Categories
Film News

ഷൈൻ ടോം ചാക്കോയ്ക്ക് പിറന്നാൾ സമ്മാനമായി അടി പോസ്റ്റർ

അടി സിനിമയുടെ പുതിയ പോസ്റ്റർ ഷൈനിന്റെ പിറന്നാൾ സമ്മാനമായി പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫാറർ ഫിലിംസ് നിർമ്മിക്കുന്ന നാലാമത് സിനിമയാണിത്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നിവയാണ് മറ്റു സിനിമകൾ. ഷൈൻ ടോം ചാക്കോ, അഹാനകൃഷ്ണ, ധ്രുവ് എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ലില്ലി, അന്വേഷണം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശോഭ് വിജയനാണ് സിനിമ ഒരുക്കുന്നത്. രതീഷ് രവി തിരക്കഥ ഒരുക്കുന്നു. സം​ഗീതമൊരുക്കുന്നത് ​ഗോവിന്ദ് വസന്തയാണ്. ഫായിസ് സിദ്ദീഖിന്റേതാണ് ഛായാ​ഗ്രഹണം. നൗഫൽ എഡിറ്റിം​ഗ്. […]

Categories
Film News

ചെന്നൈയിൽ ബീസ്റ്റ് ടീമിനൊപ്പം ജോയിൻ ചെയ്ത് ഷൈൻ ടോം ചാക്കോ

വിജയുടെ പുതിയ സിനിമ ബീസ്റ്റ് ചെന്നൈയിൽ മൂന്നാം ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നു. വിജയും നായിക പൂജ ഹെഡ്ജെയും വരുന്ന സീനുകളാണ് നിലവിൽ ചിത്രീകരിക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോ ഷൂട്ടിം​ഗിൽ ജോയിൻ ചെയ്തുവെന്നതാണ് പുതിയ വാർത്തകൾ. താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നെൽസൺ ദിലീപ് കുമാർ,കോലമാവ് കോകില ഫെയിം സംവിധാനം ചെയ്യുന്ന സിനിമയാണ് ബീസ്റ്റ്. ബി​ഗ് സ്കെയിൽ ആക്ഷൻ എന്റർടെയ്നർ ആണ് സിനിമ. വിജയ് കോൺ ഏജന്റായാണ് സിനിമയിലെത്തിുന്നത്. യോ​ഗി ബാബു, മലയാളി താരം […]

Categories
Film News

വിനായകൻ, ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ ടീം ഒന്നിക്കുന്ന പന്ത്രണ്ട്

വിനായകൻ, സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, ഷൈൻ ടോം ചാക്കോ, ലാൽ എന്നിവർ പന്ത്രണ്ട് എന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. ലിയോ താഡിയസ് എഴുതി സംവിധാനം ചെയ്യുന്നു. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് നടത്തി. വിക്ടർ എബ്രഹാം, സ്കൈ പാസ് എന്റർടെയ്ൻമെന്റ് നിർമ്മിക്കുന്നു. നാല് പ്രധാനകഥാപാത്രങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിലെത്തുന്നു. അണിയരയിൽ അൽഫോൺസ് ജോസഫ് സം​ഗീതമൊരുക്കുന്നു. സ്വരൂപ് ശോഭ ശങ്കർ ഛായാ​ഗ്രഹണവും , നാബു ഉസ്മാൻ എഡിറ്റിം​ഗും കോസ്റ്റ്യൂം ഡിസൈനർ ധന്യ […]

Categories
Film News

റോയ് പുതിയ പോസ്റ്റർ കാണാം

പുതിയ മലയാളം സിനിമ റോയ് സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, സിജ റോസ് എന്നിവർ പോസ്റ്ററിലെത്തുന്നു. ഷൈൻ പോലീസ് വേഷത്തിലാണ് പോസ്റ്ററിൽ. സുനിൽ ഇബ്രാഹിം എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ്. അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്, വൈ എന്നിവ സംവിധായകന്റെ മുൻസിനിമകളാണ്. റോയ്, റിയാലിറ്റീസ് ഓഫ് യെസ്റ്റർഡേ എന്ന ടാ​ഗ് ലൈനോടെയാണ് എത്തുന്നത്. ഫാമിലി ത്രില്ലർ സിനിമയാണിത്. റോയ് എന്ന ടൈറ്റിൽ കഥാപാത്രമായി സുരാജെത്തുന്നു. സുരാജ്, സിജ എന്നിവർ ദമ്പതികളായെത്തുന്നു. […]

Categories
Film News

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ടീം ഒന്നിക്കുന്ന അടിത്തട്ട്

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ ടീം പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമയാണ് അടിത്തട്ട്. ജയപാലൻ എന്ന താരവും മുഖ്യവേഷത്തിലെത്തുന്നു. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമ മിനി മാർച്ച് സ്റ്റുഡിയോസ്, കാനയിൽ ഫിലിംസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ദുൽഖർ സൽമാൻ സോഷ്യൽമീഡിയയിലൂടെ സിനിമയുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. ജിജോ ആന്റണിയുടെ സണ്ണി വെയ്നിനൊപ്പമുള്ള രണ്ടാമത്തെ സിനിമയാണ് അടിത്തട്ട്. പോക്കിരി സൈമൺ ആയിരുന്നു ആദ്യസിനിമ. മറ്റ് രണ്ട് സിനിമകൾ കൂടി സംവിധായകൻ ഒരുക്കിയിട്ടുണ്ട്. കൊന്തയും […]

Categories
Film News

ഖാലിദ് റഹ്മാന്‍ ചിത്രം ലവ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന സിനിമ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ലവ്. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ജനുവരി 29ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണറിയിച്ചിരിക്കുന്നത്. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമയിൽ ഭാര്യഭർത്താക്കന്മാരായണ് ഷൈനും രജിഷയുമെത്തുന്നത്. ദമ്പതികൾക്കിടയിലുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്. കെട്ട്യോളാണ് എന്‍റെ മാലാഖ ഫെയിം വീണ നന്ദകുമാർ, സുധി കൊപ്പ, ജോണി ആന്‍റണി, ഗോകുലൻ എന്നിവരും സിനിമയിലുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം.

Categories
Film News

കുരുതി ചിത്രീകരണം 24ദിവസം കൊണ്ട് പൂർത്തിയാക്കി

പൃഥ്വിരാജ് അടുത്തിടെ പുതിയ സിനിമ കുരുതി ചിത്രീകരണം പൂർത്തിയാക്കി. 24ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. ഷൈൻ ടോം ചാക്കോ, ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിസംബറിൽ ആരംഭിച്ച ചിത്രീകരണം ജനുവരി 4ന് പൂര്‍ത്തിയാക്കി. നവാഗതനായ മനു വാര്യർ സിനിമ സംവിധാനം ചെയ്യുന്നു. പൃഥ്വിരാജ് വയനാട്ടുകാരനായെത്തുന്നു. ഷൈന്‍ ലോകൽ രാഷ്ട്രീയക്കാരനായ കരീം ആയാണെത്തുന്നത്. മുരളി ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സൃന്ദ, മാമുക്കോയ, മണികണ്ഠൻ ആർ ആചാരി, നവാസ് വള്ളിക്കുന്ന്, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം നസ്ലേൻ, […]

Categories
Film News

ദുൽഖറിന്‍റെ പുതിയ പ്രൊ‍ഡക്ഷൻ അഹാന,ഷൈന്‍ ടോം ചാക്കോ ടീമിന്‍റെ അടി

ദുൽഖർ സൽമാന്‍റെ പ്രൊഡക്ഷൻ ഹൗസ് നിർമ്മിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുതുവത്സരദിനത്തിൽ റിലീസ് ചെയ്തു. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ ടീം പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് അടി എന്നാണ് പേര്. പ്രശോഭ് വിജയൻ – ലില്ലി, അന്വേഷണം ഫെയിം സിനിമ ഒരുക്കുന്നു. ഇഷ്ഖ് ഫെയിം രതീഷ് രവി ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നു. പ്രശോഭിന്‍റെ മുൻസിനിമകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കോമഡിഎന്‍റർടെയ്നര്‍ ആയിരിക്കും. സത്യൻ അന്തിക്കാട് ചിത്രങ്ങൾ പോലെ എല്ലാ തലത്തിലുമുള്ള കുടുംബപ്രേക്ഷകരെ പ്രതീക്ഷിച്ചുള്ള സിനിമയായിരിക്കും. […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത പ്രൊഡക്ഷന്‍, അഹാന,ഷൈന്‍ ടോം ചാക്കോ ടീം ഒന്നിക്കുന്ന ചിത്രം ഫാമിലി എന്റര്‍ടെയ്‌നര്‍

ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസ്‌, വേ ഫാറര്‍ ഫിലിംസ്‌ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്‌ണ, ക്വീന്‍ ഫെയിം ധ്രുവന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. പ്രശോഭ്‌ വിജയന്‍, ലില്ലി, അന്വേഷണം ഫെയിം ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഇഷ്‌ഖ്‌ ഫെയിം രതീഷ്‌ രവി ഒരുക്കുന്നു. പ്രശോഭിന്റെ പഴയ രണ്ട്‌ സിനിമകളും ത്രില്ലറുകളായിരുന്നു. പുതിയ സിനിമ ഫാമിലി പ്രേക്ഷകര്‍ക്കായുള്ള എന്റര്‍ടെയ്‌നര്‍ ആയിരിക്കും. അഹാന, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ സിനിമയില്‍ നവദമ്പതികളായെത്തുന്നു. ഗോവിന്ദ്‌ വസന്ത സംഗീതമൊരുക്കുന്നു. ഫായിസ്‌ […]

Categories
Film News

ധ്രുവ്‌,ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്‌ണ എന്നിവര്‍ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സിനിമയില്‍

ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസ്‌ വേഫാറര്‍ ഫിലിംസ്‌ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ക്വീന്‍ ഫെയിം ധ്രുവ്‌, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്‌ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. പ്രശോഭ്‌ വിജയന്‍, ലില്ലി, അന്വേഷണം ഫെയിം ആണ്‌ ചിത്രമൊരുക്കുന്നത്‌. ഇഷ്‌ഖ്‌ ഫെയിം രതീഷ്‌ രവി ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു. എറണാകുളത്ത്‌ കുറച്ച്‌ ദിവസങ്ങളായി ചിത്രീകരണം തുടരുകയാണ്‌. ആദ്യഘട്ടം പൂര്‍്‌ത്തിയാക്കിയതായാണ്‌ റിപ്പോര്‍ട്ടുകള്‍. സിനിമയെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണറിയുന്നത്‌. ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസ്‌ യുവതാരങ്ങളെ […]