Categories
Film News trailer

ആണും പെണ്ണും ട്രയിലർ റിലീസ് ചെയ്തു

ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ ചേർന്നൊരുക്കുന്ന ആന്തോളജി സിനിമ ആണും പെണ്ണും ട്രയിലർ റിലീസ് ചെയ്തു. മോഹൻലാലാണ് ട്രയിലർ റിലീസ് ചെയ്തത്. മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്യും. ആഷിഖ് അബു ചിത്രത്തിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ, നെടുമുടി വേണു, കവിയൂർ പൊന്നമ്മ എന്നിവരെത്തുന്നു. ഉണ്ണി ആറിന്‍റെ തിരക്കഥ. ഷൈജു ഖാലിദ് ക്യാമറ, സൈജു സുരേന്ദ്രൻ എഡിറ്റിംഗ്. സംഗീതം ബിജിബാൽ എന്നിവരാണ്. വേണുവിന്‍റെ ഭാഗം പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്‍റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മയെ […]

Categories
Film News

ആണും പെണ്ണും റിലീസിനൊരുങ്ങുന്നു, മോഷൻ പോസ്റ്റർ പുറത്തിറക്കി ‌‌

ആണും പെണ്ണും മൂന്ന് സിനിമകൾ ചേർന്ന ആന്തോളജി സിനിമയാണ്. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്യുന്നു. വിവിധ കാലഘട്ടങ്ങളിലെ പ്രണയവും പ്രതികാരവും മറ്റും വിഷയമാക്കി സിനിമകൾ ഒരുക്കിയിരിക്കുന്നു. അണിയറക്കാർ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. സിനിമയിലെ വേണു ഒരുക്കുന്ന ഭാഗം സാഹിത്യഅക്കാഡമി പുരസ്കാരം നേടിയ ഉറൂബിന്‍റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. പാർവ്വതി, ആസിഫ് അലി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. വേണു തിരക്കഥയും ക്യാമറയും […]

Categories
Film News

സംവിധായകന്‍ വേണുവിന്റെ സിനിമ : പാര്‍വതി ചിത്രീകരണം പൂര്‍ത്തിയാക്കി

ഛായാഗ്രാഹകനും സംവിധായകനുമായ വേണു പുതിയ സിനിമ ഒരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍വതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ. സംവിധായകന്‍ ജെകെ, രാജീവ് രവി, ആഷിഖ് അബു എന്നിവരോടൊപ്പം ഒരുക്കുന്ന ആന്തോളജി സിനിമയാണിത്. പാര്‍വ്വതി ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍, ഡബ്ബിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താരം ടീമിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചു. ആന്തോളജിയിലെ നാല് സിനിമകളും സ്ത്രീകേന്ദ്രീകൃതമാണെന്നതാണ് കോമണ്‍ തീം. വേണുവിന്റെ ഭാഗം സാഹിത്യഅക്കാഡമി ജേതാവായ എഴുത്തുകാരന്‍ ഉറൂബിന്റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മ […]

Categories
Film News

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ ആഷിഖ് അബുവിന്റെ പെണ്ണും ചെറുക്കനും എന്ന സിനിമയില്‍

സംവിധായകന്‍ ആഷിഖ് അബു, വേണു, രാജീവ് രവി, ജെ ആര്‍ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഒരു ആന്തോളജി സിനിമ ഒരുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്ത്രീകേന്ദ്രീകൃത കഥയായിരിക്കും സിനിമകള്‍ക്ക്. ആഷിഖിന്റെ സിനിമയ്ക്ക് പെണ്ണും ചെറുക്കനും എന്നാണ് പേരിട്ടിരിക്കുന്നത്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന സിനിമ പ്രശസ്തമായ ഒരു ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. റോഷന്‍ മാത്യു മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രശംസകള്‍നേടിയിരുന്നു. ദര്‍ശന രാജേന്ദ്രന്‍ മായാനദി, വൈറസ് എന്നീ ആഷിഖ് അബു ചിത്രത്തിലൂടെ […]

Categories
Film News

ഷെയ്ന്‍ നിഗം, സുരാജ് വെഞ്ഞാറമൂട് വേണുവിന്റെ അടുത്ത സിനിമയില്‍

കാര്‍ബണ്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വേണു പുതിയ പ്രൊജക്ടുകളുമായെത്തുകയാണ്. അദ്ദേഹം ജെകെ, രാജീവ് രവി, ആഷിഖ് അബു എന്നിവര്‍ക്കൊപ്പം ഒരു ആന്തോളജിയുമായെത്തുന്നു. വേണുവിന്റെ ഭാഗത്ത് പാര്‍വ്വതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ വേണു മുഴുനീള ഫീച്ചര്‍ ഫിലിമും ഒരുക്കുന്നു. ഷെയന്‍ നിഗം, സുരാജ് വെഞാറമൂട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിആര്‍ ഇന്ദുഗോപന്‍, മലയാളത്തിലെ പോസ്റ്റ് മോഡേണ്‍ എഴുത്തുകാരന്‍ ആണ് തിരക്കഥ ഒരുക്കുന്നത്. […]

Categories
Film News

ആസിഫ് അലി, പാര്‍വ്വതി വേണുവിന്റെ അടുത്ത സിനിമയില്‍

കാര്‍ബണ്‍ റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു തന്റെ അടുത്ത ചിത്രത്തിനൊരുങ്ങുന്നു.അദ്ദേഹവും , ജെകെ, രാജീവ് രവി, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്ന് ഒരു ആന്തോളജി സിനിമയൊരുക്കുന്നു. വേണുവിന്റെ ഭാഗത്ത് ഉയരെ ജോഡികളായ പാര്‍വ്വതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഡിസംബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നാല് സിനിമകളുടേയും കോമണ്‍ തീം എന്നത് സ്ത്രീകളാണ് മുഖ്യകഥാപാത്രങ്ങളാകുന്നത് എന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജെകെ എസ്ര എന്ന ഹൊറര്‍ ത്രില്ലര്‍ സിനിമ ഒരുക്കിയ സംവിധായകന്‍ […]

Categories
Film News

വേണു, ആഷിഖ് അബു, രാജീവ് രവി, ജയ് ആര്‍ കൃഷ്ണന്‍ ആന്തോളജിക്കായി ഒന്നിക്കുന്നു

മലയാളത്തില്‍ വളരെ കുറച്ച് ആന്തോളജി ഫിലിംസാണുള്ളത്. കേരള കഫെ, അഞ്ച് സുന്ദരികള്‍, എന്നിവ അവയില്‍ ശ്രദ്ധിക്കപ്പെട്ട ചിലതാണ്. മറ്റൊരു ആന്തോളജി ഫിലിം അണിയറയില്‍ ഒരുങ്ങുന്നതായാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. സംവിധായകന്‍ വേണു, രാജീവ് രവി, ആഷിഖ് അബു,എസ്ര ഫെയിം ജയ് ആര്‍ കൃഷ്ണന്‍ എന്നിവരാണ് സിനിമ ഒരുക്കുന്നത്. പ്രൊജക്ടിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആന്തോളജി കൂടാതെ രാജീവ് രവി, നിവിന്‍ പോളി, ഇന്ദ്രജിത് സുകുമാരന്‍, ബിജു മേനോന്, പൂര്‍ണ്ണിമ ഇന്ദ്രജിത്, നിമിഷ സജയന്‍ എന്നിവരെ വച്ച് […]