Categories
Film News

വിജയ് സേതുപതിയുടെ പുതിയ ചിത്രം തുഗ്ലക്ക് ദര്‍ബാര്‍, പോസ്റ്റര്‍ പുറത്തിറങ്ങി

വിജയ് സേതുപതി നായകനായെത്തുന്ന പുതിയ സിനിമ തുഗ്ലക്ക് ദര്‍ബാര്‍ പോസ്റ്റര്‍ താരം സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. മാസ് പൊളിറ്റിക്കല്‍ സിനിമയാണിത്. നവാഗതനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന സിനിമ കോമഡി ഫാന്റസി ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലാജി തരണീതരന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. അതിഥി റാവു ഹൈദാരി, മഞ്ജിമ മോഹന്‍, പാര്‍ത്ഥിപന്‍ എന്നിവരും സിനിമയിലുണ്ട്.ഗോവിന്ദ് വസന്ത ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നു. സെവന്‍സ്‌ക്രീന്‍ സ്റ്റുഡിയോ ബാനറില്‍ ലളിത് കുമാര്‍ സിനിമ നിര്‍മ്മിക്കുന്നു.