മോഹന്‍ലാലിന്റെ അടുത്ത സിനിമ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ചിത്രീകരണം തുടരുകയാണ്. പുതുമുഖസംവിധായകരായ ജിബി ജോജു ടീം ഒരുക്കുന്ന സിനിമ ആക്ഷന്‍ കോമഡി എന്റര്ടെയ്നര് ആണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് അണിയറക്കാരിപ്പോള്. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയില്‍ മോഹന്‍ലാല്‍ ഇട്ടിമാണി എന്ന കുന്ദംകുളത്തുകാരനായാണ് എത്തുന്നത്. തൃശ്ശൂര്‍ ഭാഷയിലാണ് താരം സിനിമയില്‍ സംസാരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ആളായി സ്ക്രീനിലെത്തുന്നത്. മുമ്പ് […]
