Categories
Film News

ടൊവിനോ തോമസ് ചിത്രം കാണെക്കാണെ ഒടിടി റിലീസിന് – ടീസർ പുറത്തിറക്കി അണിയറക്കാർ

ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളിക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന കാണെക്കാണെ ഒടിടി റിലീസിന്. ഉയരെ സംവി​ധായകൻ മനു അശോകൻ ഒരുക്കിയിരിക്കുന്ന കാണെക്കാണെയിൽ ടൊവിനോയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമായെത്തുന്നു. സോണി ലൈവിലൂടെ സെപ്തംബർ 17ന് സിനിമ റിലീസ് ചെയ്യുന്നു. റിലീസിന് മുന്നോടിയായി സിനിമയുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ് , റോണി ഡേവിഡ് രാജ്, അലോക്, ബിനു പപ്പു, ശ്രുതി ജയൻ, ധന്യ മേരി വർ​ഗ്​ഗീസ് എന്നിവരും […]

Categories
Film News

റോയ് പുതിയ പോസ്റ്റർ കാണാം

പുതിയ മലയാളം സിനിമ റോയ് സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, സിജ റോസ് എന്നിവർ പോസ്റ്ററിലെത്തുന്നു. ഷൈൻ പോലീസ് വേഷത്തിലാണ് പോസ്റ്ററിൽ. സുനിൽ ഇബ്രാഹിം എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ്. അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്, വൈ എന്നിവ സംവിധായകന്റെ മുൻസിനിമകളാണ്. റോയ്, റിയാലിറ്റീസ് ഓഫ് യെസ്റ്റർഡേ എന്ന ടാ​ഗ് ലൈനോടെയാണ് എത്തുന്നത്. ഫാമിലി ത്രില്ലർ സിനിമയാണിത്. റോയ് എന്ന ടൈറ്റിൽ കഥാപാത്രമായി സുരാജെത്തുന്നു. സുരാജ്, സിജ എന്നിവർ ദമ്പതികളായെത്തുന്നു. […]

Categories
Film News

മാമാങ്കത്തിന് ശേഷം പത്മകുമാറിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും

സംവിധായകൻ എം പത്മകുമാർ മാമാങ്കത്തിന് ശേഷം ഒരുക്കുന്ന പുതിയ സിനിമ തുടങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡോ. സക്കറിയ തോമസ്, ജിജോ കാവനൽ, ശ്രീജിത് രാമചന്ദ്രൻ, പ്രിൻസ് പോൾ എന്നിവർ ചേർന്ന് യുണൈറ്റഡ് ​ഗ്ലോബൽ മീഡിയ ബാനറിൽ സിനിമ നിർമ്മിക്കുന്നു. നവാ​ഗതനായ അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന സിനിമയ്ക്ക് സം​ഗീതമൊരുക്കുന്നത് ജോസഫ് ഫെയിം രഞ്ജിൻ രാജ് ആണ്. ഏപ്രിൽ 22ന് സിനിമയുടെ ലോഞ്ചിം​ഗ് തൊടുപുഴയിൽ നടത്തി. സംവിധായകൻ എം പത്മകുമാർ നേരത്തെ […]

Categories
Film News

സുരാജ് വെഞാറമൂട്, ആൻ അ​ഗസ്റ്റിൻ ഒന്നിക്കുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

എം മുകുന്ദന്റെ ചെറുകഥ ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ സിനിമയാക്കുന്നു. പ്രശസ്ത സംവിധായകൻ ഹരികുമാർ ,ക്ലിന്റ് ഫെയിം ഒരുക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ആൻ അ​ഗസ്റ്റിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഇരുവരും ദമ്പതികളായാണ് സിനിമയിലെത്തുന്നത്. എം മുകുന്ദൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. മടിയനായ ഓട്ടോറിക്ഷക്കാരൻ സദീവൻ, മാഹി മീതലപുരക്കാരൻ, ബോൾഡും പക്വതയാർന്നതുമായ രാധിക എന്ന പെൺകുട്ടിയെ വിവാഹം ചെയ്യുന്നു. രാധിക ജീവിക്കുന്നതിനായി ഓട്ടോറിക്ഷ ഓടിക്കേണ്ടി വരികയാണ്. പാർവ്വതി, ബിജു മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു മുമ്പ് സിനിമ പ്ലാൻ ചെയ്തത്. എന്നാൽ അത് […]

Categories
Film News

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ തമിഴ് റീമേക്ക് തുടങ്ങി. ഐശ്വര്യ രാജേഷ് നായികയാകുന്നു സിനിമ ഒരുക്കുന്നത് ആർ കണ്ണൻ ആണ്. കണ്ണന്‍റെ മസാല പിക്സ്, എംകെആർപി പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മലയാളത്തിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമയിൽ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി. പുതിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ […]

Categories
Film News

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിലേക്കും തെലുഗിലേക്കും

മലയാളസിനിമയിൽ അടുത്തിടെ ഏറെ ചർച്ചയായ സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ നീ സ്ട്രീം എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്തത്. മലയാളികളല്ലാത്ത പ്രേക്ഷകരുടെയും ശ്രദ്ധ നേടാന്‍ ചിത്രത്തിനായി. പുതിയ റിപ്പോർട്ടുകളനുസരിച്ച് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സംവിധായകൻ ആർ കണ്ണൻ തമിഴ്, തെലുഗ് റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. റീമേക്ക് വെർഷനിലേക്ക് ലീഡിംഗ് താരങ്ങളെ തന്നെ എത്തിക്കാനാണ് ശ്രമം. മലയാളത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തിയത് നിമിഷ സജയൻ, […]

Categories
Film News

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ടീം വീണ്ടും ഒന്നിക്കുന്ന ജനഗണമന; പ്രൊമോ വീഡിയോ

റിപ്പബ്ലിക് ദിനത്തിൽ, പൃഥ്വി, സുരാജ് ടീമിന്‍റെ ജനഗണമന അണിയറക്കാർ ഒരു പ്രൊമോ വീഡിയോ ഓൺലൈനിൽ റിലീസ് ചെയ്തു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഒരു അന്വേഷണരംഗമാണുള്ളത്. പൃഥ്വി കുറ്റവാളിയായും സുരാജ് പോലീസ് വേഷത്തിലും.ജനഗണമന, ക്വീൻ ഫെയിം സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്നു. ഷാരിസ് മുഹമ്മദിന്‍റേതാണ് തിരക്കഥ. സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. സുധീപ് ഇളമൻ , അയ്യപ്പനും കോശിയും ഫെയിം സിനിമാറ്റോഗ്രഫി,സംഗീതം ജേക്ക്സ് […]

Categories
Film News

ഒരു കുടം : ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ നിന്നും ആദ്യ വീഡിയോ ഗാനമെത്തി

പുതിയ മലയാളസിനിമ ദഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ ആദ്യവീഡിയോ ഗാനം റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ ടീം പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഒരു കുടം എന്ന് തുടങ്ങുന്ന ഗാനം മാത്യൂസ് പുളിക്കൻ കമ്പോസ് ചെയ്ത് പ്രൊഗ്രാം ചെയ്തതാണ്. ഹരിത ബാലകൃഷ്ണൻ, സുലേഖ കാപ്പാടൻ എന്നിവര്‍ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികൾ മൃദുല ദേവ് എസ് എഴുതിയിരിക്കുന്നു. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് 2 പെൺകുട്ടികൾ, കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് ഫെയിം ജിയോ ബേബി ആണ്. […]

Categories
Film News

സുരാജ് വെഞ്ഞാറമൂടിന്‍റെ റോയ് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

സുരാജ് വെഞ്ഞാറമൂടിന്‍റെ പുതിയ സിനിമ റോയ് ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു. സുരാജ്, സിജ റോസ് എന്നിവരാണ് പോസ്റ്ററിലെത്തുന്നത്. റോയ് എഴുതി സംവിധാനം ചെയ്യുന്നത് സുനിൽ ഇബ്രാഹിം, അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്, വൈ ഫെയിം ആണ്. റോയ് എത്തുന്നത് റിയാലിറ്റീസ് ഓഫ് യെസ്റ്റർഡേ എന്ന ടാഗ് ലൈനോടെയാണ്. ദമ്പതികളെ കേന്ദ്രീകരിച്ചുള്ള ഫാമില ത്രില്ലർ സിനിമയാണിത്. റോയ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട് ആണ്. സുരാജ്, സിജ എന്നിവരാണ് ദമ്പതികളായെത്തുന്നത്. ഷൈൻ ടോം ചാക്കോ, […]

Categories
Film News

ജനഗണമന: പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ട് ക്വീൻ ഫെയിം ഡിജോ ജോസിനൊപ്പം എത്തുന്നു

ഡ്രൈവിംഗ് ലൈസൻസ് മികച്ച വിജയത്തിന് ശേഷം പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ട് ജനഗണമന എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം പരസ്യചിത്രങ്ങൾ ചെയ്തിട്ടുള്ള സംവിധായകന്റെ ആദ്യ ഫീച്ചർ സിനിമ ക്വീൻ ബോക്സോഫീസിൽ പതിയെ വിജയചിത്രമായി. ജനഗണമനയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൃഥ്വിയും സുരാജും നിരവധി ചിത്രങ്ങളുമായി തിരക്കിലാണ്. സുരാജ് അടുത്തിടെ റോയ് എന്ന സിനിമ പൂർത്തിയാക്കി. ചാപ്റ്റേഴ്സ് ഫെയിം സുനിൽ ഇബ്രാഹിം […]