Categories
Film News

ആസിഫ് അലി – രജിഷ വിജയൻ ചിത്രം എല്ലാം ശരിയാകും ഫസ്റ്റ്ലുക്ക് പോസ്റ്റർ

അനുരാ​ഗകരിക്കിൻ വെള്ളം എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി- രജിഷ വിജയൻ ടീം ഒന്നിക്കുന്ന സിനിമയാണ് എല്ലാം ശരിയാകും. വെള്ളിമൂങ്ങ സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്യുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. പൊളിറ്റിക്കൽ ഡ്രാമയായ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. സംവിധായകന്റെ ആദ്യ സിനിമ വെള്ളിമൂങ്ങയും ഒരു പൊളിറ്റിക്കൽ സറ്റയർ ആയിരുന്നു. ആസിഫ് അലി ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. എല്ലാം ശരിയാകും സിനിമയിൽ ആസിഫ് അലി രാഷ്ട്രീയക്കാരനായെത്തുന്നു. സുധീർ […]

Categories
Film News

രജിഷ വിജയൻ ചിത്രം ഖോഖോ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

രജിഷ വിജയൻ നായികയായെത്തുന്ന ഖോഖോ ഏപ്രിൽ 14ന് വിഷു റിലീസായെത്തുന്നു. ഒറ്റമുറിവെളിച്ചം ഫെയിം രാഹുൽ റിജി നായർ എഴുതി സംവിധാനം ചെയ്യുന്നു. അദ്ദേഹത്തിന്‍റെ അവസാനസിനിമ കള്ളനോട്ടം മികച്ച മലയാളസിനിമയ്ക്ക് ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.സ്പോർട്സ് ആസ്പദമാക്കി ഒരുക്കുന്ന സിനിമയിൽ രജിഷ ഖോഖോ കോച്ചായെത്തുന്നു. സൗത്ത് ഏഷ്യയിൽ പ്രചാരത്തിലുള്ള ഒരു കായികയിനമാണ് ഖോഖോ. ഖോഖോ സിനിമാറ്റോഗ്രഫി ടോബിൻ തോമസ്, സംഗീതം സിദാർത്ഥ പ്രദീപ്, എഡിറ്റർ അപ്പു ഭട്ടതിരി പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ, എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ. സിനിമ ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് […]

Categories
Film News teaser

രജിഷ വിജയൻ ചിത്രം ഖോഖോ ടീസർ

രജിഷ വിജയൻ നായികയാകുന്ന പുതിയ സിനിമ ഖോഖോ ടീസർ റിലീസ് ചെയ്തു. രജിഷ ചിത്രത്തിൽ ഖോഖോ കോച്ച് ആയെത്തുന്നു. ഒറ്റമുറി വെളിച്ചം ഫെയിം രാഹുൽ റിജി നായർ എഴുതി സംവിധാനം ചെയ്യുന്നു. ഖോഖോ ഒരു പരമ്പരാഗത ഇന്ത്യൻ കായികയിനമാണ്. സൗത്ത് ഏഷ്യയിലും സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങലിലും പ്രചാരത്തിലുണ്ട്. ഖോഖോ ബേസ് ചെയ്ത് ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ . ഒരു കൂട്ടം യഥാർത്ഥ ഖോഖോ കായികതാരങ്ങളും സിനിമയിലെത്തുന്നു. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന […]

Categories
Film News

ധനുഷിന്‍റെ കർണ്ണൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ധനുഷ് ചിത്രം കർണൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പോസ്റ്ററിൽ കൈവിലങ്ങുമായി നിൽക്കുന്ന താരമാണ്. മാരി സെൽവരാജ് , പരിയേരും പെരുമാൾ സംവിധായകൻ ഒരുക്കുന്നു. കർണൻ, ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയാണ്. മലയാളി താരം രജിഷ വിജയൻ നായികയാകുന്നു. തമിഴിൽ താരത്തിന്‍റെ ആദ്യസിനിമയാണിത്. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴകർ പെരുമാൾ, നാടി അക്ക നടരാജൻ സുബ്രഹ്മണ്യൻ, 96ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്ന സിനിമ ഏപ്രിൽ 9ന് തിയേറ്റർ റിലീസ് […]

Categories
Film News

ഖാലിദ് റഹ്മാന്‍ ചിത്രം ലവ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ സിനിമകൾക്ക് ശേഷം ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന സിനിമ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ലവ്. ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ജനുവരി 29ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണറിയിച്ചിരിക്കുന്നത്. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമയിൽ ഭാര്യഭർത്താക്കന്മാരായണ് ഷൈനും രജിഷയുമെത്തുന്നത്. ദമ്പതികൾക്കിടയിലുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്. കെട്ട്യോളാണ് എന്‍റെ മാലാഖ ഫെയിം വീണ നന്ദകുമാർ, സുധി കൊപ്പ, ജോണി ആന്‍റണി, ഗോകുലൻ എന്നിവരും സിനിമയിലുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം.

Categories
Film News

രജിഷ വിജയൻ ചിത്രം ഖോഖോ യു സര്‍ട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂര്‍ത്തിയായി.

രജിഷ വിജയന്‍റെ പുതിയ സിനിമ ഖോഖോ യു സർട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂർത്തിയാക്കി. ഒറ്റമുറി വെളിച്ചം ഫെയിം രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്നു. തിയേറ്ററുകളിലായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്ന് അണിയറക്കാർ അറിയിച്ചിട്ടുണ്ട്. സ്പോർട്ട്സ് സിനിമയിൽ രജിഷ ഖോഖോ കളിക്കാരിയും കോച്ചുമായെത്തുന്നു. മറിയ ഫ്രാൻസിസ് എന്ന കഥാപാത്രമായാണ് രജിഷ എത്തുന്നത്. ഒരു കൂട്ടം ഖോഖോ കളിക്കാരും ചിത്രത്തിന്‍റെ ഭാഗമാകുന്നു. രജിഷ രണ്ടാംതവണയാണ് സ്പോർട്ട്സ് സിനിമയുടെ ഭാഗമാകുന്നത്. ആദ്യ ചിത്രം ഫൈനൽസിൽ താരം സൈക്കിളിസ്റ്റായിരുന്നു. ഖോഖോ സിനിമാറ്റോഗ്രാഫി ടോബിൻ തോസ്- […]

Categories
Film News

ഖോഖോ : രജിഷ വിജയന്‍ കോച്ച്‌ മറിയ ഫ്രാന്‍സിസ്‌ ആയെത്തുന്നു

ഫൈനല്‍സിന്‌ ശേഷം രജിഷ വിജയന്‍ അഭിനയിക്കുന്ന സ്‌പോര്‍ട്ട്‌സ്‌ സിനിമയാണ്‌ ഖോഖോ. സിനിമ എഴുതി സംവിധാനം ചെയ്യുന്നത്‌ ഒറ്റമുറി വെളിച്ചം ഫെയിം രാഹുല്‍ റിജി നായര്‍ ആണ്‌. ഫൈനല്‍സില്‍ സൈക്കിളിസ്റ്റായി എത്തിയ താരം, ഇത്തവണ ഖോഖോ താരമായാണെത്തുന്നത്‌. സൗത്ത്‌ ഏഷ്യയിലാകമാനം പ്രചാരത്തിലുള്ള ഒരു ഇന്ത്യന്‍ കായികയിനമാണ്‌ ഖോഖോ. കഴിഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിന്റെ പുതിയ പോസ്‌റ്റര്‍, രജിഷ വിജയന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌, റിലീസ്‌ ചെയ്‌തിരുന്നു.മറിയ ഫ്രാന്‍സിസ്‌ സ്വന്തം ടീമിനൊപ്പം എത്തുന്നത്‌. കളിക്കാരിയായും കോച്ചായും രണ്ട്‌ കാലഘട്ടത്തിലെ കഥയാണ്‌ സിനിമ […]

Categories
Film News

രജിഷവിജയന്‍റെ ഖോഖോ പൂർത്തിയായി

ഫൈനൽസിന് ശേഷം രജിഷ വിജയൻ നായികയാകുന്ന സ്പോര്‍ട്ട്സ് സിനിമ ഖോഖോ ചിത്രീകരണം പൂർത്തിയായി. രാഹുൽ റിജി നായർ, ഒറ്റമുറി വെളിച്ചം ഫെയിം എഴുതി സംവിധാനം ചെയ്യുന്നു. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോസ് ബാനര്‍ ചിത്രം നിർമ്മിക്കുന്നു. ചിത്രീകരണം പൂർത്തിയാക്കിയതായി അണിയറക്കാർ അറിയിച്ചിരിക്കുന്നു. ഖോഖോ ഇന്ത്യൻ പരമ്പരാഗത കായികയിനമാണ്. സൗത്ത് ഏഷ്യയിൽ പോപുലറായിട്ടുള്ള ഗെയിമാണിത്. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഈ കളി പ്രചാരത്തിലുണ്ട്. രജിഷ സിനിമയിൽ ഖോഖോ കളിക്കാരിയായെത്തുന്നു. രണ്ടാംതവണയാണ് കായികതാരമായി രജിഷ എത്തുന്നത്. ആദ്യം ഫൈനൽസ് എന്ന […]

Categories
Film News

ധനുഷ്-രജിഷ വിജയൻ കൂട്ടുകെട്ടിന്‍റെ കർണൻ പൂർത്തിയായി

ധനുഷ് ചിത്രം കർണൻ ചിത്രീകരണം പൂർത്തിയായി. താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചതാണിക്കാര്യം. മാരി സെൽവരാജ് , സംവിധായകനൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്തുകൊണ്ട് ധനുഷ് ആണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. കർണൻ ഒരു ഗ്രാമീണകഥയാണ്. യഥാർത്ഥ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പരിയേരും പെരുമാൾ സംവിധായകന്‍റെ ആദ്യചിത്രം പോലെ തന്നെ സാധാരണ പ്രേക്ഷകരും നിരൂപകരും ഒരു പോലെ സ്വീകരിക്കുമെന്നാണ് കരുതുന്നത്. മലയാളിതാരം രജിഷ വിജയൻ ആദ്യമായി തമിഴിലേക്കെത്തുകയാണ് സിനിമയിലൂടെ. സാധാരണ ഗ്രാമീണ പെൺകുട്ടിയാവാൻ രജിഷ തന്‍റെ ഭാരം കുറച്ചിട്ടുണ്ട്. […]

Categories
Film News

രജിഷ വിജയന്റെ പുതിയ സിനിമ ഖോഖോ ചിത്രീകരണം തുടങ്ങി

രജിഷ വിജയന്‍ പുതിയ സിനിമ ഖോഖോ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഒറ്റമുറി വെളിച്ചം ഫെയിം രാഹുല്‍ റിജി നായര്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഖോഖോ എന്നത് ഇന്ത്യന്‍ കായികയിനമാണ്. രജിഷ ഖോഖോ കളിക്കാരിയായി ചിത്രത്തിലെത്തുന്നുവെന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. രണ്ടാമത്തെ തവണയാണ് താരം കായികതാരമായി ബിഗ്‌സ്‌ക്രീനിലെത്തുന്നത്. ആദ്യചിത്രം ഫൈനല്‍സില്‍ ഒരു സൈക്കിളിസ്റ്റായി രജിഷ എത്തിയിരുന്നു. ടോബിന്‍ തോമസ് സിനിമാറ്റോഗ്രഫി ഒരുക്കുന്ന സിനിമയ്ക്ക് സംഗീതം […]