Categories
Film News trailer

ആസിഫ് അലിയുടേയും ടീമിന്റെയും രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും ട്രയിലറെത്തി

ആസിഫ് അലി നായകനായെത്തുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും. പോലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. കാസർ​ഗോഡ് നടന്ന ജ്വല്ലറി കവർച്ച കേസിന്റെ കഥയാണ് സിനിമയാക്കിയിരിക്കുന്നത്. കേരളപോലീസിലെ ഒരു ടീം കവർച്ചസംഘത്തെ അവരുടെ സ്ഥലത്ത് പോയി പിടിക്കുകയാണ് ചെയ്തത്. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഷറഫുദ്ദീൻ, സണ്ണിവെയ്ൻ, അലൻസിയർ, സെന്തിൽ കൃഷ്ണ എന്നിവരുമെത്തുന്നു. സൃന്ദയാണ് മറ്റൊരു താരം. തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം സിബി തോമസ് കഥ ഒരുക്കിയിരിക്കുന്നു. യഥാർത്ഥ ജീവിതത്തിലും സിബി തോമസ് […]

Categories
Film News

മെയ്ദിനത്തിൽ സ്പെഷൽ പോസ്റ്ററുമായി തുറമുഖം അണിയറക്കാർ

അന്താരാഷ്ട്ര തൊഴിലാളിദിനമായ മെയ് 1ന് തുറമുഖം ടീം പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. നിവിൻ പോളി, ജോജു ജോർജ്ജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ, അർജ്ജുൻ അശോകൻ എന്നിവർ പോസ്റ്ററിലുണ്ട്. “A riot is the language of the unheard.” —- Martin Luther King Jr. Here’s our tribute to all the workers!!… Posted by Thuramukham on Friday, April 30, 2021 രാജീവ് രവി സംവിധാനം […]

Categories
Film News

രാജീവ് രവിയുടെ അടുത്ത ചിത്രത്തിൽ ജോജു ജോർജ്ജ് നായകനാകുന്നു

നായാട്ടിലെ കിടിലൻ പ്രകടനത്തിന് ശേഷം പുതിയ രാജീവ് രവി ചിത്രത്തിൽ താരം പ്രധാന കഥാപാത്രമായെത്തുന്നു. നായാട്ടിലെ പോലീസുകാരനാവാൻ ഭാരം വർധിപ്പിച്ച ജോജു നിലവിൽ അധിക ഭാരം കുറച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ദി ക്യൂവിന് അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് വൈറസ് ഷൂട്ടിം​ഗിനിടെ രാജീവ് രവി പരിചയപ്പെട്ട കാര്യം ജോജു പറഞ്ഞത്. രാജീവ് രവി ചിത്രം തുറമുഖത്തിലും ജോജു പ്രധാനവേഷം ചെയ്യുന്നു. രാജീവ് രവി ഒരുക്കുന്ന ജോജു ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ജിആർ ഇന്ദു​ഗോപൻ ആണ്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ […]

Categories
Film News

ആസിഫ് അലി സർക്കിൾ ഇൻസ്പെക്ടർ സാജൻ ഫിലിപ്പായി കുറ്റവും ശിക്ഷയും സിനിമയിൽ

ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും, സംവിധായകൻ രാജീവ് രവി ഒരുക്കുന്ന ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആണ്. ആസിഫ് അലി, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, അലൻസിയർ ലെ ലോപസ്, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. എല്ലാവരും സിനിമയിൽ പോലീസ് വേഷത്തിലാണെത്തുന്നത്. ആസിഫ്, സർക്കിൾ ഇൻസ്പെക്ടർ സാജൻ ഫിലിപ്പ് ആയെത്തുന്നു. സിബി തോമസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിൽ അഭിനയിച്ചിട്ടുള്ള പോലീസുകാരനാണ് കുറ്റവും ശിക്ഷയും തിരക്കഥ ഒരുക്കുന്നത്, ശ്രീജിത് ദിവാകരനൊപ്പം. കാസർഗോഡ് 2015ല്‍ നടന്ന ഒരു ജ്വല്ലറി മോഷണവുമായി ബന്ധപ്പെട്ട […]

Categories
Film News

നിവിൻ പോളിയുടെ തുറമുഖം ഈദിനെത്തും

നിവിന്‍ പോളി നായകനായെത്തുന്ന രാജീവ് രവി ചിത്രം തുറമുഖം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈദ് റിലീസായി മെയ് പതിമൂന്നിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്, പൂർണിമ, ജോജു ജോർജ്ജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, എന്നിവരും സിനിമയിലെത്തുന്നു. ഗോപൻചിദംബരം തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്ന സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത് ബി അജിത്കുമാർ. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ തെക്കേപ്പാട്ട് സുകുമാർ ചിത്രം നിർമ്മിച്ചിരിക്കുന്നു.

Categories
Film News

ആസിഫ്‌ അലി- രാജീവ്‌ രവി കൂട്ടുകെട്ടിന്റെ കുറ്റവും ശിക്ഷയും പൂര്‍ത്തിയായി

രാജീവ്‌ രവി ഒരുക്കുന്ന കുറ്റവും ശിക്ഷയും ചിത്രീകരണം പൂര്‍ത്തിയായി. ആസിഫ്‌ അലി, സണ്ണി വെയ്‌ന്‍, അലന്‍സിയര്‍ ലെ ലോപസ്‌, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്‌ണ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഇന്‍വസ്റ്റിഗേറ്റിവ്‌ ത്രില്ലര്‍ സിനിമയാണിത്‌. കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം കഴിഞ്ഞ മാസം രാജസ്ഥാനില്‍ പുനരാരംഭിക്കുകയായിരുന്നു. കേരളത്തിലെ ചെറിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ്‌ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി ഒദ്യോഗികമായി അറിയിച്ചത്‌. സിബി തോമസ്‌, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫെയിം സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. ശ്രീജിത്‌ ദിവാകരനുമായി ചേര്‍ന്നാണ്‌ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. […]

Categories
Film News

തുറമുഖം പുതിയ പോസ്റ്റര്‍ എത്തി

തുറമുഖം സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. നിവിന്‍ പോളിയാണ് പോസ്റ്ററില്‍. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ, സുദേവ് നായര്‍, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരുമുണ്ട് ചിത്രത്തില്‍. തുറമുഖം ഒരു വര്‍ഷത്തോളമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഗോപന്‍ ചിദംബരം ഇയ്യോബിന്റെ പുസ്തകം സഹഎഴുത്തുകാരന്‍ ഇതേ പേരിലുളള നാടകത്തെ തിരക്കഥയാക്കുകയാണ് ചെയ്തത്. കൊച്ചി തുറമുഖത്തെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമ […]

Categories
Film News

രാജീവ് രവിയുടെ തുറമുഖം ചിത്രീകരണം പൂര്‍ത്തിയാക്കി

മാസങ്ങള്‍ നീണ്ട ചിത്രീകരണത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന തുറമുഖം ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചരിത്രത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ നായകവേഷത്തില്‍ നിവിന്‍ പോളി എത്തുന്നു. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ, സുദേവ് നായര്‍, മണികണ്ഠന്‍ എന്നിവരുമെത്തുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക്, അടുത്തിടെ പുറത്തിറക്കിയതിന്, നല്ല പ്രേക്ഷകപ്രതികരണം ലഭിച്ചിരുന്നു. തുറമുഖം പേരു സൂചിപ്പിക്കുംപോലെ തുറമുഖവും അവിടുത്തെ ജനജീവിതവുമായി ബന്ധപ്പെട്ട കഥയാണ്. കൊച്ചി തുറമുഖത്ത് 1950കളില്‍ നടന്ന കഥയാണിത്. […]

Categories
Film News

നിവിന്‍ പോളി സിനിമ തുറമുഖം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയാണ് തുറമുഖം. ഒരു വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത് , മണികണ്ഠന്‍ ആചാരി തുടങ്ങി ശക്തമായ താരനിരതന്നെ ചിത്രത്തിലുണ്ട്. നടന്ന സംഭവങ്ങലെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് തുറമുഖം. തീരദേശവാസികളുടെ ജീവിതവും ഒരു തുറമുഖവുമായി ബന്ധപ്പെട്ട കഥയാണിത്. 1950കളിലെ കൊച്ചി തുറമുഖമാണ്. മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരെ , അമ്പതുകളില്‍, നടന്ന […]

Categories
Film News

സംവിധായകന്‍ വേണുവിന്റെ സിനിമ : പാര്‍വതി ചിത്രീകരണം പൂര്‍ത്തിയാക്കി

ഛായാഗ്രാഹകനും സംവിധായകനുമായ വേണു പുതിയ സിനിമ ഒരുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാര്‍വതി, ആസിഫ് അലി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ. സംവിധായകന്‍ ജെകെ, രാജീവ് രവി, ആഷിഖ് അബു എന്നിവരോടൊപ്പം ഒരുക്കുന്ന ആന്തോളജി സിനിമയാണിത്. പാര്‍വ്വതി ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍, ഡബ്ബിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താരം ടീമിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇക്കാര്യം അറിയിച്ചു. ആന്തോളജിയിലെ നാല് സിനിമകളും സ്ത്രീകേന്ദ്രീകൃതമാണെന്നതാണ് കോമണ്‍ തീം. വേണുവിന്റെ ഭാഗം സാഹിത്യഅക്കാഡമി ജേതാവായ എഴുത്തുകാരന്‍ ഉറൂബിന്റെ പ്രശസ്ത ചെറുകഥ രാച്ചിയമ്മ […]