Categories
Film News

ഉണ്ണി മുകുന്ദൻ സിനിമ മേപ്പടിയാൻ പൂർത്തിയായി

ഉണ്ണിമുകുന്ദന്‍റെ പുതിയ സിനിമ മേപ്പടിയാൻ ചിത്രീകരണം പൂർത്തിയായി. ഒക്ടോബറില്‍ വിജയദശമിക്കാണ് ചിത്രീകരണം ആരംഭിച്ചത്. മുഴുവൻ ചിത്രീകരണവും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു. നവാഗതനായ വിഷ്ണു മോഹൻ ആണ് മേപ്പടിയാൻ എഴുതി സംവിധാനം ചെയ്യുന്നത്. ഫാമിലി എന്‍റർടെയ്നർ ആണ് സിനിമ. ജയകൃഷ്ണൻ എന്ന സാധാരണക്കാരനായ യുവാവായാണ് ഉണ്ണി എത്തുന്നത്. അഞ്ജു കുര്യൻ നായികയാകുന്നു. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത് രവി, […]

Categories
Film News

ഉണ്ണിമുകുന്ദനൊപ്പം മേപ്പടിയാനിൽ അഞ്ജു കുര്യൻ എത്തുന്നു

ഞാന്‍ പ്രകാശൻ താരം അഞ്ജു കുര്യൻ, ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാനിൽ ജോയിൻ ചെയ്തു. വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. താരം അവസാനമെത്തിയ മലയാളസിനിമ ജാക്ക് ആന്‍റ് ഡാനിയൽ ആയിരുന്നു. ദിലീപ്, അർജ്ജുൻ സർജ്ജ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ സിനിമ. മേപ്പടിയാൻ ഒരു ഫാമിലി എന്‍റർടെയ്നർ ആണെന്നാണ് റിപ്പോർട്ടുകൾ. ഉണ്ണിമുകുന്ദൻ നിർമ്മാണരംഗത്തേക്കെത്തുന്ന സിനിമ കൂടിയാണിത്. സാധാരണക്കാരനായ ജയകൃഷ്ണൻ എന്ന യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗ്ഗീസ്, വിജയ് ബാബു, […]

Categories
Film News

ബ്രൂസ് ലി: ഉണ്ണി മുകുന്ദൻ – വൈശാഖ് ടീം മാസ് ആക്ഷൻ എന്‍റർടെയ്നറിനായി ഒന്നിക്കുന്നു

ഉണ്ണി മുകുന്ദൻ പിറന്നാൾ ദിനത്തിൽ താരത്തിന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. താരം ഹിറ്റ്മേക്കർ വൈശാഖിന്‍റെ പുതിയ സിനിമയിലെത്തുന്നു. മാസ് ആക്ഷൻ സിനിമയ്ക്ക് ബ്രൂസ് ലി എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്കും മോഷൻ പോസ്റ്ററും ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളം ഇൻഡസ്ട്രിയില്‍ നിന്നും മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ പ്രമുഖരെല്ലാം പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. ബ്രൂസ് ലി ഉണ്ണിമുകുന്ദന്‍റെ നിർമ്മാണരംഗത്തേക്കുള്ള ചുവടുവയ്പുകൂടിയാണ്. 25 കോടിയോളമുള്ള ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. ആക്ഷന്‍ ഇഷ്ടപ്പെടുന്നവർക്കായുള്ള ഒരു ട്രീറ്റായിരിക്കും. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന സിനിമയുടെ […]

Categories
Film News

ഉണ്ണി മുകുന്ദന്‍ ഹിന്ദി ഗാനത്തിന്റെ രചയിതാവാകുന്നു

നടനം മാത്രമല്ല ഉണ്ണി മുകുന്ദന്‍ സിനിമയുടെ വിവിധരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ സംവിധായകന്‍ സേതുവിനെ അസിസ്റ്റ് ചെയ്തിട്ടുണ്ട്. ഗാനരചനയിലും ആലാപനത്തിലും താരം കൈവച്ചിട്ടുണ്ട്. ഉണ്ണി മലയാളത്തില്‍ ഒരുക്കുന്ന മരട് 357 എന്ന സിനിമയ്ക്കായി ഒരു ഹിന്ദി ഗാനം എഴുതാനുള്ള ഒരുക്കത്തിലാണിപ്പോള്‍. കണ്ണന്‍ താമരക്കുളം ഒരുക്കുന്ന സിനിമയില്‍ അനൂപ് മേനോന്‍, മനോജ് കെ ജയന്‍, കൈലാസ്, ഷീലു എബ്രഹാം, ധര്‍മ്മജന്‍ എന്നിവരുമുണ്ട്. എറണാകുളം, മരടിലെ കായലോര ഫ്‌ലാറ്റുകള്‍ പൊളിച്ചു മാറ്റിയ സംഭവ്ങ്ങളുമായി […]

Categories
Film News

മേപ്പടിയാന്‍ : ഉണ്ണി മുകുന്ദന്റെ അടുത്ത സിനിമ ഒരു ക്രൈം ത്രില്ലര്‍

മാമാങ്കം ചിത്രീകരണത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ ഒരു ഇടവേളയിലായിരുന്നു. മേപ്പടിയാന്‍ എന്ന സിനിമയിലൂടെ താരം വീണ്ടും എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു മോഹന്‍ ഒരുക്കുന്ന സിനിമ ക്രൈം ത്രില്ലര്‍ ആണ്. നൂറിന്‍ ഷെരീഫ്, പുതുമുഖം അപര്‍ണ്ണ ജനാര്‍ദ്ദനന്‍ എന്നിവരാണ് നായികമാര്‍. നൂറിനും ഉണ്ണിയും ചോക്ലേറ്റ് റീടോള്‍ഡ് എന്ന സിനിമയുമായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ്‌നാല്‍ തത്കാലത്തേക്ക് ചിത്രം നിര്‍ത്തി വച്ചിരിക്കുകയാണ്. ഉണ്ണിമുകുന്ദന്‍ വളരെ പ്രതീക്ഷകളോടെയാണ് മേപ്പടിയാന്‍ കാണുന്നത്. സംവിധായകന്‍ പറയുന്നത് ഉണ്ണി തികച്ചും വ്യത്യസ്തമായ റോളിലാണ് സിനിമയിലെത്തുകയെന്നാണ് ജയകൃഷ്ണന്‍ എന്നാണ് കഥാപാത്രത്തിന്റെ […]

Categories
Film News

മാമാങ്കം മലയാളത്തിലെ ഏറ്റവും വലിയ റിലീസാകും കേരളത്തില്‍ മാത്രം 400തിയേറ്ററുകളില്‍

നവംബര്‍ 21 എന്ന റിലീസ് തീയ്യതി നീട്ടിയതിനു ശേഷം മാമാങ്കം അണിയറക്കാര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രതീക്ഷ വാനോളമാണ്. മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആക്കി മാറ്റാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. കേരളത്തില്‍ മാത്രം 400സ്‌ക്രീനുകള്‍ ഒരുക്കുന്നതായാണ് വാര്‍ത്തകള്‍. സംസ്ഥാനത്തെ പ്രധാനസെന്ററുകള്‍ ഉള്‍പ്പെടെ. മലയാളം വെര്‍ഷന്‍ കൂടാതെ , തമിഴ്, തെലുഗ്, ഹിന്ദി വെര്‍ഷനുകളും ഒരേ സമയം ഇറങ്ങുന്നുണ്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന മാമാങ്കം […]

Categories
Film News

മാമാങ്കം റിലീസ് തീയ്യതി നീട്ടി, പുതിയ തീയ്യതി പ്രഖ്യാപിച്ച് അണിയറക്കാര്‍

മമ്മൂട്ടിയുടെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മാമാങ്കം റിലീസ് നീട്ടി. നവംബര്‍ 21ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. പുതിയ തീയ്യതി ഡിസംബര്‍ 12 ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട് എന്നതാണ് റിലീസ് നീട്ടാന്‍ കാരണമെന്ന് അണിയറക്കാര്‍ അറിയിച്ചു. മാമാങ്കം, എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയാണ്. താരങ്ങളാലും ശക്തമായ ടെക്‌നിക്കല്‍ ടീമിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചരിത്ര കഥ പറയുന്ന മാമാങ്കം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ എത്രയും പെട്ടെന്ന് തീര്‍ത്ത് മലയാളം, തമിഴ്, […]

Categories
Film News

മാമാങ്കത്തിലെ ആദ്യ വീഡിയോ ഗാനമെത്തി

ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മാമാങ്കം സിനിമയിലെ ആദ്യ വീഡിയോഗാനം റിലീസ് ചെയ്തു. മൂക്കുത്തി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, ഇനിയ, പ്രാച്ചി ടെഹ്ലാന്‍ എന്നിവര്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കം ചരിത്രസിനിമയാണ്. മമ്മൂട്ടി സിനിമയില്‍ തെല്ലും ഭയമില്ലാത്ത ചാവേറായി എത്തുന്നു.പഴശ്ശിരാജയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ വാളും പരിചയുമേന്തിയുള്ള സിനിമയാണിത്. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായി പത്ത് കോടിയിലേറെ രൂപ […]

Categories
Film News

ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍ അടുത്തുതന്നെ തുടങ്ങും

ഉണ്ണി മുകുന്ദന്‍ അടുത്ത സിനിമ മേപ്പടിയാന്‍ ചിത്രീകരണം അടുത്ത മാസം തുടങ്ങാനിരിക്കുകയാണ്. ചോക്ലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍. മുമ്പ് മേപ്പടിയാന്‍ അണിയറക്കാര്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇറക്കി കൊണ്ട് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവാഗതനായ വിഷ്ണു മോഹന്‍ ഒരുക്കുന്ന ചിത്രമാണ്. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ ത്രില്ലര്‍ ആയിരിക്കും. ഉണ്ണിയെ കൂടാതെ ശ്രീനിവാസന്‍, ലെന, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു.

Categories
Film News

മാമാങ്കം ടീസര്‍ മമ്മൂട്ടിയുടെ പിറന്നാളിനെത്തും

അടുത്തിടെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പോടെയെത്തുന്ന മമ്മൂട്ടി ചിത്രം മാമാങ്കം പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലാണ്. സിനിമയെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റിനായി ഫാന്‍സുകള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത എത്തിയിരിക്കുകയാണിപ്പോള്‍, മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍, സെപ്തംബര്‍ 7ന് മാമാങ്കം ടീസര്‍ റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍. മമ്മൂട്ടി ആരാധകര്‍ക്കുള്ള ഇരട്ടിമധുരമായിരിക്കും ടീസര്‍. എം പത്മകുമാര്‍ ഒരുക്കുന്ന മാമാങ്കം ചരിത്രസിനിമയാണ്. ആക്ഷന് പ്രാധാന്യം ല്‍കിയുള്ള സിനിമ നിര്‍മ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി ആണ്. മാമാങ്കം ചരിത്രസിനിമയാണ്, […]