Categories
Film News

വാരിയംകുന്നന്‍ : പൃഥ്വിരാജ്, ആഷിഖ് അബു ടീം മലബാര്‍ വിപ്ലവത്തെ ആസ്പദമാക്കി സിനിമ ഒരുക്കുന്നു

ആഷിഖ് അബു, പൃഥ്വിരാജ് ടീം ആദ്യമായി ഒന്നിക്കുകയാണ്. 1921ലെ മലബാര്‍ വിപ്ലവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. വാരിയംകുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ മലബാര്‍ വിപ്ലവത്തിന് നേതൃത്വം നല്‍കിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായുള്ള പോരാട്ടത്തിന്റെ പേരില്‍ കേരളചരിത്രത്തിന്റെ ഭാഗമായി തീര്‍ന്ന സമരമാണ് 1921ലെ മലബാര്‍വിപ്ലവം. അക്കാലത്ത് ബ്രിട്ടീഷുകാര്‍ അവരുടെ പ്രധാനശത്രുവായി കണ്ട വ്യക്തിയായിരുന്നു ഹാജി. മലബാര്‍ വിപ്ലത്തിന്റെ 100ാംവര്‍ഷമായ 2021ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് ആഷിഖ് […]