Categories
Film News

ആർആർആര്‌‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ആർആർആർ ടീം സിനിമ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്എസ് രാജമൗലി ചിത്രം ജനുവരി 7,2022ന് റിലീസ് ചെയ്യും. പാൻ ഇന്ത്യൻ പ്രൊജക്ട് നിരവധി ഭാഷകളിൽ റിലീസ് ചെയ്യുന്നു. തമിഴ്, തെലു​ഗ്, ഹിന്ദി, കന്നഡ തുടങ്ങി. രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആക്ഷൻ എപിക് സിനിമയാണിത്. അല്ലൂരി സീതാരാമരാജു, കൊമരം ബീം എന്നിങ്ങനെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ കഥയാണിത്. രാം ചരൺ അല്ലൂരി സീത രാമരാജുവായും, ജൂനിയർ എൻടിആർ കോമരം ബീം ആയുമെത്തുന്നു. ബോളിവുഡ് താരങ്ങളായ […]

Categories
Film News

രാജമൗലി ചിത്രം ആർആർആർ റിലീസ് മാറ്റിവച്ചു

രാംചരൺ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന എസ്എസ് രാജമൗലി ചിത്രം ആർആർആർ റിലീസ് മാറ്റി വച്ചു. ഒക്ടോബർ 17ന് സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകളെല്ലാം അടഞ്ഞുകിടക്കുന്നതിനാൽ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരിക്കുകയാണെന്ന് അണിയറക്കാർ അറിയിച്ചിരിക്കുകയാണിപ്പോൾ. തമിഴ്, തെലു​ഗ്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങി അഞ്ച് ഭാഷകളിൽ സിനിമ റിലീസ് ചെയ്യുന്നു. സിനിമയുടെ റിലീസിന് മുമ്പെ തന്നെ കോടികൾ സ്വന്തമാക്കിയിരിക്കുകയാണ് സിനിമ. സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സീ5, […]

Categories
Film News

ആർആർആർ ആ​ദ്യ​ഗാനമെത്തി; അഞ്ച് ഭാഷകളിൽ ​ഗാനം റിലീസ് ചെയ്തു

നേരത്തെ അറിയിച്ചതനുസരിച്ച് ആർആർആർ ടീം സിനിമയിലെ ആദ്യ ​ഗാനം റിലീസ് ചെയ്തു. എംഎം കീരവാണി കമ്പോസ് ചെയ്ത ​ഗാനം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്തു – തമിഴ്, മലയാളം, തെലു​ഗ്, കന്നഡ, ഹിന്ദി. ഹേമ ചന്ദ്ര (തെലു​ഗ്), അനിരുദ്ധ് രവിചന്ദർ (തമിഴ്), വിജയ് യേശുദാസ് (മലയാളം), അമിത് ത്രിവേദ് (ഹിന്ദി), യാസിൻ നിസാര് (കന്നഡ) ഭാഷകളിൽ ആലപിച്ചിരിക്കുന്നു. മദൻ കാർകി (തമിഴ്), റിയ മുഖർജി(ഹിന്ദി), സിരിവെണ്ണല സീതാരാമശാസ്ത്രി (തെലു​ഗ്), മങ്കൊമ്പ് ​ഗോപാലകൃഷ്ണൻ(മലയാളം), ആസാദ് വരദരാജ്(കന്നഡ) ഭാഷകളിൽ വരികൾ […]

Categories
Film News

ആര്‍ആര്‍ആര്‍: ശ്രിയ ശരണ്‍ മുഖ്യവേഷത്തിലെത്തുന്നു, അജയ് ദേവ്ഗണിന്റെ ജോഡിയായി

നടി ശ്രിയ ശരണ്‍ സ്‌ക്രീനില്‍ അവസാനമെത്തിയത്, എന്‍ടിആര്‍ കഥാനായകുഡു എന്ന സിനിമയിലാണ്. താരം അടുത്തിടെ ഒരു ഇന്‍സ്റ്റാഗ്രാം ചാറ്റ് സെഷനില്‍ എസ്എസ് രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ ഭാഗമാകുന്നു താനെന്ന് അറിയിച്ചിരിക്കുന്നു. ഫ്‌ലാഷ്ബാക്ക് എപ്പിസോഡില്‍ ഒരു ഇമോഷണല്‍ റോളിലാണ് താനെത്തുന്നതെന്ന് താരം വെളിപ്പെടുത്തി. 15വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം രാജമൗലിയ്‌ക്കൊപ്പം വീണ്ടുമെത്തുന്നത്. 2005ല്‍ തെലുഗ് ആക്ഷന്‍ ഡ്രാമ ഛത്രപതി, പ്രഭാസ് നായകനായെത്തി രാജമൗലി ഒരുക്കിയ സിനിമയില്‍ ശ്രിയ എത്തിയിരുന്നു. രണ്ട് തമിഴ് പ്രൊജക്ടുകളും താരത്തിന് ചെയ്യാനുണ്ടെന്നും അറിയിക്കുകയുണ്ടായി. […]

Categories
Film News

എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറില്‍ ദളപതി വിജയ് അതിഥി വേഷത്തില്‍?

തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് ആര്‍ആര്‍ആര്‍ എന്ന വിവിധ ഭാഷചിത്രത്തില്‍ അതിഥിവേഷത്തിലെത്തുമെന്ന് സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍. രാം ചരണ്‍, ജൂനിയര്‍ എന്‍ ടിആര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എസ്എസ് രാജമൗലി ഒരുക്കുന്ന സിനിമയാണ് ആര്‍ആര്‍ആര്‍. ബോളിവുഡ് താരം അജയ്‌ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ഒലിവിയ മോറിസ് എന്ന വിദേശി താരവും ചിത്രത്തിന്റെ ഭാഗമാകുന്നു. പുതിയതായി വരുന്ന വാര്‍ത്തകളനുസരിച്ച് ദളപതി വിജയ് സിനിമയില്‍ പ്രധാനപ്പെട്ട അതിഥിവേഷത്തിലെത്തുന്നു. ഔദ്യോഗിക സ്ഥിരീകരണമില്ല. തെലുഗില്‍ ഒരുക്കുന്ന് ആര്‍ആര്‍ആര്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ്. അല്ലൂരി സീതാരാമ രാജു (രാം […]

Categories
Film News

ആര്‍ആര്‍ആര്‍, രൗദ്രം, രണം, രുധിരം, മോഷന്‍ പോസ്റ്റര്‍

ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലിയുടെ പുതിയ സിനിമയില്‍ ടോളിവുഡ് യുവ സൂപ്പര്‍സ്റ്റാര്‍ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ ഒന്നിക്കുന്നു. ആര്‍ആര്‍ആര്‍, രൗദ്രം രണം രുധിരം എന്നാണ് ചിത്രത്തിന്റെ പേര്. അണിയറക്കാര്‍ രണ്ട് പ്രധാനതാരങ്ങളുമെത്തുന്ന ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരാളെ തീയായും രണ്ടാമനെ വെള്ളമായും ചിത്രീകരിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമ രാജു (രാം ചരണ്‍), കൊമരം ഭീം(ജൂനിയര്‍ എന്‍ടിആര്‍) എന്നിവരെ ചുറ്റിപറ്റിയുള്ള ഫിക്ടിയസ് കഥയാണിത്. ഹൈദരാബാദ് നിസാമിനും ബ്രിട്ടീഷ് ഭരണകൂടത്തിനുമെതിരായി സമരം ചെയ്തവരാണിവര്‍. വിവിധ ഇന്‍ഡസ്ട്രിയില്‍ […]