Categories
Film News trailer

കനിഹയുടെ സംവിധാനത്തില്‍ മാതൃദിനത്തിലെത്തിയ മാ, എല്ലാ അമ്മമാര്‍ക്കുമായുള്ള സ്‌പെഷല്‍ ട്രൈബ്യൂട്ട്

സൗത്ത് ഇന്ത്യന്‍താരം കനിഹ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ഷോട്ട് ഫിലിമാണ് മാ. 5മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്നു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി, സോഷ്യല്‍മീഡിയ പേജിലൂടെ ഷോട് ഫിലിം ഷെയര്‍ ചെയ്തു. ട്രയിലര്‍ ഷെയര്‍ ചെയ്തുകൊണ്ട് മമ്മൂട്ടി, ഹാപ്പി ടു റിലീസ് ഷോട് ഫിലിം മാ – ഡയറക്ടഡ് ബൈ നടി കനിഹ. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. എന്ന് കുറിച്ചിരിക്കുന്നു. മറ്റ് താരങ്ങള്‍ക്കൊപ്പം കനിഹയും ചിത്രത്തിന്റെ ഭാഗമായെത്തുന്നു. സിനിമാറ്റോഗ്രാഫി ചെയ്തിരിക്കുന്നത് ഇമ്രാന്‍ അഹമ്മദ് കെ ആര്‍, സംഗീസം, […]

Categories
Film News

സുഹാസിനി മണിരത്‌നം ഒരുക്കുന്ന ലോക്ഡൗണ്‍ ഷോട്ട് ഫിലിം ചിന്നഞ്ചിറു കിളിയെയില്‍ അഹാന കൃഷ്ണ

കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാരണം മിക്കവരും സ്വന്തം വീടുകളില്‍ നിന്നുതന്നെ ജോലി ചെയ്യാന്‍ നിര്‍ബന്ധമായിരിക്കുകയാണ്. താരങ്ങളും തങ്ങളുടെ ക്രിയേറ്റീവ് ആക്ടീവിറ്റീസുകളില്‍ മുഴുകിയിരിക്കുകയാണ്. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം തന്റെ ലോക്ഡൗണ്‍ ഷോര്‍ട്ട് ഫിലിം ചിന്നഞ്ചിറു കിളിയെയുമായെത്തുകയാണ്. മലയാളിതാരം അഹാന കൃഷ്ണ ചിത്രത്തിലെത്തുന്നു. തന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ സുഹാസിനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ഡൗണ്‍ സ്‌റ്റോറീസ്. ആദ്യ ഷോട് ഫിലിം. അഹാന കൃഷ്ണ, സുഹാസിനി മണിരത്‌നം, കോമളം ചാരുഹാസന്‍ എന്‍ കൃഷ്ണന്‍, ഐഫോണില്‍ ചിത്രീകരിച്ചത്, ലോ […]

Categories
Film News

അച്ഛന്റെ പാത പിന്തുടർന്ന് കുഞ്ഞു വേദയും അഭിനയത്തിലേക്ക്; ധർമ്മജന്റെ മകൾ അഭിനയിച്ച ഹ്രസ്വ ചിത്രം ബലൂൺ സോഷ്യൽ മീഡിയ കീഴടക്കുന്നു

അച്ഛന്റെ പാത പിൻതുടർന്ന് മകളും അഭിനയ രംഗത്തേക്ക്, പ്രശസ്ത നടൻ ധർമജൻ ബോൾഗാട്ടിയുടെ മകൾ വേദ പ്രധാന വേഷത്തിലെത്തിയ ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ  വൈറലാകുന്നു. മികവാർന്ന അഭിനയത്തിലൂടെയാണ് വേദയെന്ന അഭിനേത്രി പ്രേക്ഷകരുടെ മനസ് കീഴടക്കുക, ബലൂണെന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിൽ കുഞ്ഞു മനസിലെ നൻമയെക്കുറിച്ച് കൂടിയാണ് പ്രതിപാദിയ്ക്കുന്നത്. ജ്യോതിഷ് താബോർ സംവിധാനം ചെയ്തിരിയ്ക്കുന്ന ഹ്രസ്വചിത്രം നിർമ്മിച്ചിരിയ്ക്കുന്നത് ധർമ്മജൻ ബോൾഗാട്ടിയാണ് .നാല് മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ലളിതമായും അതി മനോഹരവുമായാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ധർമ്മജന്റെ മകൾ വേദയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് […]