Categories
Film News

മോഹൻകുമാർ ഫാൻസ്, കള ആമസോൺ പ്രൈം വീഡിയോയിൽ

രണ്ട് പുതിയ മലയാളം സിനിമകൾ ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിം​ഗ് ചെയ്യുന്നു. കള, മോഹൻകുമാർ ഫാൻസ് എന്നിവയാണ് സിനിമകൾ. ടൊവിനോ തോമസ് നായകനായെത്തുന്ന കള, മലയാളത്തിലും തമിഴിലും എത്തുന്നു. ഹിന്ദി, തെലു​ഗ് ഭാഷകളിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. രോഹിത് വിഎസ് ഒരുക്കിയിരിക്കുന്ന സിനിമ ആക്ഷൻ ചിത്രമാണ്. ടൊവിനെ, സുമേഷ് മൂർ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയിൽ ലാൽ, ദിവ്യ പിള്ള, ബിബിൻ പെരുമ്പിലിക്കുന്നേൽ, പ്രമോദ് വെള്ളിയനാട് എന്നിവർ സഹതാരങ്ങളായെത്തുന്നു. കുഞ്ചാക്കോ ബോബൻ സിനിമ മോഹൻകുമാർ ഫാൻസ്, […]

Categories
Film News

മിന്നൽ മുരളി മോഷൻ പോസ്റ്റർ : ടൊവിനോ സൂപ്പർഹീറോ വേഷത്തിൽ

മിന്നല്‍ മുരളി മോഷൻ പോസ്റ്റർ സൂപ്പർ സ്റ്റാർ മോഹൻലാൽ റിലീസ് ചെയ്യുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നു. അതനുസരിച്ച് സോഷ്യൽമീഡിയ പേജിലൂടെ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ടൊവിനോ പോസ്റ്ററിൽ സൂപ്പർഹീറോ വേഷത്തിലെത്തുന്നു. ആദ്യമായാണ് സൂപ്പർഹീറോ ലുക്ക് പുറത്തുവിടുന്നത്. മിന്നൽ മുരളി , ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നു. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന സിനിമ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി. തെലുഗിൽ മെരുപു മുരളി, കന്നഡത്തിൽ മിഞ്ചു മുരളി, […]

Categories
Film News

ടൊവിനോ തോമസ് , നാരദന്‍ പൂർത്തിയാക്കി

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍, ടൊവിനോ തോമസ് ചിത്രീകരണം പൂർത്തിയാക്കി. ഉണ്ണി ആർ തിരക്കഥ ഒരുക്കുന്ന സിനിമയിൽ അന്ന ബെന്‍ നായികയാകുന്നു. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ടൊവിനോ തോമസ് ഫേസ്ബുക്കിലൂടെ ടീമംഗങ്ങൾ എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചിരിക്കുകയാണ്. രഞ്ജി പണിക്കര്‍, നവാസ് വള്ളിക്കുന്ന്, ഇന്ദ്രൻസ്, രാജേഷ് മാധവൻ, ഷറഫുദ്ദീൻ, ലുഖ്മാൻ തുടങ്ങിയവരും സിനിമയിലെത്തുന്നു. അന്ന ബെൻ ആദ്യമായാണ് ആഷിഖ് അബുവിനൊപ്പമെങ്കിലും ടൊവിനോ മുമ്പ് രണ്ട് […]

Categories
Film News

മിന്നൽ മുരളി ചിത്രീകരണം കർണാടകയില്‍ പുനരാരംഭിച്ചു

10മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മിന്നൽ മുരളി ചിത്രീകരണം പുനരാരംഭിച്ചു. കർണാടകയിൽ ഇതിനായി വലിയ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം, മെയിൽ സിനിമയ്ക്കായി ഒരുക്കിയ വലിയ സെറ്റ് ചിലർ ചേർന്ന് നശിപ്പിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി നിലനിർത്തിയതായിരുന്നു സെറ്റ്. ലോക്ഡൗണിനെ തുടർന്ന് കാലടിയിലെ ഷെഡ്യൂൾ ആരംഭിക്കാനായില്ല. തീരെ പ്രതീക്ഷിക്കാതെ ഒരു കൂട്ടം ആളുകൾ സെറ്റ് നശിപ്പിക്കുകയായിരുന്നു. മിന്നൽ മുരലി മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമയാണ്. കുഞ്ഞിരാമായണം, ഗോദ ഫെയിം ബേസിൽ ജോസഫ് ഒരുക്കുന്നു. ടൊവിനോ തോമസ് […]

Categories
Film News

തല്ലുമാല: ടൊവിനോയ്ക്കൊപ്പം കല്യാണി പ്രിയദർശൻ

ടൊവിനോ തോമസ് സംവിധായകൻ ഖാലിദ് റഹ്മാനൊപ്പമെത്തുന്ന സിനിമയാണ് തല്ലുമാല. ആഷിഖ് ഉസ്മാൻ , ഖാലിദ് സിനിമ ലവ് നിർമ്മാതാവ് തന്നെയാണ് പുതിയ സിനിമയും നിർമ്മിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കല്യാണി പ്രിയദർശൻ ചിത്രത്തിൽ നായികയാകുന്നു. വാർത്തകൾ ശരിയായാൽ താരത്തിന്‍റെ നാലാമത് മലയാളസിനിമയാവുമിത്. വരനെ ആവശ്യമുണ്ട്, മരക്കാർ: അറബിക്കടലിന്‍റെ സിംഹം, ഹൃദയം എന്നിവയാണ് മറ്റു സിനിമകൾ. തല്ലുമാല ആദ്യം ടൊവിനോ ,സൗബിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രഖ്യാപിച്ചതായിരുന്നു. മുഹ്സിന്‍ പരാരി സിനിമ സംവിധാനം ചെയ്ത്, ആഷിഖ് അബു, റിമ കല്ലിങ്കൽ ടീമിന്‍റെ […]

Categories
Film News

ടൊവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും, സന്തോഷ് നാരായണൻ സംഗീതമൊരുക്കുന്നു

ടൊവിനോ തോമസിന്‍റെ പിറന്നാൾദിനത്തിൽ പ്രഖ്യാപിച്ച താരത്തിന്‍റെ പുതിയ സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്നു. ജിനു വി എബ്രഹാം, മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് കഥയും ആദം ജോൺ സംവിധായകനുമാണ് ഇദ്ദേഹം, തിരക്കഥ ഒരുക്കുന്നു. അണിയറക്കാരെ പരിചയപ്പെടുത്തികൊണ്ടുള്ള ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. തമിഴ്സിനിമയിലെ ലീഡിംഗ് സംഗീതസംവിധായകരിൽ ഒരാളായ സന്തോഷ് നാരായണൻ, മലയാളത്തിലേക്കെത്തുന്നു ചിത്രത്തിലൂടെ. ജിഗാർത്തണ്ഡ, മദ്രാസ്, കുക്കൂ, കാലാ, കബാലി, വട ചെന്നൈ എന്നിവയാണ് ഇദ്ദേഹത്തിന്‍റെ പോപുലർ സിനിമകൾ. ഗിരീഷ് ഗംഗാധരൻ സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് […]

Categories
Film News

ടൊവിനോയും കീർത്തിയും ഒന്നിക്കുന്ന ‘വാശി’ !

നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. ‘വാശി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് “വാശി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് […]

Categories
Film News

അന്വേഷിപ്പിൻ കണ്ടെത്തും

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. തീയറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. തെന്നിന്ത്യൻ സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു. സൈജു ശ്രീധരൻ എഡിറ്റിങ്ങും മോഹൻദാസ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സജി കാട്ടാക്കട ചമയവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന.പി ആർ […]

Categories
Film News

സനൽകുമാർ ശശിധരന്‍റെ വഴക്ക്, ടൊവിനോ, കനി കുസൃതി ടീമിന്‍റെ സിനിമ 15ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി

ടൊവിനോ തോമസ്, കനി കുസൃതി ടീം സംവിധായകൻ സനൽകുമാർ ശശിധരന്‍റെ പുതിയ സിനിമ വഴക്കിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. അണിയറക്കാർ 15ദിവസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതായാണ് വാർത്തകൾ.സിനിമയില്‍ സുദേവ് നായർ പ്രധാനവേഷത്തിലെത്തുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷൻസ് പാരറ്റ് മൗണ്ട് പിക്ചേഴ്സുമായി ചേർന്ന് സിനിമ നിർമ്മിക്കുന്നു. ചന്ദ്രു സെൽവരാജ് സിനിമാറ്റോഗ്രഫി, പ്രൊഡക്ഷൻ ഡിസൈൻ മാർത്താണ്ഡൻ. സനൽകുമാർ ശശിധരൻ നിരൂപകപ്രശംസ നേടിയിട്ടുള്ള നിരവധി സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ്. ഒരാൾപൊക്കം, ഒഴിവുദിവസത്തെ കളി, എസ് ദുർഗ്ഗ, ചോല തുടങ്ങിയവ. സാമൂഹികപ്രാധാന്യമുള്ള മുൻ സിനിമകളെ […]

Categories
Film News

കാണെക്കാണെ പൂർത്തിയായി

കാണെക്കാണെ 38ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കി.ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനകഥാപാത്രമായെത്തുന്നു. ഉയരെ ടീം ഒരിക്കൽ കൂടി ഒന്നിക്കുകയാണ് കാണെക്കാണെ. മനു അശോകൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ബോബി സഞ്ജയ് ടീം ഒരുക്കുന്നു. സിനിമ ആറ് മാസത്തിനുള്ളിൽ തുടങ്ങി, ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. സംവിധായകൻ മനു അശോകൻ സോഷ്യൽമീഡിയയിലൂടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചു. മനു അശോകന്‍റെ ആദ്യസിനിമയിൽ നിന്നും വ്യത്യസ്തമായി കാണെക്കാണെ യഥാർത്ഥ മനുഷ്യബന്ധങ്ങളുടെയും വികാരങ്ങളുടേയും ഫിക്ഷണൽ കഥയായിരിക്കും. […]