Categories
Film News

കമൽഹാസൻ -ലോകേഷ് ചിത്രം വിക്രത്തിൽ പ്രഭുദേവയും

കമൽഹാസൻ, ലോകേഷ് കനകരാജ് ടീമിന്‍റെ സിനിമ വിക്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂപ്പര്സ്റ്റാറിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് രാജ് കമൽ ഇന്‍റർനാഷണൽ നിർമ്മിക്കുന്ന സിനിമ 2021 സമ്മർ റിലീസായി പ്ലാൻ ചെയ്യുന്നു. പുതിയ റിപ്പോർട്ടുകളനുസരിച്ച് സിനിമയിൽ പ്രഭുദേവ മുഖ്യവേഷത്തിലെത്തുന്നു. വാർത്തകൾ ശരിയായാൽ കമൽ, പ്രഭുദേവ കൂട്ടുകെട്ട് 23 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുകയാണ്. 1998ൽ കോമഡി ചിത്രം കാതല കാതലയിലായിരുന്നു ഇരുവരും അവസാനം ഒരുമിച്ചത്. വില്ലൻ വേഷത്തിലേക്ക് ഫഹദ് ഫാസിലിനെ അണിയറക്കാർ സമീപിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ സ്ഥിരീകരണം വന്നിട്ടില്ല. അനിരുദ്ധ് […]

Categories
Film News

ദബാങ് 3 ഹിന്ദി, കന്നഡ, തമിഴ്, തെലുഗ് ഭാഷകളില്‍ റിലീസ് ചെയ്യും, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

സല്‍മാന്‍ ഖാന്‍ ചിത്രം ദബാങ് ബോളിവുഡിലെ പോപുലര്‍ ചിത്രമാണ്. സല്‍മാന്‍ ചുല്‍ബുല്‍ പാണ്ഡെ എന്ന കിറുക്കന്‍ പോലീസായാണ് എത്തുന്നത്. ആദ്യ രണ്ട് ഭാഗങ്ങളുടെ സൂപ്പര്‍ വിജയത്തിനുശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗം റിലീസിംഗിന് ഒരുങ്ങിയിരിക്കുകയാണ്. നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളും പോലെ തന്നെ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും മൂന്നാംഭാഗവും. 2019, ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്യും. ഹിന്ദി കൂടാതെ തമിഴ്, തെലുഗ്, കന്നഡ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. […]

Categories
Film News trailer

പ്രഭുദേവയും , നിക്കി ഗൽറാണിയും ഒന്നിക്കുന്ന ചിത്രം ചാർലി ചാപ്ലിൻ 2വിന്റെ ട്രെയിലർ കാണാം

ലോകത്തെ മുഴുവനും തന്റെ അഭിനയ പ്രതിഭ കൊണ്ട് ചിരിയുടെ ലോകത്തെത്തിച്ച മഹാനായ നടനായിരുന്നു ചാർലി ചാപ്ലിൻ , തമിഴിൽ അദ്ദേഹത്തിന്റെ കഥ സിനിമയാകുമ്പോൾ  പ്രഭു ദേവ നായകനായും നിക്കി ഗൽറാണി നായികയായും എത്തുന്നു. ചാർലി ചാപ്ലിൻ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി . ശക്തി ചിദംബരമാണ് സിനിമ  സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിൽ 2002 ൽ ചിദംബരം ചാർലി ചാപ്ലിന്റെ കഥ സിനിമയാക്കിയിരുന്നു, രഘുറാം, പ്രഭു ഗണേശൻ, അഭിരാമി എന്നിവരൊന്നിച്ച ചിത്രം മികച്ച പ്രദർശന വിജയം […]