Categories
Film News

വിജയ് സേതുപതിയുടെ തു​ഗ്ലക് ദർബാർ നേരിട്ട് ഒടിടി റിലീസിന്

വിജയ് സേതുപതിയുടെ നിരവധി ചിത്രങ്ങൾ അണിയറയിലൊരുങ്ങുന്നുണ്ട്. അവയിൽ ഏറെ പ്രാധാന്യമുള്ളതാണ് തു​ഗ്ലക്ക് ദർബാർ. നവാ​ഗതനായ ‍ഡൽഹി പ്രസാദ് ദീനദയാൽ സംവിധാനം ചെയ്യുന്ന സിനിമ ലോകൽ പൊളിറ്റിക്സ് ആസ്പദമാക്കിയുളള ഒരു മാസ് എന്റർടെയ്നർ ആണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഏറെ വൈകിയ ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുകയാണ്. ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുകയാണ്. റിലീസ് തീയ്യതി ഉടൻ പ്രഖ്യാപിക്കും. വിജയ് സേതുപതി സിനിമയിൽ സിം​ഗം എന്ന കഥാപാത്രമായെത്തുന്നു. ചതിയനായ ഒരാൾ നല്ല വ്യക്തിയാകുന്നതാണ് […]

Categories
Film News

വിജയ് സേതുപതി , 19(1)എ ഡബ്ബിംഗ് തുടങ്ങി

19(1)എ , തമിഴ് താരം വിജയ് സേതുപതി, നിത്യ മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയാണ്. നവാഗതസംവിധായിക ഇന്ദു വിഎസ് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ള സിനിമ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണിപ്പോൾ. ഇന്ദ്രജിത്, ഇന്ദ്രൻസ് എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ഭഗത് മാനുവൽ, ദീപക് പാറമ്പോൽ എന്നിവരാണ് മറ്റു താരങ്ങൾ. അണിയറയിൽ 96ഫെയിം ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്നു. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരജേതാവ് മനേഷ് മാധവൻ സിനിമാറ്റോഗ്രഫി ഒരുക്കുന്നു. ആന്‍റോ ജോസ് ഫിലിം കമ്പനി സിനിമ നിർമ്മിക്കുന്നു.

Categories
Film News

ഗൗതം മേനോൻ, അമല പോൾ, അതിഥി ബാലൻ, വിജയ് സേതുപതി ചിത്രം കുട്ടി സ്റ്റോറി; ഫസ്റ്റ്ലുക്ക് പോസ്റ്റർ കാണാം

തമിഴ് സംവിധായകരായ ഗൗതം വാസുദേവ് മേനോൻ, വെങ്കട്ട് പ്രഭു, എഎല്‍ വിജയ്, നളൻ കുമാരസ്വാമി എന്നിവർ ഒന്നിക്കുന്ന പുതിയ ആന്തോളജി സിനിമയാണ് കുട്ടി സ്റ്റോറി. ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമ ഇപ്പോൾ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം അണിയറക്കാർ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓൺലൈനിൽ റിലീസ് ചെയ്തു. അതിനൊപ്പം നാല് സംവിധായകരും അവരുടെ സിനിമകളിലെ ഒരു പ്രത്യേക റൊമാന്‍റിക് സീൻ വിശദീകരിക്കുന്ന ഒരു പ്രൊമോ വീഡിയോയും റിലീസ് ചെയ്യുകയുണ്ടായി. കുട്ടി സ്റ്റോറിയിൽ അഭിനയിച്ചിരിക്കുന്നത് വിജയ് സേതുപതി, അതിഥി ബാലൻ, […]

Categories
Film News

19(1) എ ചിത്രീകരണം പൂർത്തിയായി

തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്ന സിനിമയാണ് 19(1)എ. വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതസംവിധായിക ഇന്ദു വിഎസ് ആണ്. അണിയറക്കാർ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. സംവിധായിക ഇന്ദു തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ വിഷത്തിലുള്ള സിനിമ ഡിമാന്‍റ് ചെയ്യുന്ന താരങ്ങളെയാണ് സിനിമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത നടൻ ഇന്ദ്രൻസും സിനിമയിൽ പ്രമുഖ കഥാപാത്രമാവുന്നു. ഭഗത് മാനുവൽ, ദീപക് പാറമ്പോൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അണിയറയിൽ […]

Categories
Film News

വിജയ് ചിത്രം മാസ്റ്റർ പുതിയ പ്രൊമോ വീഡിയോ

മാസ്റ്റർ അണിയറക്കാർ പുതിയ പ്രൊമോ വീഡിയോ റിലീസ് ചെയ്തിരിക്കുന്നു. വിജയ്, മാളവിക മോഹൻ എന്നിവരാണ് പ്രൊമോയിൽ. അന്ത കണ്ണാ പാത്താക്ക എന്ന പശ്ചാത്തലസംഗീതത്തൊടെയാണ് പ്രൊമോ വീഡിയോ എത്തിയിരിക്കുന്നത്. അനിരുദ്ധ് ഒരുക്കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജയാണ്. വരികൾ വിഘ്നേശ് ശിവൻ ഒരുക്കിയിരിക്കുന്നു. മാസ്റ്ററിൽ വിജയ് കോളേജ് പ്രൊഫസറായെത്തുന്നു. മാളവിക കോളേജ് ഫാകൽറ്റി ആണ്. വിജയ് സേതുപതി ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നു. ആൻഡ്രിയ ജറാമിയ, ശന്തനു ഭാഗ്യരാജ്, മഹേന്ദ്രൻ, ഗൗരി കിഷൻ, അർജ്ജുൻ ദാസ്, […]

Categories
Film News

വിജയ് സിനിമ മാസ്റ്റർ യുഎ സർട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂർത്തിയാക്കി

കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാസ്റ്റർ പൊങ്കലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ വരുന്നുണ്ട്. ഈ വാർത്തകൾ ശരിയാകും വിധം സിനിമയുടെ സെൻസറിംഗ് പൂർത്തിയാക്കിയ വിവരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. യു എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. വിജയ് സിനിമ യുഎ സർട്ടിഫിക്കറ്റ് നേടുന്നത് അപൂർവ്വമാണ്. ധാരാളം ആക്ഷനും രക്തച്ചൊരിച്ചിലുമുള്ളതാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ, വിജയ് ,വിജയ് സേതുപതി കൂട്ടുകെട്ട് ഒന്നിക്കുന്നു. ആൻഡ്രിയ ജറാമിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജ്ജുൻ ദാസ്, ഗൗരി കിഷൻ എന്നിവര്‍ താരങ്ങളാകുന്നു. […]

Categories
Film News

പുതിയ സ്റ്റില്‍ റിലീസ്‌ ചെയ്‌ത്‌ മാസ്റ്റര്‍ അണിയറക്കാര്‍

വിജയുടെ മാസ്റ്റര്‍ ജനുവരിയില്‍ പൊങ്കല്‍ അവധിക്ക്‌ റിലീസിനൊരുങ്ങുകയാണ്‌. സാധാരണ പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ്‌ സിനിമ കാത്തിരിക്കുന്നത്‌. വിജയ്‌, ലോകേഷ്‌ കനകരാജ്‌ ടീമിന്റെ സിനിമയില്‍ വിജയ്‌ സേതുപതി, മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്‌, അര്‍ജ്ജുന്‍ ദാസ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ആന്‍ഡ്രിയ ജറാമിയ സിനിമയില്‍ മുഖ്യവേഷത്തിലെത്തുന്നു. ഇതുവരെയും അണിയറക്കാര്‍ ഇവരുടെ കഥാപാത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്യാരക്ടര്‍ പോസ്‌റ്ററുകളിലോ ടീസറിലോ ഇവര്‍ എത്തിയിരുന്നില്ല. ഓഡിയോ ലോഞ്ചിലും താരം എത്തിയിരുന്നില്ലെങ്കിലും വിജയ്‌ പ്രസംഗത്തിനിടെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ […]

Categories
Film News

വിജയ് സേതുപതി, സാമന്ത, നയൻതാര ടീം ഒന്നിക്കുന്ന കാതുവാകുല രണ്ടു കാതൽ

വിജയ് സേതുപതി, നയൻതാര, സാമന്ത ടീം ഒന്നിക്കുന്ന പുതിയ റൊമാന്‍റിക് കോമഡി സിനി കാതുവാകുല രണ്ട് കാതൽ. വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്നു. 7 സ്ക്രീൻ സ്റ്റുഡിയോസ് സംവിധായകന്‍റെ സ്വന്തം ബാനറായ റൗഡി പിക്ചേഴ്സ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ഔദ്യോഗികമായി ചിത്രീകരണം ആരംഭിച്ചു. ആഗസ്റ്റിലായിരിക്കും മുഴുവൻ സമയചിത്രീകരണം തുടങ്ങുന്നത്. കാതുവാകുല രണ്ടു കാതൽ ത്രികോണ പ്രണയകഥയാണ്. വിജയ് സേതുപതി, നയൻതാര, സാമന്ത ടീം ഒന്നിക്കുന്നത് ആദ്യമായാണ്. കാതുവാകുല രണ്ടു കാതൽ സംഗീതമൊരുക്കുന്നത് യങ് സെൻസേഷൻ […]

Categories
Film News

മാസ്റ്റർ അണിയറക്കാർ റിലീസ് പ്ലാൻ വിശദമാക്കിയിരിക്കുന്നു

കഴിഞ്ഞ ദിവസം, ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് മാസ്റ്റർ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയ വാർത്തകൾക്ക് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണെത്തിയത്. ഒരുകൂട്ടം ആരാധകരെ നിരാശയിലാഴ്ത്തി ചിത്രം ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്ന വാർത്തകളും ചില മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. എല്ലാ വാർത്തകൾക്കും വിരാമമിട്ടുകൊണ്ട് അണിയറക്കാര്‍ ഒരു സ്റ്റേറ്റ്മെന്‍റ് പുറത്തിറക്കിയിരിക്കുകയാണ്. അതിൽ ഒരിക്കൽ കൂടി അവര്‍ തിയേറ്റർ റിലീസിന് പ്രാമുഖ്യം നൽകുന്നതായി അറിയിച്ചിരിക്കുന്നു. ഒരു കാര്യം കൂടി അവർ ഇതൊടൊപ്പം അറിയിച്ചിരിക്കുന്നത്, ഒരു ലീഡിംഗ് ഒടിടി പ്ലാറ്റ്ഫോം അവരെ സമീപിച്ചിട്ടുണ്ടെന്നാണ്. ജനുവരിയിൽ പൊങ്കലിനൊടനുബന്ധിച്ച് […]

Categories
Film News

മാസ്റ്റർ സ്ട്രീമിംഗ് അവകാശം വലിയ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

വിജയ് ചിത്രം മാസ്റ്റർ എന്ന് തിയേറ്ററുകളിലേക്കെത്തുമെന്നറിയില്ല. തിയേറ്ററുകൾ തുറക്കുവരെ കാത്തിരിക്കുകയാണെന്നാണ് അണിയറക്കാർ അറിയിച്ചിട്ടുള്ളത്. പുതിയതായി സിനിമയെക്കുറിച്ച് വരുന്ന വാർത്തകൾ നെറ്റ്ഫ്ലിക്സ് സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നുവെന്നാണ്. സിനിമ പൊങ്കലിന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാനാലോചിക്കുന്നതായാണ് സൂചനകൾ വരുന്നത്. എന്നാൽ അണിയറക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാസ്റ്റർ കഴിഞ്ഞ വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. അന്ന് മുതൽ അണിയറക്കാരുടെ ഭാഗത്തുനിന്നുമുള്ള […]