Categories
Film News

മള്‍ട്ടി ലിംഗ്വല്‍ സിനിമ സമരയില്‍ റഹ്മാന്‍

റഹ്മാന്‍ അടുത്തതായി എത്തുന്ന സിനിമയാണ്‌ സമര. മലയാളി താരങ്ങളായ ടൊവിനോ തോമസ്‌, സണ്ണി വെയ്‌ന്‍ എന്നിവര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തു. റഹ്മാന്‍, ഭരതിനൊപ്പം ചിത്രത്തിലെത്തുന്നു. ഹിന്ദി, തമിഴ്‌, മലയാളം ഭാഷകളിലായാണ്‌ സിനിമ റിലീസ്‌ ചെയ്യുന്നത്‌. നവാഗതനായ ചാള്‍സ്‌ ജോസഫ്‌ സംവിധാനം ചെയ്യുന്ന സിനിമയാണിത്‌. കഥയും തിരക്കഥയും ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്‌. റഹ്മാന്‍, ഭരത്‌ എന്നിവര്‍ക്കൊപ്പം സഞ്‌ജന ദിപു, ബിനോജ്‌ വില്ല്യ, നീത്‌ ചൗധരി, രാഹുല്‍ മാധവ്‌, ഷബരെ എഷ്‌ വര്‍മ്മ, വിവിയ ശാന്ത്‌ […]

Categories
Film News

ലൂസിഫര്‍ തെലുഗ് റീമേക്കില്‍ വിവേക് ഒബ്‌റോയിയുടെ വേഷത്തില്‍ റഹ്മാന്‍

തെലുഗ് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി മലയാളം ബ്ലോക്ക്ബസ്റ്റര്‍ സിനിമ ലൂസിഫര്‍ റീമേക്കില്‍ എത്തുന്നു. അദ്ദേഹത്തിന്റെ മകന്‍ രാം ചരണ്‍ നിര്‍മ്മിക്കുന്ന സിനിമ സൂജീത്, സാഹോ ഫെയിം സംവിധാനം ചെയ്യുന്നു. അണിയറക്കാര്‍ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകളിലാണിപ്പോള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. റഹ്മാന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. വിവേക് ഒബ്‌റോയ് ഒറിജിനലില്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാനായി അണിയറക്കാര്‍ റഹ്മാനെ സമീപിച്ചിരിക്കുന്നതായാണ് അറിയുന്നത്. ഒബ്‌റോയെ തന്നെ സമീപിച്ചിരുന്നുവെങ്കിലും താരം ഒരേ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നതിലെ […]