Categories
Film News

സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ സാമന്തയ്ക്കൊപ്പം ശാകുന്തളത്തിൽ

മോഡലും നടനുമായ ദേവ് മോഹൻ, സൂഫിയും സുജാതയും ഫെയിം പുതിയ സിനിമയിലേക്കെത്തുന്നു. വരാനിരിക്കുന്ന മൾട്ടിലിംഗ്വൽ സിനിമ ശാകുന്തളത്തിൽ നായികയായെത്തുന്നു. സൗത്ത് ഇന്ത്യയിലെ പോപുലർ നായിക സാമന്ത നായികയാകുന്നു. ശാകുന്തളം ഗുണശേഖർ സംവിധാനം ചെയ്യുന്നു. ഒക്കടു, രുദ്രമ്മാദേവി തുടങ്ങിയ തെലുഗ് സിനിമകളിലൂടെ പ്രശസ്തനാണ്. കാളിദാസന്‍റെ പ്രശസ്ത നാടകം അഭിജ്ഞാനശാകുന്തളത്തിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ദുഷ്യന്തന്‍റേയും ശകുന്തളയുടേയും കഥ പറയുന്നു. ദേവ് മോഹൻ സിനിമയിൽ ദുഷ്യന്തനായെത്തുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമയ്ക്കായുള്ള ഒരുക്കത്തിലായിരുന്നു ദേവ് മോഹൻ. പുള്ളി എന്ന മലയാളം സിനിമയിലും […]

Categories
Film News

ശാകുന്തളം വീണ്ടുമെത്തുന്നു: ഇത്തവണ ശകുന്തളയായി സാമന്തയെത്തും

കാളിദാസന്‍റെ അഭിജ്ഞാനശാകുന്തളം സിനിമയാകുന്നു. ഗുണശേഖർ തെലുഗിൽ ഒരുക്കുന്ന സിനിമയിൽ സാമന്ത ശകുന്തളയാകുന്നു. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രത്തിന് മണി ശർമ്മ സംഗീതം നൽകുന്നു. സിനിമയുടെ മോഷൻ പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി. ശാകുന്തളം ശകുന്തളയുടേയും ദുഷ്യന്തന്‍റേയും കല്യാണം, പ്രണയം, വേർപാട് വീണ്ടുമുള്ള കൂടിച്ചേരൽ എല്ലാം പറയുന്നു. അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമ്മാദേവി ഒരുക്കിയ സംവിധായകനാണ് ഗുണശേഖർ. റാണ ദഗുബട്ടിയെ നായകനാക്കി ഹിരണ്യകശിപു എന്ന സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്.ഗുണ ടീം വർക്ക്സ് നിർമ്മിക്കുന്ന സിനിമ ജനുവരി അവസാനത്തോടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. […]

Categories
Film News

വിജയ് സേതുപതി, സാമന്ത, നയൻതാര ടീം ഒന്നിക്കുന്ന കാതുവാകുല രണ്ടു കാതൽ

വിജയ് സേതുപതി, നയൻതാര, സാമന്ത ടീം ഒന്നിക്കുന്ന പുതിയ റൊമാന്‍റിക് കോമഡി സിനി കാതുവാകുല രണ്ട് കാതൽ. വിഘ്നേശ് ശിവൻ എഴുതി സംവിധാനം ചെയ്യുന്നു. 7 സ്ക്രീൻ സ്റ്റുഡിയോസ് സംവിധായകന്‍റെ സ്വന്തം ബാനറായ റൗഡി പിക്ചേഴ്സ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ഔദ്യോഗികമായി ചിത്രീകരണം ആരംഭിച്ചു. ആഗസ്റ്റിലായിരിക്കും മുഴുവൻ സമയചിത്രീകരണം തുടങ്ങുന്നത്. കാതുവാകുല രണ്ടു കാതൽ ത്രികോണ പ്രണയകഥയാണ്. വിജയ് സേതുപതി, നയൻതാര, സാമന്ത ടീം ഒന്നിക്കുന്നത് ആദ്യമായാണ്. കാതുവാകുല രണ്ടു കാതൽ സംഗീതമൊരുക്കുന്നത് യങ് സെൻസേഷൻ […]