Categories
Film News trailer

അസുരൻ തെലു​ഗ് റീമേക്ക് നരപ്പ, ട്രയിലർ പുറത്തിറക്കി

ധനുഷ് നായകനായെത്തിയ വെട്രിമാരൻ ചിത്രം അസുരൻ സൂപ്പർ ഹിറ്റായിരുന്നു. സിനിമയുടെ തെലു​ഗ് റീമേക്ക് നരപ്പ ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ്. തെലു​ഗില്‌ വെങ്കടേഷ് നായകനാകുന്നു. ശ്രീകാന്ത് അഡല സംവിധാനം ചെയ്യുന്ന സിനിമയിൽ തമിഴിൽ മഞ്ജു വാര്യർ അഭിനയിച്ച വേഷത്തിലെത്തുന്നത് പ്രിയാമണിയാണ്. റാവു രമേശ്, നാസർ, കാർത്തിക് രത്നം, അമ്മു അഭിരാമി എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം ജൂലൈ 20ന് റിലീസിനെത്തുന്നു. മഞ്ജു വാര്യർ ആദ്യമായി തമിഴിലെത്തിയ സിനിമയാണിത്. ചിത്രത്തിൽ ധനുഷ് ഡബിൾ […]

Categories
Film News

മഞ്ജു വാര്യര്‍, മമ്മൂട്ടിയ്‌ക്കൊപ്പമെത്തുന്ന ദ പ്രീസ്റ്റ് ചിത്രീകരണം ആരംഭിച്ചു

മഞ്ജു വാര്യര്‍ സിനിമയിലെത്തിയിട്ട്‌ നാളെറെയായെങ്കിലും ഇതുവരെയും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ടായിരുന്നില്ല. നീണ്ട കാത്തിരിപ്പ് ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്, ദ പ്രീസ്റ്റ് എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ചഭിനയിക്കുന്നു. കഴിഞ്ഞ ദിവസം ദ പ്രീസ്റ്റ് സെറ്റില്‍ മഞ്ജു വാര്യര്‍ ജോയിന്‍ ചെയ്തു. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോ താരം സോഷ്യല്‍മീഡിയയിലൂടെ പങ്കു വയ്ക്കുകയും ചെയ്തു. സ്വപ്‌നസാഫല്യം എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ദ പ്രീസ്റ്റ് ഒരുക്കുന്നത് നവാഗതനായ ജോഫിന്‍ ടി ചാക്കോ ആണ്. ത്രില്ലര്‍ സിനിമയാണിത്. ജോഫിന്‍ തന്നെയാണ് കഥ എഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണങ്ങളും […]

Categories
Film News

ഹിഗ്വിറ്റ : സുരാജ് വെഞ്ഞാറമൂട്, വെങ്കടേഷ് പ്രധാന കഥാപാത്രങ്ങളാകുന്നു

സുരാജും യുവനടന്‍ വെങ്കടേഷും ഹിഗ്വിറ്റ എന്ന് പേരി ട്ടിരിക്കുന്ന സിനിമയില്‍ ഒന്നിക്കുന്നു. കഴിഞ്ഞ ദിവസം ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കികൊണ്ട് പ്രൊജക്ട് പ്രഖ്യാപിച്ചു. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് സുകുമാരന്‍, സൗബിന്‍ ഷഹീര്‍, സണ്ണിവെയ്ന്‍ എന്നിവര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. ഹിഗ്വിറ്റ എഴുതി സംവിധാനം ചെയ്യുന്ന നവാഗതനായ ഹേമന്ത് ജി നായര്‍ ആണ്. ബോബി താര്യര്‍, സജിത് അമ്മാന്‍ എന്നിവര്‍ ചേര്‍ന്ന് സെക്കന്റ് ഹാഫ് പ്രൊഡക്ഷന്‍ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. […]

Categories
Film News

വെങ്കടേഷ് തെലുഗില്‍ അസുരന്‍ റീമേക്ക് ചെയ്യും

എല്ലാതലത്തില്‍ നിന്നുമുള്ള പ്രശംസകള്‍ ഏറ്റുവാങ്ങികൊണ്ട് അസുരന്‍ ജൈത്രയാത്ര തുടരുകയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ 100കോടി ക്ലബില്‍ ഇതിനോടകം തന്നെ എത്തിയിരിക്കുന്നു. ആദ്യമായാണ് ധനുഷ് ചിത്രം ഈ സ്ഥാനം നേടുന്നത്. സിനിമയ്ക്ക് ഇനി തെലുഗ് വെര്‍ഷന്‍ എത്തുകയാണ്. പ്രശസ്ത താരം വെങ്കടേഷ് ചിത്രം റീമേക്ക് ചെയ്യുന്നതിനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. അസുരന്‍ നിര്‍മ്മിച്ചിരിക്കുന്നത്, കലൈപുലി എസ് താണു വി ക്രിയേഷന്‍സ്, സുരേഷ് ബാബു സുരേഷ് പ്രൊഡക്ഷന്‍സ് ബാനറുകളിലാണ്. കമല്‍ഹാസന്‍, തെലുഗ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു, ഡിഎംകെ നേതാവ് എംകെ […]