Categories
Film News

റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ ടീമിന്റെ ഹാഗര്‍

മലയാളസിനിമകള്‍ പതിയെ പഴയ അവസ്ഥയിലേക്കെത്തുകയാണ്. നിരവധി ചിത്രങ്ങളുടെ ജോലികള്‍ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. ആഷിഖ് അബു അദ്ദേഹത്തിന്റെ സ്വന്തം ബാനര്‍ ഒപിഎമ്മന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാഗര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ റിമ കല്ലിങ്കല്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഹര്‍ഷാദ്, ഉണ്ട തിരക്കഥാക്കൃത്ത് സംവിധാനത്തിലേക്ക് കടക്കുകയാണ് ചിത്രത്തിലൂടെ. ഹര്‍ഷാദ് തന്നെയാണ് ഹാഗര്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജേഷ് രവിയുമായി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബു സിനിമാറ്റോഗ്രാഫറായെത്തുകയാണ് സിനിമയിലൂടെ. സൈജു ശ്രീധരന്‍ എഡിറ്റിംഗ്, നേഹ നായര്‍, യക്‌സന്‍ ഗാരി […]

Categories
Film News

ആഷിഖ് അബുവിന്റെ അടുത്ത സിനിമ, സൗബിന്‍ ഷഹീര്‍, റിമ കല്ലിങ്കല്‍ ടീമിനൊപ്പമുള്ളത് ഉടന്‍ തുടങ്ങും

വൈറസ് സിനിമയ്ക്ക് ശേഷം ആഷിഖ് അബു, സൗബിന്‍ ഷഹീര്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകന്റെ ഭാര്യ റിമ കല്ലിങ്കല്‍ തന്നെയാണ് നായികയായെത്തുന്നത്. മുഹ്‌സിന്‍ പരാരി, വൈറസ്, സുഡാനി ഫ്രം നൈജീരിയ സഹ എഴുത്തുകാരന്‍, തിരക്കഥ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നതും റിമ തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് അണിയറക്കാര്‍ ആസൂത്രണം ചെയ്യുന്നത്. നേരത്തെ ആഷിഖ് അബു, ഉണ്ണി ആര്‍ എന്നിവര്‍ ഗന്ധര്‍വ്വന്‍ വിഷയമാക്കിയുള്ള ഒരു ഫാന്റസി സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗബിന്‍ ഷഹീര്‍ നായകനാകുമെന്നും. എന്നാല്‍ പിന്നീട് […]

Categories
Film News

ഭദ്രന്റെ ജൂതനില്‍ റിമയ്ക്ക് പകരം മംമ്ത മോഹന്‍ദാസ്

പ്രശസ്ത സംവിധായകന്‍ ഭദ്രന്‍ ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷഹീര്‍, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജൂതന്‍ എന്ന സിനിമ ഒരുക്കുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ റിമയ്ക്കു പകരമായി മംമ്ത മോഹന്‍ദാസ് എത്തുമെന്നാണ് അറിയുന്നത്. കാരണം വ്യക്തമാക്കിയിട്ടില്ല. ജൂതന്‍ തിരക്കഥ ഒരുക്കുന്നത് എസ് സുരേഷ്ബാബുവാണ്. നടന്‍, ശിക്കാര്‍, കനല്‍ എന്നീ ചിത്രങ്ങള്‍ എഴുതിയത് ഇദ്ദേഹമായിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയായിരിക്കുമിതെന്നാണ് അറിയുന്നത്. സൗബിന്‍ ചിത്രത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജ് പോലീസ് ഓഫീസറായെത്തും. […]

Categories
Film News

സൗബിന്‍ ഷഹീറിന്റെ അടുത്ത സിനിമ റിമ കല്ലിങ്കല്‍ നിര്‍മ്മിക്കും

ഭര്‍ത്താവ് ആഷിഖ് അബു ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ സിനിമ വൈറസിലൂടെ റിമ കല്ലിങ്കല്‍ നിര്‍മ്മാണരംഗത്തേക്ക് കടന്നിരിക്കുകയാണ്. താരം അടുത്തതായി നിര്‍മ്മിക്കുന്ന ആഷിഖ് അബു ഒരുക്കുന്ന സൗബിന്‍ ഷഹീര്‍ നായകനായെത്തുന്ന സിനിമയാണ്. ഉണ്ണി ആറിന്റേതാണ് തിരക്കഥ. ഒരു ഫാന്റസി സബ്ജക്ടുമായാണ് ഇത്തവണ ആഷിഖ് എത്തു്‌നത്. ആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഭൂമിയിലേക്കെത്തുന്ന ഗന്ധര്‍വ്വന്റെ കഥയാണ് സിനിമ പറയുന്നത്. സൗബിന്‍ ഗന്ധര്‍വ്വനായെത്തുന്നു. പ്രശസ്ത സിനിമാസംവിധായകന്‍ പത്മരാജന്‍ മുമ്പ് ഗന്ധര്‍വ്വന്റെ കഥ സിനിമയാക്കിയിരുന്നു. 1991ലായിരുന്നു സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായി ഇതിനെ […]

Categories
Film News

വൈറസ് ട്രയിലര്‍ ഇന്ന്

ആഷിഖ് അബുവിന്റെ വൈറസ് ഈ വര്‍ഷത്തെ പ്രതീക്ഷകളേറെയുള്ള സിനിമയാണ്. മള്‍ട്ടിസ്റ്റാറര്‍ സിനിമ തിയേറ്ററുകളിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ്. സിനിമയുടെ ട്രയിലര്‍ ഇന്ന രാത്രി 10ന് റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍.ദോഹ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ വച്ചാണ് ട്രയിലര്‍ ലോഞ്ചിംഗ്. കഴിഞ്ഞ വര്‍ഷത്തെ നിപ്പവൈറസ് ആക്രമണത്തേയും അതിനെ കേരളജനത നേരിട്ടതിനേയും സംബന്ധിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഡാനി ഫ്രം നൈജീരിയ ഫെയിം, വരത്തന്‍ എഴുത്തുകാരായ സുഹാസ്, ഷറഫു ടീമിന്റേതാണ് തിരക്കഥ. വൈറസിലെ അഭിനേതാക്കള്‍, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് […]

Categories
Film News

മുന്നിൽ നിന്ന് നയിക്കുന്ന സ്ത്രീകളെന്നും കേൾക്കേണ്ടി വരുന്ന പഴിയാണ് ചന്തപ്പെണ്ണെന്നുള്ള വിളി; ഇത്തരം വിളികളെ വാഴ്ത്തലായി കണക്കാക്കുമെന്ന് റിമ ക്ലലിങ്കൽ

ആളുകൾ തങ്ങളെ ചന്തപ്പെണ്ണ് എന്ന് വിളിയ്ക്കുന്നത് ഒരു കോംപ്ലിമെന്റായി കാണുന്നുവെന്ന് വ്യക്തമാക്കി പ്രശസ്ത നടി റിമാ കല്ലിങ്കൽ രംഗത്ത്. സൂര്യ ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കി നടി എത്തിയത്. ഏറെ ഇഷ്ട്ടത്തോടെ മുന്നിൽ നിന്ന് ജോലി ചെയ്യുന്ന , എന്തിനും ഏതിനും മുന്നിട്ടിറങ്ങുന്ന ഒരു വിഭാഗത്തിന് സ്ഥിരം കേൾക്കേണ്ടി വരുന്ന പഴിയാണിതെന്നും താരം വ്യക്തമാക്കി. ചന്തപ്പെണ്ണ്, കുലസ്ത്രീ എന്ന വാക്കുകളൊക്കെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിന് തുല്ല്യമായിമാത്രമേ കണക്കാക്കുന്നുള്ളുവെന്നും റിമ പറഞ്ഞു. ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നതിനെ കേവലം […]