Categories
Film News

ബിജു മേനോന്‍ പാര്‍വതി ഷറഫുദ്ദീന്‍ കൂട്ടുകെട്ടിന്റെ സിനിമ പൂര്‍ത്തിയായി, റിലീസ്‌ തീയ്യതി പ്രഖ്യാപിച്ചു

ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ ടീം ഒന്നിക്കുന്ന പുതിയ സിനിമ സാനു ജോണ്‍ വര്‍ഗ്ഗീസ്‌ ഒരുക്കുന്നു. ഒരു മാസം നീണ്ട ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്‌ അണിയറക്കാര്‍. 2021 ഫെബ്രുവരി 4ന്‌ തിയേറ്ററുകളില്‍ ചിത്രം റിലീസ്‌ ചെയ്യുമെന്ന്‌ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്‌. പാര്‍വ്വതിയും ഷറഫുദ്ദീനും ദമ്പതികളായാണ്‌ ചിത്രത്തിലെത്തുന്നത്‌. കോവിഡ്‌ സമയത്ത്‌ മുംബൈയില്‍ നിന്നും കേരളത്തിലേക്ക്‌ യാത്രചെയ്യുകയാണ്‌ ദമ്പതികള്‍. സമ്പൂര്‍ണ ലോക്‌ഡൗണ്‍ രാജ്യമൊട്ടാകെ പ്രഖ്യാപിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഇവരുടെ യാത്ര. സൈജു കുറുപ്പ്‌, ആര്യ സലിം എന്നിവരും സിനിമയില്‍ മുഖ്യവേഷങ്ങളിലെത്തുന്നു. അണിയറയില്‍ ജി ശ്രീനിവാസ്‌ […]

Categories
Film News

പാർവ്വതി- ഷറഫുദ്ദീൻ ടീം ദമ്പതികളായെത്തുന്നു

പാർവ്വതി-ഷറഫുദ്ദീൻ കൂട്ടുകെട്ട് ആദ്യമായാണ് ജോഡികളായെത്തുന്നത്. ചിത്രത്തിൽ ദമ്പതികളായാണ് ഇരുവരുമെത്തുക. സാനു ജോൺ വർഗ്ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. കോവിഡ് വ്യാപനം തുടങ്ങുന്ന സമയത്തെ കഥയാണിത്. മുംബൈയില്‍ നിന്നും കേരളത്തിലേക്ക ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് യാത്രചെയ്യുന്ന ദമ്പതികളായാണ് ഇരുവരുമെത്തുന്നത്. പാർവ്വതി, ഷറഫുദ്ദീൻ എന്നിവർക്കൊപ്പം ബിജു മേനോൻ പ്രധാനകഥാപാത്രമായെത്തുന്നു. സൈജു കുറുപ്പ്, ആര്യ സലീം എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഇതിനോടകം തന്നെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അണിയറയിൽ മഹേഷ് നാരായണൻ എഡിറ്റിംഗ്, ശ്രീനിവാസ് സിനിമാറ്റോഗ്രഫി ചെയ്യുന്നു. നേഹ നായർ […]

Categories
Film News

ഹലാൽ ലവ് സ്റ്റോറി ട്രയിലർ റിലീസ് ചെയ്തു

സക്കറിയ സംവിധാനം ചെയ്യുന്ന ഹലാൽ ലവ് സ്റ്റോറി ആമസോൺ പ്രൈമിലൂടെ ഒക്ടോബർ 15ന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ്. പ്രധാന കഥപാത്രങ്ങളായി ഇന്ദ്രജിത്, ജോജു ജോർജ്ജ്,ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും അതിഥി വേഷത്തിൽ പാർവ്വതി, സൗബിൻ ഷഹീർ എന്നിവരുമെത്തുന്നു.ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന് എന്നിവർ ചേർന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു. സിനിമ നിർമ്മിക്കാനായി ഒരു കൂട്ടം ചെറുപ്പക്കാർ ശ്രമിക്കുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളും രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ, മുഹ്സിൻ പരാരിയുമായി ചേർന്നാണ്. അജയ് […]

Categories
Film News

റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ ടീമിന്റെ ഹാഗര്‍

മലയാളസിനിമകള്‍ പതിയെ പഴയ അവസ്ഥയിലേക്കെത്തുകയാണ്. നിരവധി ചിത്രങ്ങളുടെ ജോലികള്‍ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ആഷിഖ് അബു അദ്ദേഹത്തിന്റെ സ്വന്തം ബാനര്‍ ഒപിഎമ്മന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാഗര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഹര്‍ഷാദ്, ഉണ്ട തിരക്കഥാക്കൃത്ത് സംവിധാനത്തിലേക്ക് കടക്കുകയാണ് ചിത്രത്തിലൂടെ. ഹര്‍ഷാദ് തന്നെയാണ് ഹാഗര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജേഷ് രവിയുമായി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു സിനിമാറ്റോഗ്രാഫറായെത്തുകയാണ് സിനിമയിലൂടെ. സൈജു ശ്രീധരന്‍ എഡിറ്റിംഗ്, നേഹ നായര്‍, യക്‌സന്‍ ഗാരി […]

Categories
Film News

ചില്‍ഡ്രന്‍സ് പാര്‍ക്കിലെ പുതിയ ഗാനം ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കി

സംവിധായകന്‍ ഷാഫിയുടെ പുതിയ സിനിമ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ മൂന്നാമത്തെ ഗാനമെത്തി. ദുല്‍ഖര്‍ സല്‍മാന്‍ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കുകയായിരുന്നു. ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ക്വീന്‍ ഫെയിം ധ്രുവന്‍ എന്നിവരാണ് നായകരാകുന്നത്. സിനിമയില്‍ മൂന്ന് നായികമാരുമുണ്ട് മാനസ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ്, സൗമ്യ മേനോന്‍ എന്നിവര്‍. റാഫി തിരക്കഥ ഒരുക്കുന്ന തമാശചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. സിനിമയുടെ ട്രയിലറും മറ്റു പ്രൊമോകളും നല്‍കുന്ന സൂചന തമാശയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ആക്ഷനും ത്രില്ലും നിറഞ്ഞതാണെന്നാണ്. ഇതിലെ സഹതാരങ്ങളാകുന്നത് പ്രശസ്ത നടന്‍ മധു, […]

Categories
Film News

എന്തോരം… ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ആദ്യഗാനമെത്തി

സംവിധായകന്‍ ഷാഫിയുടെ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ആദ്യ ഗാനമെത്തി. നടന്‍ ദിലീപ് തന്റെ സോഷ്യല്‍ മീഡിയപേജിലൂടെയാണ് ഗാനം ഷെയര്‍ ചെയ്തിരിക്കുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ക്വീന്‍ ഫെയിം ധ്രുവന്‍ എന്നിവര്‍ പ്രധാന താരങ്ങളാകുന്നു. മാനസ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ്, സൗമ്യ മേനോന്‍ എന്നിവരാണ് സിനിമയിലെ നായികമാര്‍. അടുത്തിടെ റിലീസ് ചെയ്ത സിനിമയുടെ ട്രയിലര്‍ നല്‍കുന്ന സൂചന തമാശചിത്രമാണിതെന്നാണ്, ആക്ഷനും ത്രില്ലുമെല്ലാം ചേര്‍ന്ന സിനിമ. സഹതാരങ്ങളായി മധു, ഹരീഷ് കണാരന്‍, റാഫി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീജിത് രവി, […]

Categories
Film News trailer

ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ധ്രുവന്‍ ടീമിന്റെ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ട്രയിലര്‍ കാണാം

ഷാഫി സംവിധാനം ചെയ്യുന്ന ചില്‍ഡ്രന്‍സ് പാര്‍ക്ക് ട്രയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ക്വീന്‍ ഫെയിം ധ്രുവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ആക്ഷനും ത്രില്ലറും എല്ലാമുള്ള ഒരു തമാശ പടമായിരിക്കുമിതെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന. മലയാളസിനിമയിലെ വിജയസംവിധായകരുടെ കൂട്ടത്തിലുള്ള ആളാണ് ഷാഫി. കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള ആള്‍. അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും ആളുകള്‍ക്കിഷ്ടപ്പെട്ട കോമഡി എന്റര്‍ടെയ്‌നറുകളായിരുന്നു. എഴുത്തുകാരനായ സഹോദരന്‍ റാഫിയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. ടു […]

Categories
Film News

കേട്ടിരിക്കാൻ തോന്നുന്നത്ര രസമുള്ള പാട്ടെന്ന് പ്രേക്ഷകർ, അല്ല 2019 ൽ പിറന്ന അതി മനോഹര ഗാനമെന്ന് മറ്റുചിലർ; നീയും ഞാനുമെന്ന ചിത്രത്തിലെ മനോഹര ഗാനം കാണാം

ഷറഫുദ്ദീനും അനു സിത്താരയും പ്രണയജോടികളായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ്  നീയും ഞാനും . വരത്തന് ശേഷം ഷറഫുദ്ദീൻ അഭിനയിക്കുന്ന ചിത്രമാണിത്. അസുര  വിത്ത് , പുതിയ നിയമം എന്നി സിനിമകൾ  സംവിധാനം ചെയ്ത എകെ സാജനാണ് നീയും ഞാനുമെന്ന ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിലെ അതിമനോഹരമായൊരു ഗാനമാണ് ഇപ്പോൾ കേരളക്കരയിൽ തരംഗമാകുന്നത്. ആലം നിറഞ്ഞുള്ള  റഹ്മാനേ എന്ന് തുടങ്ങുന്ന ഹൃദയത്തിൽ തൊടുന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്ത്  കഴിഞ്ഞു . മൃദുല വാര്യരാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ചിത്രത്തിൽ യാക്കൂബായി […]