മലയാളസിനിമയിലെ മക്കള്‍ കൂട്ടുകെട്ട് ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമായെത്തുന്ന സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ടെങ്കിലും ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റിരിക്കുകയാണ്. ഏഷ്യാനെറ്റ് വലിയ തുകയ്ക്ക് ചിത്രം സ്വന്തമാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയം ഒരുകൂട്ടം വ്യക്തികളുടെ ജീവിതയാത്രയാണ്. വിനീത് ശ്രീനിവാസന് സ്വന്തം ജീവിതത്തിലെ സംഭവങ്ങളും കൂട്ടിച്ചേര്‍ത്തൊരുക്കിയിരിക്കുന്ന തിരക്കഥയാണ്. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ഭാര്യ വിദ്യയും പഠിച്ച എന്‍ജിനീയറിംഗ് കോളേജില്‍ വച്ചാണ്. പ്രണവ്, […]
