ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. മോഹൻ ലാൽ നായകനായെത്തുമെന്നത് കുറച്ചൊന്നുമല്ല ആരാധകരെ സന്തോഷിപ്പിച്ചത്, എംടി വാസുദേവൻ നായരുടെ തിരക്കഥയാണ് ചിത്രത്തിന്റെ അടിത്തറ എന്നത് ഏറെ പ്രാധാന്യത്തോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. ഒടിയൻ ഒരുക്കിയ ശ്രീകുമാർ മേനോനാണ് രണ്ടാമൂഴവും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത് , എന്നാൽ പൊടുന്നനെയാണ് ശ്രീകുമാറിന്റെ കയ്യിൽ നിന്നും തിരക്കഥ തിരികെ വേണമെന്ന വാദവുമായി എംടി ഹർജി നൽകിയത്. ഇക്കാര്യത്തെച്ചൊല്ലി സോഷ്യൽ മീഡിയകളിൽ വാദം പലവഴിക്ക് നീങ്ങുകയാണ്. എന്നാൽ എംടി തിരക്കഥ വേണമെന്ന് ആവശ്യപ്പെട്ട് ഹർജി […]
