ഏതാണ്ട് ഒരു ദശകത്തിന് മുമ്പ് പാണ്ഡുരംഗഡു എന്ന സിനിമയില്‍ നന്ദമൂരി ബാലകൃഷ്ണയുടെ ജോഡിയായാണ് തബുവിന്റെ തെലുഗിലെ അവസാനചിത്രം.ഇപ്പോള്‍ ത്രിവിക്രം ശ്രീനിവാസന്റെ സിനിമയിലൂടെ തബു തെലുഗിലേക്ക് തിരികെയെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജ്ജുന്റെ അമ്മവേഷത്തിലാണ് താരം ത്രിവിക്രമിന്റെ അടുത്ത പ്രൊജക്ടിലെത്തുന്നത്. ഉഗാദിയോടനുബന്ധിച്ച് ഏപ്രില്‍ 6ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. നാനാ നേനു എന്നായിരിക്കും പേര് എന്നാണ് സൂചനകള്‍. ത്രിവിക്രം, അല്ലു കൂട്ടുകെട്ടിന്രെ മൂന്നാമത്തെ ചിത്രമാണിത്. ജൂലായ്,സണ്‍ ഓഫ് സത്യമൂര്‍ത്തി എന്നിവയായിരുന്നു മുന്‍സിനിമകള്‍. ത്രിവിക്രമിന് രണ്ട് ഓപ്ഷനുകളാണ് ഇക്കാര്യത്തിലുള്ളത്, തബു അല്ലെങ്കില്‍ നദിയ- […]
