Categories
Film News

രഞ്ജിത് – ഫഹദ് ഫാസിൽ ടീം ഒന്നിക്കുന്നു

പോപുലർ സംവിധായകൻ രഞ്ജിത് ബാലകൃഷ്ണൻ അടുത്ത സിനിമയുടെ തിരക്കഥ രചനയിലാണ്. ഫഹദ് ഫാസിൽ ചിത്രത്തിൽ നായകനായെത്തുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു. ഇന്ത്യൻ റുപ്പിയിൽ രഞ്ജിത്തും ഫഹദും മുമ്പ് ഒരുമിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് ഫഹദ് എത്തിയത്. രഞ്ജിത് തിരക്കഥ എഴുതിയ അയാൾ ഞാനല്ല എന്ന സിനിമയിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. നിലവിൽ മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ചിത്രീകരണത്തിനിടെ പറ്റിയ അപകടത്തെ തുടർന്ന് താരം വിശ്രമത്തിലാണ്. മഹേഷ് […]

Categories
Film News

രഞ്ജിത്തിന്‍റെ മാധവിയിൽ നമിത പ്രമോദും ശ്രീലക്ഷ്മിയും

പ്രശസ്ത സിനിമാസംവിധായകൻ രഞ്ജിത് ഒരുക്കുന്ന പുതിയ പ്രൊജക്ടാണ് മാധവി. നമിത പ്രമോദ്, ശ്രീലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. രണ്ട് താരങ്ങളും എത്തുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ രഞ്ജിത് സോഷ്യൽമീഡിയ പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നു.37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ്. ചെറിയ ടീമിനെ വച്ച് ലോക്ഡൗണിൽ ഒരുക്കിയ സിനിമയാണിത്. രഞ്ജിത്തിന്‍റെ സ്വന്തം ബാനറായ കാപ്പിറ്റോൾ തിയേറ്റർ , കപ്പ സ്റ്റുഡിയോയുമായി ചേർന്ന് നിർമ്മിച്ചിരിക്കുന്നു. രഞ്ജിത്തിനൊപ്പമുള്ള നമിതയുടെ ആദ്യ പ്രൊജക്ടാണിത്. നമിത ഇപ്പോൾ നാദിർഷ സംവിധാനം ചെയ്യുന്ന ജയസൂര്യ പ്രധാനകഥാപാത്രമായെത്തുന്ന സിനിമയാണ് ചെയ്യുന്നത്. […]

Categories
Film News

ആസിഫ് അലി സിബി മലയിൽ ചിത്രത്തിന് തുടക്കമായി

പ്രശസ്ത സംവിധായകന്‍ സിബി മലയിൽ ഒരുക്കുന്ന ആസിഫ് അലി സിനിമ തുടങ്ങി. സംവിധായകൻ രഞ്ജിത്, പിഎം ശശിധരൻ എന്നിവർ ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. നവാഗതനായ ഹേമന്ത് തിരക്കഥ ഒരുക്കുന്നു. കോഴിക്കോടും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം. സിബിമലയിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് സിനിമയിലൂടെ. രണ്ട് ദശകങ്ങൾക്ക് ശേഷം സംവിധായകനും നിർമ്മാതാവും വീണ്ടും ഒന്നിക്കുകയാണ് സിനിമയിലൂടെ. രഞ്ജിത്, സിബി മലയിൽ കൂട്ടുകെട്ട് മായാമയൂരം, സമ്മർ ഇൻ ബത്ലഹേം, ഉസ്താഗ് എന്നീ […]

Categories
Film News

സിബി മലയിൽ- രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെ പുതിയ സിനിമ ആസിഫ് അലി നായകനാകുന്ന സിനിമ അടുത്ത മാസമെത്തും

ഈ മാസം തുടക്കത്തിൽ സമ്മർ ഇൻ ബത്ലഹേം ഇരുപത്തിരണ്ടാം വാർഷികത്തിൽ സിബി മലയിൽ രഞ്ജിത് കൂട്ടുകെട്ട് പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. സിബി മലയിൽ സംവിധാനം ചെയ്യുന്ന സിനിമയിൽ ആസിഫ് അലി നായകനായെത്തുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമ രഞ്ജിത്ത് നിർമ്മിക്കുന്നു. സിബി മലയിൽ , ആസിഫ് അലി കൂട്ടുകെട്ട് മുമ്പ് അപൂർവ്വരാഗം, വയലിൻ, ഉന്നം തുടങ്ങിയ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്. പുതിയ റിപ്പോർട്ടുകളനുസരിച്ച് ഇവരുടെ പുതിയ സിനിമ സിനിമ ഒക്ടോബറിൽ ചിത്രീകരണം തുടങ്ങുമെന്നാണ്. കോഴിക്കോട് ആണ് പ്രധാന ലൊക്കേഷൻ. കോവിഡ് […]

Categories
Film News trailer

അനൂപ് മേനോന്‍ രഞ്ജിത് കൂട്ടുകെട്ടിന്റെ കിംഗ് ഫിഷ് ട്രയിലര്‍

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ കിംഗ് ഫിഷ് ട്രയിലര്‍ പുറത്തിറക്കി. ഭാസ്‌കര വര്‍മ്മ, രാജകുടുംബത്തിലെ അംഗവും അദ്ദേഹത്തിന്റെ അമ്മാവനേയും ചുറ്റിപറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമ. അനൂപ് മേനോന്‍ ഭാസ്‌കര വര്‍മ്മയായും അമ്മാവന്‍ നീലകണ്ഠ വര്‍മ്മയായി സംവിധായകന്‍ രഞ്ജിതുമെത്തുന്നു. ദിവ്യ പിള്ള, നിരഞ്ജന അനൂപ്, നന്ദു, ദുര്‍ഗ കൃഷ്ണ, സംവിധായകന്‍ ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന്‍ കൃഷ്ണന്‍ മേനോന്‍, നിര്‍മ്മല്‍ പാലാഴി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി ഛായാഗ്രാഹകനായെത്തുന്നു, രതീഷ് വേഗ […]

Categories
Film News

അനൂപ് മേനോന്‍, മുരളി ഗോപി, രഞ്ജിത്, ബൈജു ടീമിന്റെ ക്വിറ്റ് ഇന്ത്യ

അനൂപ് മേനോന്‍, മുരളി ഗോപി, രഞ്ജിത്, ബൈജു സന്തോഷ് എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ് ക്വിറ്റ് ഇന്ത്യ. രാകേഷ് ഗോപന്‍, 100ഡിഗ്രി സെല്‍ഷ്യസ് ഒരുക്കിയ സംവിധായകന്‍ ആണ് ചിത്രമൊരുക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ്, പാവാട, കൊമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍വേള്‍ഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്, തിരക്കഥ ഒരുക്കുന്നത്. സംവിധായകന്‍ രാകേഷ് ഗോപന്റെ മുന്‍ സിനിമ 100ഡിഗ്രി സെല്‍ഷ്യസും മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു. ശ്വേത മേനോന്‍, മേഘ്‌ന രാജ്, ഭാമ, അനന്യ, ഹരിത പറോക്കോട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തി. യഥാര്‍ത്ഥ സംഭവത്തെ […]

Categories
Film News

അനൂപ് മേനോന്റെ കിംഗ് ഫിഷ് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

എഴുത്തുകാരനും നടനുമായ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഫിഷ്. സിനിമയുടെ ഫസ്റ്റ് ലുക്ക ്‌പോസ്റ്റര്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അനൂപ് മേനോന്‍, സംവിധായകന് രഞ്ജിത്, ദുര്‍ഗ കൃഷ്ണ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ്‌ലുക്കില്‍ അനൂപ് മേനോനും ദിവ്യ പിള്ളയുമാണുള്ളത്. അനൂപ് മേനോന്‍ തന്നെയാണ് കിംഗ് ഫിഷ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്നതായിരുന്നു സിനിമ, എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം അനൂപ് മേനോന്‍ […]

Categories
Film News

ഉണ്ട സിനിമയില്‍ സംവിധായകന്‍ രഞ്ജിത് പോലീസ് ഓഫീസറാകുന്നു

മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സിനിമ ഉണ്ട ഈദിന് റിലീസ് ചെയ്യുകയാണ്. അനുരാഗകരിക്കിന്‍ വെള്ളം ഫെയിം സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന സിനിമ പോസ്റ്റ്‌പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി അണിയറക്കാര്‍ സിനിമയിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ പുറത്തിറക്കികൊണ്ടിരിക്കുകയാണ്. മണി എന്ന പോലീസ് സബ്ഇന്‍സ്‌പെക്ടറായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. സംവിധായകന്‍ രഞ്ജിത് പോലീസ് ഓഫീസറായെത്തുന്നു. രഞ്ജിത് കൂടെ, ഗുല്‍മോഹര്‍, അന്നയും റസൂലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു. കൂടെയിലാണ് മുഴുനീള കഥാപാത്രമായെത്തിയത്. ഉണ്ട സിനിമ കേരളത്തില്‍ നിന്നും ഒരു യൂണിറ്റ് പോലീസ് ഇലക്ഷന്‍ […]

Categories
Film News

അനൂപ് മേനോന്‍ ചിത്രം കിംഗ് ഫിഷ് പുതിയ പോസ്റ്റര്‍

മുമ്പ് റിപ്പോര്‍ട്ട് ചെയ്തതുപോലെ എഴുത്തുകാരനും നടനുമായ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ കിംഗ് ഫിഷ് വരുന്നു. അനൂപ് മേനോന്‍, സംവിധായകന്‍ രഞ്ജിത് എന്നിവരാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്. സിനിമയില്‍ രണ്ടുപേരും വരുന്ന പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. അനൂപ് മേനോന്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യാനിരുന്ന സിനിമ ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം അനൂപ് തന്നെ സംവിധാനം ചെയ്യുകയാണുണ്ടായത്. കിംഗ് ഫിഷ് ഒരു റൊമാന്റിക് കോമഡി സിനിമയാണ്. ഭാസ്‌കര വര്‍മ്മ, റോയല്‍ ഫാമിലി […]

Categories
Film News

നൻമയുടെ പ്രതിരൂപമായി ആംബുലൻസിന് മുന്നിലോടി ചരിത്രം സൃഷ്ട്ടിച്ച പോലീസുകാരൻ സിനിമയിലേക്ക്

ചില മനുഷ്യർ അങ്ങനെയാണ് എത്ര പ്രയാസമുള്ള കാര്യങ്ങളെയും ഭംഗിയായി തരണം ചെയ്യും, ആത്മ വിശ്വാസവും മനോബലവും പൊതു സമൂഹത്തോടുള്ള സ്നേഹവും കൂടി ചേരുന്നതിന്റെ പേരാണ് രഞ്ജിത് കുമാറെന്ന പോലീസുകാരൻ. ഒരു നല്ല പോലീസുകാരൻ എങ്ങനെയായിരിക്കണമെന്ന് സമൂഹത്തോട് വാതോരാതെ സംസാരിക്കാതെ പ്രവൃത്തിയിലൂടെകാണിച്ചു കൊടുത്ത രഞ്ജിത് കുമാർ സിനിമയിൽ  അഭിനയിക്കും. ഗതാഗത കുരുക്കിൽ പെട്ട ആംബുലൻസിന് മുന്നിലോടി ഒരു കിലോമീറ്ററോളം വഴി തെളിച്ച രഞ്ജിത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു . നൗഷാദ് ആലത്തൂർ നിർമ്മിക്കുന്ന വൈറൽ 2019 എന്ന […]