Categories
Film News

ഉപചാരപൂർവ്വം ഗുണ്ട ജയൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസ് മൈ ഡ്രീംസ് എന്‍റർടെയ്ൻമെന്‍റുമായി ചേർന്ന നിർമ്മിക്കുന്ന പുതിയ സിനിമ ഉപചാരപൂർവ്വം ഗുണ്ട ജയൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദുൽഖർ സോഷ്യൽമീഡിയയിലൂടെ ഷെയർചെയ്തു. സൈജു കുറുപ്പ് നായകനാകുന്ന സിനിമയുടെ പോസ്റ്റർ താരത്തിന്‍റെ ജന്മദിനത്തിൽ റിലീസ് ചെയ്തിരിക്കുകയാണ്. താരത്തിന്‍റെ 100മത് സിനിമയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. നവാഗതനായ അരുൺ വൈഗ സംവിധാനം ചെയ്യുന്നു. രാജേഷ് വർമ്മ തിരക്കഥ ഒരുക്കുന്ന സിനിമ ഒരു ഫൺ എന്‍റർടെയ്ന‍ർ ആണ്. സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആന്‍റണി, സാബു മോൻ, […]

Categories
Film News teaser

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 ടീസര്‍

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 റിലീസിനൊരുങ്ങുകയാണ്. അണിയറക്കാര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത സിനിമയുടെ ടീസര്‍ വളരെ സ്വീകാര്യമായിരിക്കുകയാണ്. സിനിമ പ്രഖ്യാപിച്ചതുമുതലേ ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന സിനിമയാണിത്. റോബോട്ടും മനുഷ്യനും തമ്മിലുള്ള ഇന്ററാക്ഷനാണ് സിനിമ എന്നതുതന്നെയാണ് കാരണം. ഹോളിവുഡില്‍ നിരവധി തവണ പരീക്ഷിച്ചിട്ടുള്ളതാണെങ്കിലും മലയാളത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സബ്ജക്റ്റ് സിനിമയാകുന്നത്. അണിയറക്കാര്‍ പറയുന്നത് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 ഒരു ഫാമിലി ഡ്രാമ വിത്ത് സയന്‍സ് ഫിക്ഷന്‍ ആണെന്നാണ്. സൗബിന്‍ ഷഹീര്‍ […]

Categories
Film News

സൗബിന്‍ , സുരാജ്, സൈജു കുറുപ്പ് ടീമിന്റെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ , ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

സൗബിന്‍ ഷഹീറിന്റെ പുതിയ സിനിമ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25 ആണ്. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന സിനിമയാണിത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. പോസ്റ്റര്‍ പുറത്തിറക്കി കൊണ്ട് ടൊവിനോ തോമസ് തന്റെ സോഷ്യല്‍ മീഡയയിലൂടെ അറിയിച്ചത്, ഇന്‍സ്റ്റാളിംഗ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമയ്ക്കായി! അടുത്തിടെ ഉണ്ടായതില്‍ വച്ച് ആര്‍ട്ടിസ്റ്റിക് ആയിട്ടുള്ള പോസ്റ്റര്‍. പോസ്റ്ററില്‍ തന്നെ കലയുണ്ട്. സൗബിനൊപ്പം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25ല്‍ സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരും […]

Categories
Film News

ജോണ്‍ മന്ത്രിക്കലിന്റെ അടുത്ത സിനിമയില്‍ സൈജു കുറുപ്പും സാബുമോനും

ആന്‍മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, എന്നീ സിനിമകളില്‍ മിഥുന്‍ മാനുവല്‍ തോമസിനൊപ്പം സഹഎഴുത്തുകാരനായിരുന്ന ജോണ്‍ മന്ത്രിക്കല്‍ സ്വതന്ത്രസംവിധായകനാവുകയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത സിനിമയിലൂടെ. പേരിട്ടിട്ടില്ലാത്ത് സിനിമയില്‍ സൈജു കുറുപ്പ് , ബിഗ് ബോസ് വിജയി സാബുമോന്‍ അബ്ദുസമദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. സിനിമയോടടുത്തവൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് വിജയ് ബാബു, ഇന്ദ്രന്‍സ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. സാബു മോന്‍ പോലീസ് വേഷത്തിലാണെത്തുന്നത്. ആഡ് ഫിലിംമേക്കര്‍ ജെയിംസ് സെബാസ്റ്റ്യനുമായി ചേര്‍ന്നാണ് സിനിമ എഴുതുന്നത്. തൊടുപുഴയിലാണ് സിനിമയുടെ […]