Categories
Film News

സണ്ണി വെയ്ന്റെ പുതിയ സിനിമ അപ്പൻ

സണ്ണി വെയ്ൻ , ഫ്രഞ്ച് വിപ്ലവം സംവിധായകൻ മജു കെ ബി യ്ക്കൊപ്പം അപ്പൻ എന്ന പുതിയ സിനിമ ചെയ്യുന്നു. ജോസ്കുട്ടി മഠത്തിൽ, രഞ്ജിത് മനമ്പറക്കാട്ട് എന്നിവർക്കൊപ്പം ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസ് ബാനറിൽ സണ്ണിവെയ്ൻ ചിത്രം നിർമ്മിക്കുന്നു. അലൻസിയർ ലെ ലോപസ്, അനന്യ, ​ഗ്രേസ് ആന്റണി, പോളി വിൽസൺ എന്നിവരാണ് മറ്റു താരങ്ങൾ. സണ്ണിയുടെ സുഹൃത്തും നടനുമായ ദുൽഖർ സൽമാന് സിനിമ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കികൊണ്ട് പ്രഖ്യാപിച്ചു. അപ്പൻ കഥ, സംവിധായകൻ മജുവിന്റെതാണ്. ആർ ജയകുമാറിനൊപ്പം സംവിധായകൻ […]

Categories
Film News

പിടികിട്ടാപ്പുള്ളി ട്രയിലർ റിലീസ് ചെയ്തു, ആ​ഗസ്ത് 27ന് ജിയോ സിനിമയിലൂടെ റിലീസ്

കോമ‍ഡി ത്രില്ലർ സിനിമ പിടികിട്ടാപ്പുള്ളി ട്രയിലർ റിലീസ് ചെയ്തു. ശ്രീ ​ഗോകുലം മൂവീസ് ബാനറിൽ ജിഷ്ണു ശ്രീകണ്ഠൻ ഒരുക്കുന്ന സിനിമയാണിത്. സണ്ണിവെയ്ൻ, മറീന മൈക്കിൾ, അഹാന കൃഷ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ബൈജു സന്തോഷ് , ലാലു അലക്സ്, സൈജു കുറുപ്പ്, എന്നിവരും സിനിമയിലുണ്ട്. ആ​ഗസ്ത് 27ന് ജിയോ സിനിമയിലൂടെ സിനിമ റിലീസ് ചെയ്യുകയാണ്. ആദ്യമായാണ് ഒരു മലയാളസിനിമ ജിയോസിനിമയിലൂടെ റിലീസ് ചെയ്യുന്നത്. അതിരൻ ഫെയിം പിഎസ് ജയഹരി പിടികിട്ടാപ്പുള്ളിയിൽ രണ്ട് പാട്ടുകളൊരുക്കിയിരിക്കുന്നു. സുമേഷ് വി റോബിൻ […]

Categories
Film News

ചതുർമുഖം ബിഫാൻ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്

മഞ്ജു വാര്യർ- സണ്ണി വെയ്ൻ ടീം എത്തിയ മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ സിനിമ ചതുർമുഖം 25ാമത് ബുചിയോൺ ഇന്റർനാഷണൽ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് മൂന്ന് ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഹൊറർ, മിസ്റ്ററി, ഫാന്റസി ചിത്രങ്ങൾക്കായുള്ള ഫെസ്റ്റിവലാണിത്. 47രാജ്യങ്ങളിൽ നിന്നായി 258സിനിമകൾ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ദി വെയ്ലിം​ഗ് എന്ന പ്രശസ്ത കൊറിയൻ സിനിമയുടെ സംവിധായകൻ നാ ഹോങ്ജിൻ, ഷട്ടർ സിനിമയുടെ സംവിധായകൻ ബാഞ്ചോങ് പിസൻകനാകുൻ എന്നിവർ ചേർന്നൊരുക്കിയ ദി മീഡിയം ഫെസ്റ്റിവലിൽ […]

Categories
Film News

സാറാസിലെ പുതിയ ​ഗാനം, വിനീതും ദിവ്യയും ആലപിച്ചത്, റിലീസ് ചെയ്തു

അന്ന ബെൻ, സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന ജൂ‍ഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് സാറാസ്. സിനിമയിൽ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും പാടിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. ഇരുവരും ആദ്യമായാണ് സിനിമയ്ക്ക് വേണ്ടി ഒന്നിച്ച് പാടുന്നത്. ജോ പോളിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സം​ഗീതം നൽകിയിരിക്കുന്നു. അന്ന ബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നു.ജൂലൈ 5ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. കൊച്ചിയിലും വാ​ഗമണ്ണിലുമായി സിനിമ ചിത്രീകരിച്ചിരിക്കുന്നു. വിനീത് ശ്രീനിവാസൻ, മല്ലിക […]

Categories
Film News

അന്നബെൻ – സണ്ണി വെയ്ൻ ചിത്രം സാറ , ആമസോൺ പ്രൈമിൽ, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അന്നബെൻ – സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന പുതിയ സിനിമയാണ് സാറ. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെ സിനിമ റിലീസ് ചെയ്യുകയാണ്. ജൂലൈ 5ന് സിനിമ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം അണിയറക്കാർ സിനിമയിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. സാറായുടെ തിരക്കഥ അക്ഷയ് ഹരീഷ് ഒരുക്കിയിരിക്കുന്നത് റൊമാന്റിക് കോമഡി എന്റർടെയ്നർ ആയാണ്. അന്ന ബെൻ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാകുന്നത്. സഹതാരങ്ങളായി അജു വർ​ഗ്​ഗീസ്, സൃന്ദ, മല്ലിക സുകുമാരൻ, ധന്യ വർമ്മ, […]

Categories
Film News

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ടീം ഒന്നിക്കുന്ന അടിത്തട്ട്

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ടീം പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമയാണ് അടിത്തട്ട്. ജയപാലൻ എന്ന താരവും മുഖ്യവേഷത്തിലെത്തുന്നു. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമ മിനി മാർച്ച് സ്റ്റുഡിയോസ്, കാനയിൽ ഫിലിംസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ദുൽഖർ സൽമാൻ സോഷ്യൽമീഡിയയിലൂടെ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ജിജോ ആന്റണിയുടെ സണ്ണി വെയ്നിനൊപ്പമുള്ള രണ്ടാമത്തെ സിനിമയാണ് അടിത്തട്ട്. പോക്കിരി സൈമൺ ആയിരുന്നു ആദ്യസിനിമ. മറ്റ് രണ്ട് സിനിമകൾ കൂടി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. കൊന്തയും […]

Categories
Film News

ചതുർമുഖം ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു

മഞ്ജു വാര്യർ, സണ്ണി വെയ്ൻ ടീമിന്റെ ചതുർമുഖം ടെലിവിഷൻ പ്രീമിയറിനൊരുങ്ങുന്നു. സീ കേരളം സാറ്റലൈറ്റ് അവകാശവും ഒടിടി അവകാശം സീ5 ഉം സ്വന്തമാക്കിയിരിക്കുന്നു. രഞ്ജീത് കമല ശങ്കർ, സലിൽ വി, എന്നിവർ സംവിധാനം ചെയ്ത് ചതുർമുഖം ടെക്നോ ഹൊറർ ത്രില്ലർ ആണ്. മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യസിനിമയാണിത്. ഏപ്രിൽ 8ന് തിയേറ്ററുകളിലിറങ്ങിയ സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. ഏപ്രിൽ 14ന് വിഷുദിനത്തിൽ ചിത്രം യുഎഇയിൽ റിലീസ് ചെയ്തു. കോവിഡിന്റെ രണ്ടാം തരം​ഗത്തെ തുടർന്ന് അണിയറക്കാർ ചിത്രം തിയേറ്ററുകളിൽ നിന്നും […]

Categories
Film News

ചതുർമുഖം നാളെ റിലീസ് ചെയ്യുന്നു.

മഞ്ജു വാര്യർ, സണ്ണി വെയ്ൻ ടീം ഒന്നിക്കുന്ന ടെക്നോ ഹൊറർ ത്രില്ലർ സിനിമ ചതുർമുഖം ഏപ്രിൽ 8ന് റിലീസ് ചെയ്യുന്നു. തിയേറ്റർ ബുക്കിം​ഗ് ആരംഭിച്ചിരിക്കുന്നു. നവാ​ഗതരായ രൺജീത് കമല ശങ്കർ, സലിൽ വി എന്നിവർ ചേർന്ന് സിനിമ സംവിധാനം ചെയ്യുന്നു. ചതുർമുഖത്തിൽ സണ്ണി വെയ്നും, മഞ്ജു വാര്യരും കോളേജ് സഹപാഠികളാണ്. മഞ്ജുവിന്റെ ജൂനിയറായി സണ്ണിയെത്തുന്നു. കോളേജിന് ശേഷം ഇരുവരും ചേർന്ന് സിസിടിവി ബിസിനസ് ആരംഭിക്കുന്നു. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ബിസിനസ്. അനിൽകുമാർ, അഭയകുമാർ എന്നിവരുടേതാണ് തിരക്കഥ. അലൻസിയർ, […]

Categories
Film News trailer

മഞ്ജു വാര്യർ – സണ്ണിവെയ്ൻ ചിത്രം ചതുർമുഖം ട്രയിലർ റിലീസ് ചെയ്തു

ചതുർമുഖം, മഞ്ജു വാര്യർ, സണ്ണിവെയ്ൻ ടീം ആദ്യമായി ഒന്നിക്കുന്ന സിനിമയാണ്. ഇരുവരും ബിസിനസ് പാർട്ട്ണർമാരായാണ് സിനിമയിലെത്തുന്നത്. നവാ​ഗതരായ രൺജീത് ശങ്കർ ,സലിൽ വി എന്നിവർ ചേർന്ന് സിനിമ സംവിധാനം ചെയ്യുന്നു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ സിനിമയാണിത്. ചതുർമുഖം തിരക്കഥ അനിൽ കുമാർ, അഭയകുമാർ എന്നിവർ ചേർന്നൊരുക്കിയിരിക്കുന്നു. സണ്ണിയുടെ കോളേജ് സീനിയർ ആയാണ് മഞ്ജു വാര്യർ സിനിമയിലെത്തുന്നത്. അലൻസിയർ, നിരഞ്ജന അനൂപ്, കലാഭവൻ പ്രജോദ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി,നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധർ എന്നിവരും സിനിമയിലെത്തുന്നു. […]

Categories
Film News trailer

അനുഗ്രഹീതൻ ആന്‍റണി ട്രയിലർ

സണ്ണി വെയ്ൻ നായകനായെത്തുന്ന അനുഗ്രഹീതൻ ആന്‍റണി ഏപ്രിൽ 1ന് റിലീസ് ചെയ്യുകയാണ്. റിലീസിന് മുമ്പോടിയായി അണിയറക്കാര്‍ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണ്. ട്രയിലര്‍ നൽകുന്ന സൂചനകളനുസരിച്ച് സിനിമ ഒരു തമാശ നിറഞ്ഞ റൊമാന്‍റിക് കോമഡി ആയിരിക്കുമെന്നാണ്. സണ്ണിയും 96 ഫെയിം ഗൗരി കിഷനും താര‍ജോഡികളാകുന്നു. സിനിമയിൽ രണ്ട് ഗോൾഡൻ റിട്രീവ് നായകളും പ്രധാന കഥാപാത്രങ്ങളാകുന്നു. അനുഗ്രഹീതൻ ആന്‍റണി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്നു. തിരക്കഥ നവീൻ ടി മണിലാലിന്‍റേതാണ്. ജിഷ്ണു ആർ നായർ, അശ്വിൻ പ്രകാശ് എന്നിവരുടേതാണ് […]