Categories
Film News

പൃഥ്വിരാജ് -മോഹൻലാൽ ടീമിന്റെ ബ്രോ ഡാഡി കേരളത്തിന് പുറത്ത് ചിത്രീകരണം

പൃഥ്വിരാജിന്റെ രണ്ടാമത് സംവിധാനം ബ്രോ ഡാഡി ചിത്രീകരണം തുടങ്ങാനൊരുങ്ങുന്നു. ലോക്കേഷൻ കണ്ടുപിടിക്കുന്നത് തുടങ്ങിയ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ അണിയറക്കാർ ആരംഭിച്ചിട്ടുണ്ട്. കേരള​ഗവൺമെന്റ് ചിത്രീകരണത്തിന് ഇനിയും അനുമതി നൽകാത്ത സാഹചര്യത്തിൽ ചിത്രീകരണം കേരളത്തിന് പുറത്ത് നടത്താനാണ് പ്ലാൻ ചെയ്യുന്നത്. സിനിമയിൽ ധാരാളം ഇൻഡോർ സീനുകൾ ഉണ്ടെന്നും ആ ഭാ​ഗങ്ങൾ ചെന്നൈയിൽ ചിത്രീകരിക്കുമെന്നുമാണറിയുന്നത്. ബം​ഗളൂരാണ് മറ്റൊരു പ്രധാന ലൊക്കേഷൻ. ബ്രോ ഡാഡിയിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. മീന, കല്യാണി പ്രിയദർശൻ, മുരളി ​ഗോപി, കനി​ഹ, […]

Categories
Film News teaser

പൃഥ്വിരാജ് നായകനായെത്തുന്ന മലയാളം ക്രൈം ത്രില്ലര്‍ ‘കോള്‍ഡ് കേസ്- ന്റെ ടീസര്‍ പുറത്തിറക്കി ആമസോണ്‍ പ്രൈം വീഡിയോ

ആന്റോ ജോസഫ് ഫിലിംസ്, പ്ലാന്‍ ജെ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കുന്ന പൃഥ്വിരാജാണ് ഒരു പോലീസ് ഓഫീസറുടെ പ്രധാന വേഷം ചെയ്യുന്ന പുതിയ മലയാളസിനിമയാണ് കോൾഡ് കേസ്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും അതീന്ദ്രീയ ഘടകങ്ങളും നിറഞ്ഞ അന്വേഷണാത്മക ക്രൈം ത്രില്ലറാണ് കോള്‍ഡ് കേസ്. കൊലപാതകത്തിന്റെ അന്വേഷണത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ പൃഥ്വിരാജ് തന്റെ ചുറ്റും നടക്കുന്ന […]

Categories
Film News

പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ആമസോൺ പ്രൈമിൽ; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ജൂൺ രണ്ടാം പകുതിയിലെ പ്രോ​ഗ്രാം ലിസ്റ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ പ്രൈം. സിനിമകളുടേയും വെബ്സീരീസുകളുടേയും ലിസ്റ്റ്. അക്കൂട്ടത്തിൽ പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രമായെത്തുന്ന കോൾഡ് കേസുമുണ്ട്. കോൾ്ഡ കേസ് ജൂൺ 30 മുതൽ ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്ത് തുടങ്ങും. അനൗൺസ്മെന്റ് വീഡിയോയിലെ ടീസർ നൽകുന്ന സൂചനകൾ സിനിമ ഒരു പോലീസ് ഇൻവസ്റ്റി​ഗേഷൻ ത്രില്ലർ ആണെന്നാണ്. സിനിമാറ്റോ​ഗ്രാഫർ തനു ബാലക് ഒരുക്കുന്ന സിനിമയാണിത്. കോൾഡ് കേസിൽ പ‍ൃഥ്വിരാജ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സത്യജിത് എന്ന കഥാപാത്രമായെത്തുന്നു. ശ്രീനാഥ് വി […]

Categories
Film News

മാലികും കോൾഡ് കേസും നേരിട്ട് ഒടിടി റിലീസിന്

ഫഹദ് ഫാസിൽ ചിത്രം മാലിക്, പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് എന്നിവ നേരിട്ട് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആന്റോ ജോസഫ് ആണ് രണ്ട് ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് കത്ത് നൽകിയിരിക്കുന്നുവെന്നാണ് അറിയുന്നത്. തിയേറ്റർ റിലീസിനായി ശ്രമിച്ചെങ്കിലും ലോക്ഡൗണ് നീണ്ടുപോവുന്ന സാഹചര്യത്തിൽ അതിന് സാധിക്കാത്ത അവസ്ഥയാണ്. ലീഡിം​ഗ് സ്ട്രീമിം​ഗ് പ്ലാറ്റ്ഫോമുകളുമായുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്, ഔദ്യോ​ഗിക പ്രഖ്യാപനം ഉടനുണ്ടാവും. മാലിക്, മഹേഷ് നാരായണൻ സംവിധാനം ചെയ്ത് […]

Categories
Film News

രക്ഷിത് ഷെട്ടിയുടെ ചാർളി 777 മലയാളത്തിലേക്കെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടൻ പൃഥ്വിരാജിന്റെ സ്വന്തം പ്രൊ‍ഡക്ഷൻ ഹൗസായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് കന്നഡ താരം രക്ഷിത് ഷെട്ടിയുടെ ചാർളി 777 വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നു. നവാ​ഗതനായ കിരൺ രാജ് കെ, സംവിധാനം ചെയ്യുന്ന സിനിമയാണിത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചാർളി 777 , ഒരു മനുഷ്യനും ലാബ്രഡോർ നായയും തമ്മിലുള്ള രഹൃദയസ്പർശിയായ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. രക്ഷിത് ധർമ്മ എന്ന കഥാപാത്രമായെത്തുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ധർമ്മയുടെ അടുത്തേക്ക് വളരെ ഉത്സാഹവാനായ ചാർളി എന്ന നായക്കുട്ടി എത്തുന്നതും അദ്ദേഹത്തിന്റെ […]

Categories
Film News

പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് സ്ട്രീമിം​ഗ് റൈറ്റ്സ് സ്വന്തമാക്കി ആമസോൺ വീഡിയോ പ്രൈം

പൃഥ്വിരാജ് പ്രധാനകഥാപാത്രമാകുന്ന പോലീസ് സിനിമയാണ് കോൾഡ് കേസ്. സിനിമാറ്റോ​ഗ്രാഫർ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കോൾഡ് കേസ്. കഴിഞ്ഞ ഡിസംബറിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും അണിയറക്കാർ സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടത്തിയിരുന്നില്ല. പുതിയതായി വരുന്ന റിപ്പോർട്ടുകളനുസരിച്ച് സിനിമ റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈം വീഡിയോ സിനിമയുടെ സ്ട്രീമിം​ഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. തിയേറ്റർ റിലീസിന് ശേഷം മാത്രമായിരിക്കും സിനിമ ഒടിടി പ്ലാറ്റ് ഫോമിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. റിലീസിനെ സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ്. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സത്യജിത് […]

Categories
Film News

ഹിന്ദി, തെലു​ഗ്, തമിഴ് വെർഷനുകൾക്ക് ശേഷം അയ്യപ്പനും കോശിയും കന്നഡത്തിലേക്ക്

സൂപ്പർഹിറ്റ് മലയാള സിനിമ അയ്യപ്പനും കോശിയും വിവിധ ഭാഷകളിലേക്കൊരുക്കുകയാണ്. ഹിന്ദി, തെലു​ഗ്, തമിഴ് ഭാഷകളിലേക്ക് റീമേക്ക് അവകാശം ഇതിനോടകം തന്നെ വിറ്റു കഴിഞ്ഞു. പുതിയതായി കന്നഡ റൈറ്റ്സ് വിറ്റിരിക്കുകയാണ്. ആരാണ് കന്നഡ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നതിന്റെ ഔദ്യോ​ഗികവിവരങ്ങൾ ഉടനെത്തും. അയ്യപ്പനും കോശിയും ഒരുക്കിയത് അന്തരിച്ച സംവിധായകൻ സച്ചിയാണ്. രണ്ട് പ്രധാനകഥാപാത്രങ്ങൾക്കിടയിലെ പ്രശ്നങ്ങളാണ് വിഷയം. ഒരു പോലീസുകാരനും റിട്ടയർഡ് ഹവീൽദാരും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ. പൃഥ്വിരാജ്, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി. നിരൂപകരുടേയും സാധാരണ പ്രേക്ഷകരുടേയും പ്രശംസ ഏറ്റുവാങ്ങിയ […]

Categories
Film News

കുരുതി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി

പൃഥ്വിരാജിന്റെ പുതിയ സിനിമ കുരുതി പൂർത്തിയായി. കഴിഞ്ഞ ദിവസം പൃഥ്വി, സോഷ്യൽമീഡിയയിലൂടെ സിനിമയുടെ സൗണ്ട് ഡിസൈനർ എംആർ രാജകൃഷ്ണൻ, സം​ഗീതസംവിധായകൻ ജേക്ക്സ് ബിജോയ് എന്നിവർക്കൊപ്പമുള്ള ഫോട്ടോ ഷെയർ ചെയ്ത്കൊണ്ട് ഇക്കാര്യമറിയിച്ചു. കുരുതി സംവിധാനം ചെയ്യുന്നത് നവാ​ഗതനായ മനു വാര്യർ ആണ്യ അനീഷ് പള്ളയാൽ തിരക്കഥ ഒരുക്കുന്നു. കഴിഞ്ഞ ഡിസംബറിൽ വളരെ കുറവ് ദിവസംകൊണ്ടാണ് ആക്ഷൻ ത്രില്ലർ സിനിമ ചിത്രീകരിച്ചത്. പൃഥ്വിരാജ് നിർമ്മിക്കുന്ന സിനിമയാണിത്. മുരളി ​ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സൃന്ദ, മാമുക്കോയ, മണികണ്ഠൻ, […]

Categories
Film News

അർജ്ജുൻ അശോകൻ കടുവ ടീമിൽ ജോയിൻ ചെയ്തു; യുവതാരത്തെ സ്വാ​ഗതം ചെയ്ത് പൃഥ്വിരാജ്

പൃഥ്വിരാജ് ചിത്രം കടുവ ചിത്രീകരണം തുടരുകയാണ്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്നു. മാസ് എന്റർടെയ്നർ ആയിരിക്കും സിനിമയെന്നാണ് സൂചനകൾ. പൃഥ്വിരാജ് അടുത്തിടെ അർജ്ജുൻ അശോകനെ ടീമിലേക്ക് സ്വാ​ഗതം ചെയ്തു. അർജ്ജുന്റെ ലൊക്കേഷന്‌ ഫോട്ടോ ഷെയർ ചെയ്തുകൊണ്ടാണ് അർജ്ജുനെ ടീമിലേക്ക് സ്വാ​ഗതം ചെയ്തത്. കടുവയിൽ ബോളിവുഡ് താരം വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, സായി കുമാർ, സിദ്ദീഖ്, ജനാർദ്ദനൻ, അജു വർ​ഗ്​ഗീസ്, രാഹുൽ മാധവ്, […]

Categories
Film News

പൃഥ്വിരാജ് ചിത്രം കടുവയിൽ സംയുക്ത മേനോനും

പൃഥ്വിരാജ് പ്രധാനകഥാപാത്രമായെത്തുന്ന കടുവ ചിത്രീകരണം തുടരുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസുമായി ചേർന്ന് നിർമ്മിക്കുന്നു. പേരുകേട്ട താരങ്ങൾ അണിനിരക്കുന്ന ഒരു മാസ് എന്റർടെയ്നറായിരിക്കും സിനിമ. സംയുക്ത മേനോൻ ചിത്രത്തിൽ നായികയായെത്തുന്നു. പൃഥ്വിരാജിന്റെ ജോഡിയായാണോ താരമെത്തുകയെന്നറിയിച്ചിട്ടില്ല. ആദ്യമായാണ് പൃഥ്വിരാജും സംയുക്തയും ഒരുമിച്ചെത്തുന്നത്. ആണുംപെണ്ണും എന്ന ആന്തോളജി സിനിമയിലാണ് സംയുക്ത അവസാനമെത്തിയത്. കടുവാക്കുന്നേൽ കറിയാച്ചൻ എന്ന കഥാപാത്രമായാണ് കടുവയിൽ പൃഥ്വിയെത്തുന്നത്. അണിയറക്കാർ അടുത്തിടെ ചില ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തുവിട്ടിരുന്നു. വെള്ള […]