Categories
Film News

മലയാള സിനിമാ താരങ്ങൾ ഒത്തൊരുമിച്ച് പറയുന്നു; സേവ് ആലപ്പാട്

അന്തി നേരത്തെ ചൂടൻ ചർച്ചകളും വിവാദങ്ങളും പുകയുമ്പോൾ ഇങ്ങ് കേരള കരയിൽ നിന്ന് ഉയരുന്നത് മാറ്റത്തിന്റെ, പ്രതീക്ഷയുടെ കിരണങ്ങളാണ്. പ്രളയം തകർത്തെറിഞ്ഞപ്പോൾ താങ്ങായി, തണലായി ഓടിവന്ന കടലിന്റെ മക്കളുടെ നൊമ്പരങ്ങളിലും മലയാള താരങ്ങൾ പങ്കു ചേരുന്നുവെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. കൊല്ലം ജില്ലയിലെ ആലപ്പാട് നടക്കുന്ന തികച്ചും അശാസ്ത്രീയമായ കരിമണൽ ഖനനം തകർത്തെറിഞ്ഞത്  അനേകം ജീവിതങ്ങളാണ്, അവരുടെ ആശ്രയമാണ്. അവസാന മണ്ണും കിടപ്പാടവും കൈവിട്ട് പോകാതിരിക്കാനായി ആലപ്പാട്ടുകാർ കേഴുമ്പോൾ താങ്ങായി ഇന്ന് സിനിമാ താരങ്ങളും കൂടെ ചേരുന്നു. […]