Categories
Film News

നന്ദമൂരി കല്യാൺ രാമയുടെ ബിംബിസാരയിൽ സംയുക്ത മേനോൻ

നന്ദമൂരി കല്യാൺ രാമയുടെ പുതിയ സിനിമ ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തിറക്കി. എൻടിആറിന്റെ 98ാമത് ജന്മദിനത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ബിംബിസാര എന്ന് പേരിട്ടിരിക്കുന്ന സിനിമ ഫാന്റസി എലമെൻസ് ഉൾപ്പെടുത്തികൊണ്ടുള്ള ടൈം ട്രാവൽ സിനിമയാണിത്. പോസ്റ്റർ റിലീസ് ചെയ്തുകൊണ്ട് ,കല്യാൺ റാം എഴുതിയിരിക്കുന്നത്,‌In a mythical land lost to history, there lived a barbarian King. This is his tale. എന്നാണ്. നവാ​ഗതസംവിധായകൻ മല്ലിഡി വസിഷ്ഠ് ആണ് സിനിമ ഒരുക്കുന്നത്.ബിംബിസാരയിൽ മലയാളി താരങ്ങളായ […]

Categories
Film News

പൃഥ്വിരാജ് ചിത്രം കടുവയിൽ സംയുക്ത മേനോനും

പൃഥ്വിരാജ് പ്രധാനകഥാപാത്രമായെത്തുന്ന കടുവ ചിത്രീകരണം തുടരുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമായി ചേർന്ന് നിർമ്മിക്കുന്നു. പേരുകേട്ട താരങ്ങൾ അണിനിരക്കുന്ന ഒരു മാസ് എന്റർടെയ്നറായിരിക്കും സിനിമ. സംയുക്ത മേനോൻ ചിത്രത്തിൽ നായികയായെത്തുന്നു. പൃഥ്വിരാജിന്റെ ജോഡിയായാണോ താരമെത്തുകയെന്നറിയിച്ചിട്ടില്ല. ആദ്യമായാണ് പൃഥ്വിരാജും സംയുക്തയും ഒരുമിച്ചെത്തുന്നത്. ആണുംപെണ്ണും എന്ന ആന്തോളജി സിനിമയിലാണ് സംയുക്ത അവസാനമെത്തിയത്. കടുവാക്കുന്നേൽ കറിയാച്ചൻ എന്ന കഥാപാത്രമായാണ് കടുവയിൽ പൃഥ്വിയെത്തുന്നത്. അണിയറക്കാർ അടുത്തിടെ ചില ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തുവിട്ടിരുന്നു. വെള്ള […]

Categories
Film News

ആണും പെണ്ണും റിലീസിനൊരുങ്ങുന്നു, മോഷൻ പോസ്റ്റർ പുറത്തിറക്കി ‌‌

ആണും പെണ്ണും മൂന്ന് സിനിമകൾ ചേർന്ന ആന്തോളജി സിനിമയാണ്. മാർച്ച് 26ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്യുന്നു. വിവിധ കാലഘട്ടങ്ങളിലെ പ്രണയവും പ്രതികാരവും മറ്റും വിഷയമാക്കി സിനിമകൾ ഒരുക്കിയിരിക്കുന്നു. അണിയറക്കാർ പുതിയ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. സിനിമയിലെ വേണു ഒരുക്കുന്ന ഭാഗം സാഹിത്യഅക്കാഡമി പുരസ്കാരം നേടിയ ഉറൂബിന്‍റെ രാച്ചിയമ്മ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ്. പാർവ്വതി, ആസിഫ് അലി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. വേണു തിരക്കഥയും ക്യാമറയും […]

Categories
Film News

സംയുക്ത മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍ ടീം ഒന്നിക്കുന്ന വൂള്‍ഫ്‌ ത്രില്ലര്‍ സിനിമ

വൂള്‍ഫ്‌ എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ സിനിമയില്‍ സംയുക്ത മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍ ടീം ഒന്നിക്കുന്നു. ഷാജി അസീസ്‌ സംവിധാനം ചെയ്യുന്ന ഇമോഷണല്‍ ത്രില്ലര്‍ സിനിമയാണിത്‌. ഷേക്‌സ്‌പിയര്‍ എംഎ മലയാളം,ഒരിടത്തൊരു പോസ്‌റ്റുമാന്‍ എന്നിവയാണ്‌ സംവിധായകന്റെ മുന്‍ സിനിമകള്‍. വുള്‍ഫ്‌, പോപുലര്‍ നോവലിസ്‌റ്റ്‌ ജി ആര്‍ ഇന്ദുഗോപന്റെ ഇതേ പേരിലുള്ള ചെറുകഥ ആസ്‌പദമാക്കിയുള്ളതാണ്‌. അദ്ദേഹം തന്നെയാണ്‌ സിനിമയുടെ തിരക്കഥ ഒരുക്കുന്നതും. പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റിനടുത്തുള്ള ഒരു വീട്ടില്‍ ഒരു രാത്രിയും പകലുമായി നടക്കുന്ന സംഭവങ്ങളാണ്‌ സിനിമ പറയുന്നത്‌. ഷൈന്‍ ടോം […]

Categories
Film News

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, അർജ്ജുൻ അശോകൻ ടീം ത്രില്ലർ സിനിമയ്ക്കായി ഒന്നിക്കുന്നു

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, അർജ്ജുൻ അശോകൻ ടീം വൂൾഫ് എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. ഇമോഷണൽ ത്രില്ലർ ആയിട്ടുള്ള സിനിമ ഒരുക്കുന്നത് ഷാജി അസീസ് ആണ്. ഷേക്സ്പിയർ എംഎ മലയാളം, ഒരിടത്തൊരു പോസ്റ്റ്മാൻ തുടങ്ങിയ സിനിമകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ്. ഒരു രാത്രിയും പകലും ഒരു പോലീസ് എയ്ഡ് പോസ്റ്റിലും പരിസരത്തുള്ള വീട്ടിലും നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. പോപുലർ നോവലിസ്റ്റ് ജിആർ ഇന്ദുഗോപൻ തിരക്കഥ ഒരുക്കുന്നു. ഷൈൻ ടോം ചാക്കോ പോലീസ് ഓഫീസറാകുന്നു. സംയുക്ത […]

Categories
Film News

സംയുക്ത മേനോൻ , വികെ പ്രകാശ് ദ്വിഭാഷ സിനിമ എറിദ

തമിഴിലും മലയാളത്തിലുമായി വികെ പ്രകാശ് ഒരുക്കുന്ന സിനിമയാണ് എറിദ. സംയുക്ത മേനോൻ നായികയായെത്തുന്ന സിനിമയിൽ നാസർ, കിഷോർ എന്നിവരെത്തുന്നു. എ ടേൽ ഓഫ് ഗോഡസ് ഇൻ ലവ് എന്ന ടാഗ് ലൈനോടെയെത്തിയ ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചനകളനുസരിച്ച് സിനിമ സ്ത്രീകേന്ദ്രീകൃത സിനിമയാണ്. വൈവി രാജേഷ്, റോമൻസ്, ജോര്‌ജ്ജേട്ടൻസ് പൂരം , വികടകുമാരൻ എന്നിവ എഴുതിയ വ്യക്തിയാണ് തിരക്കഥ ഒരുക്കുന്നത്. മരുഭൂമിയിലെ ആന, ഗുലുമാൽ, 3 കിംഗ്സ് എന്നിവയിൽ വികെ പ്രകാശിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. എറിദ, ലോകനാഥൻ സിനിമാറ്റോഗ്രാഫർ, […]

Categories
Film News

മമ്മൂട്ടിയുടെ വണ്ണില്‍ സംയുക്ത മേനോന്‍

ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിനൊപ്പമെത്തിയതിനു ശേഷം മമ്മൂക്കയ്‌ക്കൊപ്പമെത്തുകയാണ് സംയുക്ത മേനോന്‍. മമ്മൂട്ടിയുടെ പുതിയ പൊളിറ്റിക്കല്‍ സിനിമ വണ്ണിലാണ് സംയുക്ത എത്തുന്നത്. സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന സിനിമയില്‍ കേരളമുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. ഗായത്രി അരുണ്‍, പരസ്പരം ഫെയിം ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. സലീം കുമാര്‍, മുരളി ഗോപി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്യാമ പ്രസാദ് തുടങ്ങിയവരും സിനിമയിലെത്തുന്നു. ബോബി സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിയ്ക്ക് തിരക്കഥ ഒരുക്കുന്നു.

Categories
Film News

ഷെഹ്നായി: എടക്കാട് ബറ്റാലിയന്‍ 06ലെ വീഡിയോ ഗാനം

എടക്കാട് ബറ്റാലിയന്‍ 06 ടീം ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഷെഹ്നായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാര്‍, യസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ മനു മഞ്ജിത്തിന്റേതാണ്. രണ്ട് കുടുംബങ്ങള്‍ ചേര്‍ന്നുള്ള കല്യാണാഘോഷത്തിന്റെ ഗാനമാണിത്. എടക്കാട് ബറ്റാലിയന്‍ 06 ടൊവിനോ തോമസ് പട്ടാളക്കാരനായെത്തുന്ന സിനിമയില്‍ സംയുക്ത മേനോന്‍ നായികയായെത്തുന്നു. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നടനും എഴുത്തുകാരനുമായ പി […]

Categories
Film News

സംയുക്ത മേനോന്‍ വെള്ളത്തില്‍ ജയസൂര്യയുടെ ജോഡിയായെത്തുന്നു

ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ജയസൂര്യ ചിത്രമാണ് വെള്ളം. ക്യാപ്റ്റന്‍ സംവിധായകന്‍ പ്രജേഷ് സെന്‍ ഒരുക്കുന്ന സിനിമ. താരത്തിന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ സിനിമയുടെ ഒരു ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു. സംയുക്ത മേനോന്‍, തീവണ്ടി ഫെയിം സിനിമയില്‍ നായികയായെത്തുന്നു. ഓണ്‍ലുക്കേഴ്‌സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നായിക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രജീഷ് തിരക്കഥ ഒരുക്കുന്ന വെള്ളം, കണ്ണൂര്‍ ആസ്ഥാനമാക്കിയുള്ള ഒരു മദ്യപാനിയുടെ കഥയാണ് പറയുന്നത്. ജയസൂര്യ ചെയ്യുന്ന നായകവേഷം വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. […]

Categories
Film News

നീ ഹിമ മഴയായി : എടക്കാട് ബറ്റാലിയന്‍ 06 ആദ്യവീഡിയോ ഗാനമെത്തി

നീ ഹിമമഴയായി, ടൊവിനോ തോമസിന്റെ പുതിയ സിനിമ എടക്കാട് ബറ്റാലിയന്‍ 06 വീഡിയോ ടീസറിന് നല്ല പ്രതികരണമാണ് ലഭിച്ചിരുന്നത്. ലിറികല്‍ വീഡിയോ തന്നെ 1മില്ല്യണിലധികം കാണികളാണ് കണ്ടിരിക്കുന്നത്. അണിയറക്കാര്‍ ഇപ്പോള്‍ ഗാനത്തിന്റെ വീഡിയോ ഇറക്കിയിരിക്കുകയാണ്. കെഎസ് ഹരിശങ്കര്‍, നിത്യ മാമ്മന്‍ എന്നിവര്‍ ആലപിച്ചിരിക്കുന്നു. കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. നീ ഹിമമഴയായി എന്നത് ജീവാംശമായി കൂട്ടുകെട്ടിന്റെ കൂടിച്ചേരലാണ്. ഹരിശങ്കര്‍, കൈലാസ് മേനോന്‍, ഹരിനാരായണന്‍. ടൊവിനോ, സംയുക്ത മേനോന്‍ […]