Categories
Film News

രാധേശ്യാം : പ്രഭാസ് – പൂജ ഹെഡ്ജെ ടീമിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

പ്രഭാസ് – പൂജ ഹെഡ്ജെ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന പിരിയഡ് റൊമാന്റിക് ഡ്രാമ രാധേശ്യാം അണിയറക്കാർ അഷ്ടമി രോഹിണിയോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. പിയാനോ വായിക്കുന്ന നായികയുടെ അടുത്ത് നിൽക്കുന്ന നായകനാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ ഷെയർ ചെയ്ത്കൊണ്ട് പൂജ ഹെഡ്ജെ ജന്മാഷ്ടമി ആഘോഷവേളയിൽ വിക്രമാദിത്യയും പ്രേരണയും സ്നേഹത്തിന്റെ പുതിയ പാഠം നിങ്ങൾക്ക് കാണിച്ചുതരുമെന്നാണ് കുറിച്ചിരിക്കുന്നത്. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേശ്യാം പൂജ ഹെഡ്ജെ, പ്രഭാസ് ടീം ആദ്യമായി ഒന്നിക്കുന്ന സിനിമയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം […]

Categories
Film News

പ്രഭാസ് ചിത്രം രാധേശ്യാം ജനുവരി 14നെത്തും

പ്രഭാസ് നായകനായെത്തുന്ന രാധേശ്യാം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. 2022 ജനുവരി 14ന് സിനിമ തിയേറ്ററുകളിൽ പ്രദർശത്തിനെത്തുന്നു. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ പൂജ ഹെഡ്ജെ നായികയായെത്തുന്നു. മലയാളി താരം ജയറാം, സച്ചിൻ ഖേദേകർ, ഭാഗ്യശ്രീ, സസ്ഗ ഛേത്രി, പ്രിയദർശി പുള്ളികൊണ്ഡ, മുരിൽ ശർമ്മ, റിധി കപൂർ, സാഷ ഛേത്രി, സത്യൻ, കുനാൽ റോയ് കപൂർ എന്നിവരും സിനിമയിലെത്തുന്നു. പ്രഭാസിന്‍റെ അടുത്തിടെയുള്ള സിനിമകൾ പോലെ തന്നെ പാൻ-ഇന്ത്യൻ സിനിമയായിരിക്കും രാധേശ്യാമും. തെലുഗ്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ […]

Categories
Film News

ആർആർആറിന് ശേഷം രണ്ടാമത്തെ വലിയ പോസ്റ്റ് റിലീസ് ഒടിടി ഡീൽ രാധേശ്യാമിന്

പ്രഭാസ്- പൂജ ഹെഡ്ജെ സിനിമ രാധേ ശ്യാം അവസാനഘട്ട ചിത്രീകരണത്തിലാണ്. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന യൂറോപ്യൻ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് രാധേശ്യാം. അടുത്തിടെ ഹൈദരാബാദിൽ സിനിമയുടെ അവസാനഘട്ട ചിത്രീകരണം തുടങ്ങി. അതേസമയം ചിത്രത്തിന്റെ ഓടിടി അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയതായാണ് റിപ്പോർട്ടുകൾ. നെറ്റ്ഫ്ലിക്സ് ഹിന്ദി വെർഷൻ അവകാശം സ്വന്തമാക്കിയപ്പോള്‌ മറ്റ് ഭാഷകളിലെ അവകാശം സീ 5 സ്വന്തമാക്കിയിരിക്കുന്നു. സീ നെറ്റ്വർക്ക് തന്നെയാണ് സാറ്റലൈറ്റ് റൈറ്റ്എല്ലാ ഭാഷകളിലും സ്വന്തമാക്കിയിരിക്കുകന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമയിലെ രണ്ടാമത്തെ വലിയ പോസ്റ്റ് റിലീസ് […]

Categories
Film News

വിജയ്, പൂജ ഹെഡ്ജെ ഒരുമിക്കുന്ന ​ഗാനചിത്രീകരണത്തിലൂടെ ബീസ്റ്റ് ചിത്രീകരണം പുനരാരംഭിക്കുന്നു

വിജയുടെ വരാനിരിക്കുന്ന സിനിമ ബീസ്റ്റ് ചെന്നൈയിൽ ജൂലൈ 1ന് ചിത്രീകരണമാരംഭിക്കുകയാണ്. വിജയ്, പൂജ തുടങ്ങിയ പ്രധാനകഥാപാത്രങ്ങളെത്തുന്ന ​ഗാനചിത്രീകരണത്തിലൂടെയാവും ചിത്രീകരണം പുനരാരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഏപ്രിലിൽ ജോർജ്ജിയയിൽ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ് രണ്ടാം തരം​ഗം തുടങ്ങിയതിനെ തുടർന്ന് ചിത്രീകരണം നിർത്തി വച്ച് ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. നെൽസൺ ദിലിപ് കുമാർ – കോലമാവ് കോകില ഫെയിം സംവിധാനം ചെയ്യുന്നു. ബി​ഗ് സ്കെയിൽ ആക്ഷൻ എന്റർടെയ്നർ ആയാണ് സിനിമ ഒരുക്കുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ , അപർണ […]

Categories
Film News teaser

വാലന്‍റൈൻ ദിന ടീസറുമായി രാധേശ്യാം

അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് പ്രഭാസ് ചിത്രം രാധേ ശ്യാം വാലന്‍റൈൻ ദിനത്തിൽ സിനിമയുടെ സ്പെഷൽ ടീസർ പുറത്തിറക്കി. ടീസറിൽ ചിത്രത്തിൽ രണ്ട് പ്രധാനകഥാപാത്രങ്ങളുമെത്തുന്നു. രാധകൃഷ്ണ കുമാർ ഒരുക്കുന്ന സിനിമ യൂറോപ്പ്യൻ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു പഴയകാല പ്രണയകഥയാണ്. പ്രഭാസ് , സാധാരണ എത്തുന്ന മാസ് ആക്ഷൻ സിനിമകളിൽ നിന്നും വ്യത്യസ്തമായി സിനിമയിൽ റൊമാന്‍റിക് ഹീറോയായെത്തുന്നു. പ്രഭാസിന്‍റെ മുൻ സിനിമ ബാഹുബലി പോലെ തന്നെ സംവിധായകൻ രാധേശ്യാമും ഒരു പാൻ ഇന്ത്യൻ സിനിമയായാണൊരുക്കുന്നത്. ഹിന്ദിയിലും സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിലും […]

Categories
Film News

രാധേ ശ്യാം ടീസർ വാലന്‍റൈൻ ദിനത്തിലെത്തും

പ്രഭാസ് – പൂജ ഹെഡ്ജെ സിനിമ രാധേശ്യാം അണിയറക്കാർ സിനിമയുടെ ടീസർ ഫെബ്രുവരി 14ന് വാലന്‍റൈൻ ദിനത്തില്‍ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുന്നു. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന സിനിമ യൂറോപ്പ്യൻ പശ്ചാത്തലത്തില്‍ ഒരു പഴയകാല പ്രണയകഥയാണ് പറയുന്നത്. പ്രഭാസ് സാധാരണ അദ്ദേഹത്തിന്‍റെ ആക്ഷൻസിനിമകളാൽ ശ്രദ്ധേയനായ താരമാണ്. മുഴുനീള റൊമാന്‍റിക് സിനിമയിൽ പ്രഭാസ് എങ്ങനെയാവുമെന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. മലയാളി താരം ജയറാം, സച്ചിൻ ഖേദേകർ, ഭാഗ്യശ്രീ, സസ്ഗ ഛേത്രി, പ്രിയദർശി പുള്ളികൊണ്ഡ, മുരിൽ ശർമ്മ, റിധി കപൂർ, സാഷ ഛേത്രി, […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പൂജ ഹെഡ്‌ജെ

ദുല്‍ഖര്‍സല്‍മാന്‍ പുതിയ വര്‍ഷത്തിലും നിരവധി സിനിമകളുമായി തിരക്കിലാണ്. വിവിധ ഭാഷകളില്‍ വിജയചിത്രങ്ങളുമായി താരം മുന്നേറുകയാണ്. അദ്ദേഹത്തിന്റെ പുതിയ സിനിമ കുറുപ്പ് ഈദ് സീസണില്‍ റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ ലോക്ഡൗണ്‍ സാഹചര്യം കാരണം പ്ലാന്‍ മാറ്റുകയായിരുന്നു. ഈ വര്‍ഷം ദുല്‍ഖര്‍ തെലുഗ് സിനിമയിലമെത്തുന്നു. കണ്ണുംകണ്ണുംകൊള്ളൈ അടിത്താല്‍ തെലുഗ് വെര്‍ഷന്‍ പരിപാടിക്കായി ഹൈദരാബാദിലെത്തിയപ്പോള്‍ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പാടി പാടി ലേച്ചെ മനസു ഫെയിം ഹാനു രാഘവപുടി സംവിധാനം ചെയ്യുമെന്നാണറിയുന്നത്. പൂജ ഹെഡ്‌ജെ താരത്തിന്റെ നായികയായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുഗ് […]