Categories
Film News

ആറാട്ടിന് ശേഷം ബി ഉണ്ണിക്കൃഷ്ണൻ, ഉദയ്കൃഷ്ണ ടീം മമ്മൂട്ടിക്കൊപ്പം

സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും തിരക്കഥാക്കൃത്ത് ഉദയ്കൃഷ്ണയും അടുത്തതായി മെ​ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമെത്തുന്നു. ഉദയ്കൃഷ്ണയുടെ മുൻസിനിമകൾ പോലെ തന്നെ മാസ് എന്റർടെയ്നരായിരിക്കും പുതിയ സിനിമയുമെന്നാണ് കരുതുന്നത്. കാര്യങ്ങൾ തീരുമാനിച്ചപ്രകാരം നടന്നാൽ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ആറാട്ട് ചിത്രീകരണത്തിലാണ് സംവിധായകനും തിരക്കഥാക്കൃത്തുമിപ്പോൾ. പാൻഡമിക് അവസ്ഥ മാറിയാൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മമ്മൂട്ടി നിരവധി പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോൾ. അമൽനീരദ് ചിത്രം ഭീഷ്മപർവ്വം ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. നിലവിലെ അവസ്ഥ മാറിയാൽ ഭീഷ്മപർവ്വം […]

Categories
Film News

ശുഭരാത്രി സംവിധായകന്‍ വ്യാസന്‍ ഉദയ്കൃഷ്ണയോടൊപ്പം

ദിലീപ് സിദ്ദീഖ് ചിത്രം ശുഭരാത്രി നല്ല പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ ഓടുന്നു. സിനിമയുടെ സംവിധായകന്‍ വ്യാസന്‍ കെ പി, ഉദയ്കൃഷ്ണയൊടൊപ്പം തന്റെ അടുത്ത പ്രൊജക്ട് തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഒരു റിയലിസ്റ്റിക് ആക്ഷന്‍ ചിത്രവുമായാണ് ഇരുവരുമെത്തുക. പ്രധാനകഥാപാത്രങ്ങളായി രണ്ട് മുന്‍നിര നായകന്മാരുമുണ്ടാവുമെന്നാണ് വാര്‍ത്തകള്‍. ശുഭരാത്രിയില്‍ ക്യാമറ ചെയ്ത ആല്‍ബി പുതിയ സിനിമയുടേയും ഭാഗമാകും. അരോമ മോഹന്‍ ആണ് നിര്‍മ്മാതാവ്. ചിത്രത്തിലെ താരങ്ങളേയും അണിയറക്കാരേയും പരിചയപ്പെടുത്തുന്ന ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ.