Categories
Film News

വരലക്ഷ്മി ശരത്കുമാർ സംവിധായികയാകുന്നു.

തമിഴ് താരം വരലക്ഷ്മി ശരത് കുമാർ സംവിധാനത്തിലേക്ക്. അവരുടെ ആദ്യ സിനിമ കണ്ണാമ്മൂച്ചി യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഓൺലൈനിലൂടെ റിലീസ് ചെയ്തിരിക്കുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളും മറ്റുമാണ് ചിത്രം പറയുന്നതെന്നാണ് സൂചനകൾ. വരലക്ഷ്മിയുടെ സിനിമാമേഖലയിലെ സുഹൃത്തുക്കളായ സാമന്ത, സായി പല്ലവി, അതിഥി, ആര്യ, രാധിക, ഐശ്വര്യ രാജേഷ്, തപ്സി പന്നു, ഹൻസിക എന്നിവരെല്ലാം പോസ്റ്റർ ഷെയർ ചെയ്യുകയും ടീമിന് ഭാവുകങ്ങൾ നേരുകയും ചെയ്തിട്ടുണ്ട്.

Categories
Film News

വധു വരലക്ഷ്മിയല്ല; ഞാൻ പ്രണയത്തിലായിരുന്ന പെൺകുട്ടി ഇവളാണ്, പ്രണയ നായികയെ പുറത്ത് വിട്ട് തമിഴ് നടൻ വിശാൽ

ഏറെ നാളായി തമിഴ് സിനിമാ ലോകത്തെ ഉറക്കം കെടുത്തിയ വാർത്തകളിലൊന്നായിരുന്നു, തമിഴ് നടൻ വിശാൽ ആരെ വിവാഹം കഴിക്കുമെന്നത്.‌‌ തമിഴ് സൂപ്പർ സ്റ്റാർ ശരത്തിന്റെ മകളും തമിഴിലെ പ്രമുഖ നടിയുമായ വരലക്ഷ്മിയെ ചേർത്താണ് ഇത്രനാളും വാർത്തകൾ പ്രചരിച്ചിരുന്നത്, ഇരുവരും ഈ വാർത്തയെ എതിർക്കാതിരുന്നതും ഗോസിപ്പുകളുടെ ആക്കം കൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ വര ലക്ഷ്മിയല്ല തന്റെ പ്രണയ നായികയും, ജീവിത സഖിയാകാൻ പോകുന്നതെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ. അനീഷയെന്ന പെൺകുട്ടിയും താനും ഏറെ നാളായി പ്രണയത്തിലായിരുന്നെന്ന വാർത്ത  […]