്തുകാരനും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയുടേതാണ്. നായികയുടേയും നായകന്റേയും റൊമാന്‍സ് ആണ് പാട്ടിലുള്ളത്. വിനയ് ഫോര്‍ട്ടും ദിവ്യപ്രഭയുമാണ് മുഖ്യവേഷങ്ങള്‍ ചെയ്യുന്നത്. തമാശ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിരിക്കുന്നത് അഷ്‌റഫ് ഹംസ ആണ്. ഇന്‍ഡസ്ട്രിയിലുള്ളവര്‍ സിനിമ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്, കാരണം […]

Categories
Film News

ടൊവിനോയും രമേഷ് പിഷാരടിയും എന്റെ സുഹൃത്തുക്കൾ ; പ്രചരിക്കുന്ന വീഡിയോ വ്യാജമെന്നും നടൻ വിനയ് ഫോർട്ട്

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒന്നായിരുന്നു സംവിധായകൻ അൽഫോൺസ്  പുത്രന്റെ കുഞ്ഞിന്റെ മാമോദിസ ചടങ്ങുകൾക്കിടെ വിനയ് ഫോർട്ടിനെ അവഗണിച്ച് പോകുന്ന ടൊവിനോയും രമേഷ് പിഷാരടിയും ഉൾപ്പെടുന്ന വീഡിയോ. എന്നാൽ ഈ വിഡിയോയും വാർത്തകൾകൾക്കും യാതൊരു  അടിസ്ഥാനവുമില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത് നടൻ വിനയ് ഫോർട്ട് തന്നെയാണ്. നടൻ ടൊവിനോക്കും രമേഷ് പിഷാരടിക്കും എതിരെ ഈ വീഡിയോയും വാർത്തകളും വന്നതിന് ശേഷം കടുത്ത വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. ആരാധകരടക്കം താരങ്ങളെ ഇതിന്റെ പേരിൽ  ക്രൂശിക്കുന്ന അവസ്ഥ എത്തിയതോടെ സംഭവത്തിന്റെ നിജസ്ഥിതി […]