Categories
Film News

മഹേഷും മാരുതിയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

ആസിഫ് അലിയെ നായകനാക്കി സേതു ഒരുക്കുന്ന പുതിയ സിനിമയാണ് മഹേഷും മാരുതിയും. മണിയന്‍ പിള്ള രാജു ചിത്രം നിര്‍മ്മിക്കുന്നു. അണിയറക്കാര്‍ നേരത്തെ അറിയിച്ചതനുസരിച്ച് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍. നിസാം ബഷീര്‍ ഒരുക്കിയ കെട്ട്യോളാണ് എന്റെ മാലാഖ ആയിരുന്നു ആസിഫിന്റെ അവസാനചിത്രം. ആര്‍ ജെ മാത്തുക്കുട്ടി ഒരുക്കിയ കുഞ്ഞെല്‍ദോ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. സേതുവിന്റെ രണ്ടാമത്തെ സിനിമയാണിത്. മമ്മൂട്ടി നായകനായെത്തിയ ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരുന്നു സേതുവിന്റെ ആദ്യ സംവിധാനം. രാച്ചിയമ്മ, എല്ലാം ശരിയാകും, പറന്ന് […]

Categories
Film News

ഒരു കുട്ടനാടന്‍ ബ്ലോഗ് സംവിധായകന്‍ സേതുവിനൊപ്പം ആസിഫലി, സിനിമ മഹേഷും മാരുതിയും

സച്ചി സേതു കൂട്ടുകെട്ടിലെ സേതു സ്വതന്ത്രസംവിധായകനായത് 2018ലെ മമ്മൂട്ടി സിനിമ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ്. സംവിധായകന്റെ രണ്ടാമത്തെ സിനിമ ആസിഫ് അലിക്കൊപ്പമാണ്. മഹേഷും മാരുതിയും എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്. സേതുവിന്റെ അഭിപ്രായത്തില്‍ മഹേഷും മാരുതിയും ഒരു ത്രികോണ പ്രണയകഥയാണ്. മഹേഷും ഒരു പെണ്‍കുട്ടിയും മാരുതി 800 കാറും തമ്മിലുള്ളത്. മഹേഷിന് മാരുതിയോടുള്ള ഇമോഷണല്‍ അറ്റാച്ചമെന്റും, ഒരു പെണ്‍കുട്ടി ജീവിതത്തിലേക്കെത്തുന്നതോടെ മഹേഷിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. മഹേഷും മാരുതിയും സേതുവിന്റെ ആദ്യസിനിമയാകുമായിരുന്നു. […]