Categories
Film News

സൂര്യ ചിത്രം സുരാരി പൊട്രു ഹിന്ദിയിലേക്ക്; സുധ കൊം​ഗാര സംവിധാനം ചെയ്യുന്ന സിനിമ സൂര്യ നിർമ്മിക്കുന്നു

ആമസോൺ പ്രൈം സിനിമയിലൂടെ റിലീസ് ചെയ്ത സൂര്യ മുഖ്യവേഷത്തിലെത്തിയ സുരാരി പൊട്രു ഹിന്ദിയിലേക്കൊരുക്കുന്നു. സുധ കൊം​ഗാര ഹിന്ദിയിലും സിനിമ സംവിധാനം ചെയ്യുമെന്ന് സൂര്യ ശിവകുമാർ ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നു. സൂര്യ ചിത്രം നിർമ്മിക്കുമെങ്കിലും തമിഴിലെ പോലെ അദ്ദേഹമാവില്ല ഹിന്ദിയിൽ മുഖ്യവേഷം ചെയ്യുന്നത്. ക്യാപ്റ്റൻ ജിആർ ​ഗോപിനാഥിന്റെ – എയർ ഡക്കാൻ എയർലൈൻ സ്ഥാപകൻ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് സുരാരി പൊട്രു. സിനിമ തിയേറ്റർ റിലീസ് പ്ലാൻ ചെയ്താണൊരുക്കിയതെങ്കിലും കോവിഡ് സാഹചര്യം മൂലം ഓടിടി റിലീസ് ആക്കുകയായിരുന്നു. ആമസോൺ […]

Categories
Film News

സൂര്യയുടെ സുരാരി പൊട്രു ഓസ്‌കാറിലേക്ക്‌

സൂര്യ ചിത്രം സുരാരി പൊട്രു ഓസ്‌കാറില്‍ വിവിധ കാറ്റഗറികളിലേക്ക്‌ മത്സരിക്കുന്നു. അണിയറക്കാര്‍ അറിയിച്ചതനുസരിച്ച്‌, സിനിമ മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒറിജിനല്‍ സ്‌കോര്‍ എന്നീ കാറ്റഗറികളില്‍ മത്സരിക്കുന്നു. രാജശേഖര്‍ പാണ്ഡ്യന്‍ , സിനിമയുടെ സഹനിര്‍മ്മാതാവും 2ഡി എന്റര്‍ടെയ്‌ന്‍മെന്റ്‌ സിഇഒ ട്വിറ്ററിലൂടെയാണിക്കാര്യമറിയിച്ചിരിക്കുന്നത്‌. സംഗീതസംവിധായകന്‍ ജിവി പ്രകാശ്‌, ട്വീറ്റിലൂടെ സന്തോഷം അറിയിച്ചിട്ടുണ്ട്‌. നേരത്തെ, സുരാരി പൊട്രു 2021 ഗോള്‍ഡന്‍ ഗ്ലോബ്‌ അവാര്‍ഡ്‌സില്‍ മികച്ച വിദേശ സിനിമ കാറ്റഗറിയില്‍ സ്‌ക്രീന്‍ ചെയ്യുമെന്നറിയിച്ചിരുന്നു. സുധ കൊംഗാര സംവിധാനം ചെയ്‌ത, […]

Categories
Film News

ആകാസം : സുരാരി പൊട്രുവിലെ പുതിയ ഗാനം

സുരാരി പൊട്രു അണിയറക്കാർ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ആകാസം എന്ന് തുടങ്ങുന്ന ഗാനം ജിവി പ്രകാശ് കമ്പോസ് ചെയ്ത് ക്രിസ്റ്റിന്‍ ജോൺസ്, ഗോവിന്ദ് വസന്ത എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു. നെരുപ്പു ഡാ ഫെയിം അരുൺരാജ കാമരാജയുടേതാണ് വരികൾ. സുധ കൊംഗാര ഒരുക്കിയിരിക്കുന്ന സുരാരി പൊട്രു , എയർ ഡക്കാൻ സ്ഥാപകന്‍ ജിആർ ഗോപിനാഥിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സൂര്യ ചിത്രത്തിൽ നെടുമാരൻ രാജംഗം മാര എന്ന സാധാരണക്കാരനായ ഒരു വ്യക്തിയായെത്തുന്നു. എയർക്രാഫ്റ്റ് ബിസിനസ് തുടങ്ങുന്നതിനായി […]

Categories
Film News

ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ,സുധ കൊംഗാര, വിഘ്നേശ് ശിവന്‍ ടീമിന്റെ നെറ്റ്ഫ്ലിക്സ് ആന്തോളജി പാവ കഥൈഗൾ

ആമസോൺ പ്രൈം തമിഴ് ആന്തോളജി പുത്തം പുതു കാലൈ പ്രഖ്യാപിച്ചതിന് പിറകെ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്ന ആന്തോളജി സിനിമയാണ് പാവ കഥൈഗൾ. നാല് ഭാഗങ്ങളുള്ള ആന്തോളജി ഒരുക്കുന്നത് ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, സുധ കൊംഗാര, വിഘ്നേശ് ശിവൻ എന്നിവരാണ്. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. പാവ കഥൈഗൾ കോമൺ തീം അഭിമാനഹത്യയാണ്. വിഘ്നേശ് ശിവൻ ചിത്രത്തിന് ലവ് പണ്ണ ഉട്രാനും എന്ന് പേരിട്ടിരിക്കുന്നു. അഞ്ജലി, ബോളിവുഡ് താരം കൽകി കോച്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. മലയാളിതാരം കാളിദാസ് ജയറാം, […]

Categories
Film News

ജയറാം, കാളിദാസ്, ഉർവ്വശി, കല്യാണി പ്രിയദർശൻ എന്നിവരൊന്നിക്കുന്നു

ജയറാം, കാളിദാസ്, ഉർവ്വശി, കല്യാണി പ്രിയദർശൻ, എന്നിവർ ആദ്യമായൊന്നിക്കുന്നു. സുധ കൊംഗാര സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം ഇളമൈ ഇതോ ഇതോ യിലാണ് ഇവരൊന്നിക്കുന്നത്. ആമസോൺ പ്രൈമിൽ അഞ്ച് ഭാഗങ്ങളായെത്തുന്ന പുത്തൻപുതുകാലൈ എന്ന ആന്തോളജി സിനിമയിലെ ഒരു സിനിമയാണിത്. ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം എന്നിവരാണ് മറ്റു സംവിധായകർ. കുട്ടിയായിരിക്കുമ്പോൾ കാളിദാസും അച്ഛൻ ജയറാമും കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീടു അപ്പൂന്റേം തുടങ്ങിയ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. മുതിര്‍ന്ന ശേഷം ആദ്യമായാണ് […]

Categories
Film News

കാളിദാസ് ജയറാം സൂരാരി പൊട്രു സംവിധായിക സുധ കൊംഗാരയ്‌ക്കൊപ്പം

സുധ കൊംഗാര കോളിവിഡില്‍ ഉന്നതങ്ങളിലേക്കെത്തുകയാണ്. അവരുടെ പുതിയ സിനിമ സൂര്യ നായകനായെത്തുന്ന സുരാരി പൊട്രു കോവിഡ് സാഹചര്യം അവസാനിക്കുന്നതോടെ റിലീസ് ചെയ്യാനിരിക്കുകയാണ്. വിജയ്‌ക്കൊപ്പം പുതിയ സിനിമയുടെ ചര്‍ച്ചയിലാണ് സംവിധായിക. അതേ സമയം, സുധ, തമിഴിലെ ലീഡിംഗ് സംവിധായകര്‍ക്കൊപ്പം ഒരു നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയ്ക്ക് സഹകരിക്കുന്നതായും വാര്‍ത്തകളുണ്ട്. സുധ, വെട്രിമാരന്‍, ഗൗതം വാസുദേവ് മേനോന്‍, വിഘ്‌നേശ് ശിവന്‍ എന്നിവരാണ് ആന്തോളജിയുടെ ഭാഗമാകുന്നത്. കൊലപാതകം എന്നത് പൊതുതീമായുള്ള ആന്തോളജിയാണ്. സുധയുടെ സിനിമയില്‍ കാളിദാസ് ജയറാം, ഭവാനി ശ്രീ, ശന്തനു ഭാഗ്യരാജ് എന്നിവര്‍ […]