Categories
Film News

വിധു വിൻസന്റ് ഒരുക്കിയ വൈറൽ സെബി , സെൻസറിം​ഗ് പൂർത്തിയാക്കി

വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ വൈറൽ സെബി യു/ എ സർട്ടിഫിക്കറ്റോടെ സെൻസറിം​ഗ് പൂർത്തിയാക്കി. ബാദുഷ പ്രൊഡക്ഷൻസ് ബാനറിൽ എൻഎം ബാദുഷ, മഞ്ജു ബാദുഷ എന്നിവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നു. ഈജിപ്ഷ്യൻ താരം മിറ ഹമീദ്, സുദീപ് ​കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, വെങ്കടേഷ്, അനു മോൾ, കുട്ടിയേടത്ത് വിലാസിനി എന്നിവരാണ് മറ്റ് താരങ്ങൾ. […]

Categories
Film News

വിധു വിൻസന്റ് ചിത്രം വൈറൽ സെബി ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

പ്രൊഡക്ഷൻഡിസൈനറും പ്രൊജക്ട് ഡിസൈനറുമായി ബാദുഷ ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് വൈറൽ സെബി. മാൻഹോൾ, സ്റ്റാന്റ് അപ്പ് തുടങ്ങിയ സിനിമകൾക്ക് ശേഷം വിധു വിൻസന്റ് സംവിധാനം ചെയ്യുന്നു. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഫഹദ്ഫാസിൽ, മഞ്ജു വാര്യർ എന്നിവർ ചേർന്ന് പുറത്തിറക്കി.സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവരുടേതാണ് തിരക്കഥ. എൽദോ സെൽവരാജ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Categories
Film News trailer

രജിഷ- നിമിഷ ചിത്രം സ്റ്റാന്റ് അപ് ട്രയിലര്‍ കാണാം

കഴിഞ്ഞ ദിവസം സ്റ്റാന്റ് അപ് ഒഫീഷ്യല്‍ ലോഞ്ച് അവന്യൂ സെന്റര്‍, കൊച്ചിയില്‍ നടന്നു. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരുക്കുന്നത് വിധു വിന്‍സന്റ് ആണ്. മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കമല്‍, ജോഷി, സലാം ബാപ്പു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ലോഞ്ച് ഇവന്റില്‍ ചിത്രത്തിന്റെ ട്രയിലര്‍ സ്‌ക്രീനിംഗും നടത്തി. ഓണ്‍ലൈനിലും ട്രയിലര്‍ റിലീസ് ചെയ്തിരുന്നു. ഉമേഷ് ഓമനക്കുട്ടന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ […]