Categories
Film News

വാലിമൈ ഫസ്റ്റ്ലുക്ക് പോസ്റ്റർ മെയ് 1ന് അജിത്തിന്‍റെ പിറന്നാൾദിനത്തിൽ

അജിത് ആരാധകർക്ക് സന്തോഷകരമായി വാർത്ത എത്തിയിരിക്കുകയാണ്. താരത്തിന്‍റെ പുതിയ സിനിമ വാലിമൈ ഫസ്റ്റ്ലുക്ക് പോസ്റ്റർ മെയ് 1ന് താരത്തിന്‍റെ 50 ജന്മദിനത്തിൽ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ്. നിർമ്മാതാവ് ബോണി കപൂർ ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നു. തമിഴിൽ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള പ്രൊജക്ടാണ് വാലിമൈ. വാലിമൈ സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. പോലീസ് ആക്ഷൻ ത്രില്ലർ ആയി ബിഗ് സ്കെയിലിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹുമ ഖുറേഷി, കാർത്തികേയ ഗുമ്മകൊണ്ട, യോഗി ബാബു, അച്യുത് കുമാർ എന്നിവർ അഭിനയിക്കുന്നു.