ബിജു മേനോന്, പാര്‍വതി, ഷറഫുദ്ദീന് ടീം ഒന്നിക്കുന്ന പുതിയ സിനിമ സാനു ജോണ്‍ വര്‍ഗ്ഗീസ് ഒരുക്കുന്നു. ഒരു മാസം നീണ്ട ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അണിയറക്കാര്‍. 2021 ഫെബ്രുവരി 4ന് തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. പാര്‍വ്വതിയും ഷറഫുദ്ദീനും ദമ്പതികളായാണ് ചിത്രത്തിലെത്തുന്നത്. കോവിഡ് സമയത്ത് മുംബൈയില്‍ നിന്നും കേരളത്തിലേക്ക് യാത്രചെയ്യുകയാണ് ദമ്പതികള്‍. സമ്പൂര്‍ണ ലോക്ഡൗണ്‍ രാജ്യമൊട്ടാകെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഇവരുടെ യാത്ര. സൈജു കുറുപ്പ്, ആര്യ സലിം എന്നിവരും സിനിമയില്‍ മുഖ്യവേഷങ്ങളിലെത്തുന്നു. അണിയറയില്‍ ജി ശ്രീനിവാസ് […]
