Categories
Film News

സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം അണ്ണാതെ റിലീസ് തീയ്യതി പുറത്തുവിട്ടു

രജനീകാന്ത് നായകനാകുന്ന പുതിയ സിനിമ അണ്ണാതെ ഈ വർഷം ദീപാവലിക്കെത്തുന്നു. നവംബർ 4, 2021ന് സിനിമ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. രജനീകാന്ത് ആദ്യമായി സംവിധായകൻ ശിവയ്ക്കൊപ്പമെത്തുകയാണ്. സംവിധായകന്റെ മുൻസിനിമ വിശ്വാസം മെ​ഗാബ്ലോക്ക്ബസ്റ്റർ ആയിരുന്നു. ഈ സിനിമയിലും ഫാമിലി ഇമോഷൻസ് ഉണ്ടാവുമെന്നാണ് കരുതുന്നത്. സിനിമാറ്റോ​ഗ്രാഫർ വെട്രി, സം​ഗീതം ഇമ്മൻ, എഡിറ്റർ റൂബൻ എന്നിവർ അണ്ണാതെ ടീമിലുമുണ്ടാവും. രജനീകാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുഴുനീള റൂറൽ മാസ് എന്റർടെയ്നറുമായെത്തുന്നത്. കീർത്തി സുരേഷ്, മീന, ഖുശ്ബു, നയൻതാര, ​ജ​ഗപതി ബാബു, പ്രകാശ് […]

Categories
Film News

രജനീകാന്ത്‌ ചിത്രം അണ്ണാതെ പുതിയ റിലീസ്‌ തീയ്യതി പ്രഖ്യാപിച്ചു

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അണ്ണാതെ പുതിയ റിലീസ്‌ തീയ്യതി പ്രഖ്യാപിച്ചു. 2021, നവംബര്‍ 4ന്‌ ദീപാവലി ചിത്രമായി സിനിമ റിലീസ്‌ ചെയ്യുമെന്നാണ്‌ അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്‌. ശിവ സംവിധാനം ചെയ്യുന്ന സിനിമ മാസ്‌ എന്റര്‍ടെയ്‌നര്‍ ആയിരിക്കും. സണ്‍ പിക്‌ചേഴ്‌സ്‌ സിനിമ നിര്‍മ്മിക്കുന്നു. അണ്ണാതെ കഴിഞ്ഞ ദീപാവലിക്ക്‌ റിലീസ്‌ ചെയ്യാനിരുന്നതാണ്‌. എന്നാല്‍ കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ പ്ലാന്‍ മാറ്റുകയായിരുന്നു. എട്ട്‌മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും അണിയറയില്‍ പലര്‍ക്കും കോവിഡ്‌ പോസിറ്റീവായതിനെ തുടര്‍ന്ന്‌ വീണ്ടും ചിത്രീകരണം നിര്‍ത്തിവച്ചു. അതുകഴിഞ്ഞ്‌ കുറച്ച്‌ […]

Categories
Film News

രജനിയുടെ അണ്ണാതെ റിലീസ് തീയ്യതി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സിനിമ അണ്ണാതെ ഈ വര്‍ഷം ദീപാവലിക്ക് നവംബറില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ലോക്ഡൗണ്‍ കാരണം ഷൂട്ടിംഗ് നീണ്ടുപോയത് കാരണം അണിയറക്കാര്‍ പുതി. തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനവരി 2021ല്‍ പൊങ്കല്‍ റിലീസായി ചിത്രമെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അണ്ണാതെ, ശിവ ഒരുക്കുന്ന സിനിമ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ ആണ്, നാല് നായികമാരുള്‍പ്പെടെ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, നയന്‍താര എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, സതീഷ്, വെല രാമമൂര്‍ത്തി, […]

Categories
Film News

തലൈവര്‍ 168 പേരിട്ടു, അണ്ണാതെ

രജനീകാന്ത് സിനിമ തലൈവര്‍ 168 അണിയറക്കാര്‍ സിനിമയുടെ പേര് പ്രഖ്യാപിച്ചു. അണ്ണാതെ എന്നാണ് ചിത്രത്തിന്റെ പേര്. സണ്‍പിക്‌ചേഴസ് അവരുടെ ട്വിറ്റര്‍ പേജിലൂടെ പേര് ഷെയര്‍ ചെയ്തു. ശിവ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഗ്രാമീണപശ്ചാത്തലത്തിലുള്ള എന്റര്‍ടെയ്‌നര്‍ സിനിമയാണ്. രജനീകാന്തിനൊപ്പം സിനിമയില്‍ നാല് നായികമാരെത്തുന്നു. മീന, ഖുശ്ബു, എന്നിവരാണ് ആദ്യം ടീമിലെത്തിയത്. പിന്നീട് കീര്‍ത്തി സുരേഷുമെത്തി. നയന്‍താരയും ചിത്രത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് താരമെത്തുക. രജനീകാന്തിന്റെ നായികയാവുക ആരെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന […]

Categories
Film News

രജനീകാന്തിന്റെ ദര്‍ബാര്‍ പാട്ട് ടീസര്‍

രജനീകാന്തിന്റെ പുതിയ സിനിമ ദര്‍ബാറിലെ പുതിയ പാട്ട് ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കല്യാണഗാനമാണിത്. സൂപ്പര്‍സ്റ്റാറിനൊപ്പം നയന്‍താരയും ഗാനരംഗത്തെത്തുന്നു. നകഷ് അസീസ് പാടിയിരിക്കുന്ന ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. വിവേക് വരികള്‍ തയ്യാറാക്കിയിരിക്കുന്നു. പൊങ്കല്‍ അവധിക്ക് മുന്നോടിയായി ജനുവരി 9ന് ചിത്രം തിയേറ്ററുകൡലേക്കെത്തും. ഏആര്‍ മുരുഗദോസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ദര്‍ബാര്‍ പോലീസ് ആക്ഷന്‍ ത്രില്ലര്‍ ആണ്. രജനീകാന്ത് രണ്ട് ദശകങ്ങള്‍ക്ക് ശേഷം പോലീസ് വേഷത്തിലെത്തുകയാണ്. ബോളിവുഡ് താരം സുനില്‍ ഷെട്ടി പ്രധാനവില്ലനായെത്തുന്നു. പ്രതീക് ബബ്ബാര്‍, […]

Categories
Film News

ദര്‍ബാര്‍ സാറ്റലൈറ്റ് റൈറ്റ്‌സ് സ്വന്തമാക്കി സണ്‍ടിവി

രജനീകാന്ത് ചിത്രം ദര്‍ബാര്‍ അടുത്തമാസം പൊങ്കല്‍ അവധിക്ക് റിലീസ് ചെയ്യുകയാണ്. ഏആര്‍ മുരുഗദോസ് എഴുതി സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ ഒരു പോലീസ് ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. നീണ്ട നാളുകള്‍ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ പോലീസ് വേഷത്തിലെത്തുന്നു. അടുത്തിടെ സിനിമയുടെ സാറ്റലൈറ്റ് അവകാശം സണ്‍ടിവി വലിയ തുകയ്ക്ക് സ്വന്തമാക്കി. സൂപ്പര്‍സ്റ്റാറിന്റെ അടുത്ത സിനിമ സംവിധായകന്‍ ശിവ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ് ആണ്. ദര്‍ബാറില്‍ നയന്‍താര നായികയായെത്തുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടി പ്രധാനവില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിവേദ […]

Categories
Film News trailer

രജനീകാന്ത് ചിത്രം ദര്‍ബാര്‍ ട്രയിലര്‍

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ സിനിമ ദര്‍ബാര്‍ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. എആര്‍ മുരഗദോസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ഒരു പോലീസ് ആക്ഷന്‍ ത്രില്ലര്‍ ആണ്. രജനീകാന്ത് നീണ്ട നാളുകള്‍ക്ക് ശേഷം പോലീസ് വേഷത്തിലെത്തുകയാണ് സിനിമയില്‍. രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് രജനീകാന്ത് പോലീസ് വേഷം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷകളാണ് ചിത്രത്തിനുള്ളത്. നയന്‍താര ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറിന്റെ ജോഡിയായെത്തുന്നു. നിവേദ തോമസ് മകളായും. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. പ്രതീക് ബബ്ബാര്‍, ശ്രീമാന്‍, […]

Categories
Film News

രജനീകാന്തിന്റെ ശിവ ചിത്രം തലൈവര്‍ 168 തുടക്കമായി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ സിനിമ തലൈവര്‍ 168 ചെന്നൈയില്‍ പൂജ ചടങ്ങുകളോടെ തുടക്കമായി. രജനീകാന്ത്, മീന, ഖുശ്ബു, സംവിധായകന്‍ ശിവ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ ആഴ്ച ആദ്യം അണിയറക്കാര്‍ കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്ന് അറിയിച്ചിരുന്നു.സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മീന പ്രധാന കഥാപാത്രമായത്തുമ്പോള്‍, താരം രജനീകാന്തിനൊപ്പം രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമെത്തുന്നതെന്ന പ്രത്യേകതയുമുണട്്. യജമാന്‍, മുത്തു, വീര തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചെത്തിയിട്ടുണ്ട്. രജനീകാന്ത് ശിവ […]

Categories
Film News

തലൈവര്‍ 168 : സൂപ്പര്‍സ്റ്റാറിനൊപ്പം മീനയും ഖുശ്ബുവുമെത്തും

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അടുത്ത സിനിമ, തലൈവര്‍ 168 ഔദ്യോഗികപ്രഖ്യാപനം അടുത്തിടെയാണ് നടത്തിയത്. സംവിധായകന്‍ ശിവ ഒരുക്കുന്ന സിനിമ സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താരങ്ങളെ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് അണിയറക്കാര്‍. കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് എന്നിവരെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു ഇതിനോടകം. പ്രശസ്ത താരം ഖുശ്ബു സുന്ദര്‍, മീന എന്നിവരാണ് പുതിയതായി ടീമിലേക്കെത്തെന്നുവര്‍. രണ്ട് താരങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ആരായിരിക്കും സിനിമയിലെത്തുക എന്ന് സ്ഥിരീകരണമില്ലായിരുന്നു. എന്നാല്‍ വലിയ സര്‍പ്രൈസ് ആയി രണ്ട് പേരും, ഖുശ്ബു, […]

Categories
Film News

കീര്‍ത്തിസുരേഷ് തലൈവര്‍ 168ല്‍ ഔദ്യോഗിക അറിയിപ്പെത്തി

തലൈവര്‍ 168 അണിയറക്കാര്‍ താരങ്ങളെ തീരുമാനിക്കുന്നത് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അടുത്ത് തന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ശിവ സംവിധാനം ചെയ്യുന്ന രജനീകാന്ത് സിനിമ നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സ് ആണ്. കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷ് ചിത്രത്തിന്റെ ഭാഗമായെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയുണ്ടായി. സൂപ്പര്‍സ്റ്റാറിന്റെ ജോഡിയായാണോ എത്തുകയെന്നത് വ്യക്തമാക്കിയിട്ടില്ല. പ്രശസ്ത താരങ്ങളായ മീന, ഖുശ്ബു സുന്ദര്‍ എന്നിവരും ചിത്രത്തിന്റെ ചര്‍ച്ചകളില്‍ വന്നിരുന്നു. കീര്‍ത്തി ചിത്രത്തിന്റെ ഭാഗമായെത്തുന്നുവെന്ന പ്രഖ്യാപനത്തിനും ശേഷം താരം ട്വിറ്ററില്‍ കുറിച്ചത്, തന്റെ യാത്രയിലെ മാജിക്കല്‍ മൈല്‍സ്റ്റോണ്‍ അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നാണ്. […]