Categories
Film News

പടവെട്ട് : ഗോവിന്ദ് വസന്തയുടെ സംഗീതത്തിൽ വേദൻ ആലപിച്ച ഗാനം

നിവിൻ പോളിയുടെ പുതിയ ചിത്രം പടവെട്ടിലൂടെ മലയാളത്തിലേക്കെത്തുകയാണ് ഗോവിന്ദ് വസന്ത. 96 എന്ന സിനിമയിലെ മാസ്മരിക സംഗീതമൊരുക്കിയ ശേഷം മലയാളത്തിലേക്കെത്തുകയാണ് ഗോവിന്ദ്. പടവെട്ടിൽ സംഗീതത്തിന് വളരെ പ്രാധാന്യമുണ്ടെന്നും ചിത്രത്തിനായി ഗോവിന്ദ് പല പരീക്ഷണങ്ങളും നടത്തുന്നുമെന്നുമാണ് റിപ്പോർട്ടുകൾ. പടവെട്ടിൽ സഹകരിക്കുന്ന പാട്ടുകാരെ സംബന്ധിച്ച് ഒരു പോസ്റ്റ് സംഗീതസംവിധായകൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു. വേദൻ, സ്വതന്ത്രസംഗീതഞ്ജനും റാപ്പറുമായിട്ടുള്ള , വോയ്സ് ഓഫ് ദ വോയ്സ് ലെസ്സ് ഫെയിം സിനിമയിൽ പാടിയിരിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. അൻവർ അലിയുടേതാണ് വരികൾ. ഷഹബാസ് […]

Categories
Film News

മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…പടവെട്ട് പോസ്റ്റര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതനുസരിച്ച് പടവെട്ട് പോസ്റ്റര്‍ റിലീസ് ചെയ്തു. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് സണ്ണി വെയ്ന്‍ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ചിത്രീകരണം കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ന്യൂ സൂര്യ ഫിലിംസ് സിനിമ അവതരിപ്പിക്കുന്നു. സംഘര്‍ഷങ്ങള്‍….പോരാട്ടങ്ങള്‍ …. അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്നുകൊണ്ടേയിരിക്കും…. എന്ന കുറിപ്പോടെയാണ് ഫസ്റ്റ്‌ലുക്ക് പോ്‌സ്്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. വെട്ടുകത്തിയുമായി ഒരു കൂട്ടം ആളുകള്‍ക്കൊപ്പമിരിക്കുന്ന നിവിന്‍ പോളിയാണ് പോസ്റ്ററില്‍. അരുവി ഫെയിം അതിഥി ബാലന്‍ ചിത്രത്തിലെ […]

Categories
Film News

പടവെട്ടില്‍ നിവിന്‍ പോളി രണ്ട് വ്യത്യസ്ത ലുക്കില്‍

നവാഗതനായ ലിജു കൃഷ്ണ ഒരുക്കുന്ന നിവിന്‍ പോളി ചിത്രമാണ് പടവെട്ട്. നടന്‍ സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഫീച്ചര്‍ സിനിമയാണ്. അരുവി ഫെയിം അതിഥി ബാലന്‍ നായികയായെത്തുന്നു. മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രീകരണം ആരംഭിച്ചിട്ട് കുറച്ചു നാളായെങ്കിലും സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത് നിവിന്‍ പോളി വളരെ ചാലഞ്ചിംഗായിട്ടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ്. അതിനായി രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരമെത്തുന്നു. ആദ്യപാദ ചിത്രീകരണത്തിനായി താരം തന്റെ ഭാരം കൂട്ടിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ […]

Categories
Film News

പടവെട്ട് : നിവിന്‍ പോളിക്കൊപ്പം മഞ്ജു വാര്യര്‍ ജോയിന്‍ ചെയ്തു

നിവിന്‍ പോളിയുടെ പുതിയ സിനിമ പടവെട്ട് ചിത്രീകരണം പുരോഗമിക്കുകയാണ്. കണ്ണൂരിലും പരിസരത്തുമായാണ് ചിത്രീകരണം. നവാഗതനായ ലിജു കൃഷ്ണ ഒരുക്കുന്ന സിനിമയാണിത്. നടന്‍ സണ്ണി വെയ്ന്‍ ഫീച്ചര്‍ ഫിലിം നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ് സിനിമയിലൂടെ. അതിഥി ബാലന്‍, അരുവി ഫെയിം മലയാളത്തിലേക്ക് നായികയായെത്തുന്നു. കഴിഞ്ഞ ദിവസം, അണിയറക്കാര്‍ ഒരു സര്‍പ്രൈസ് അനൗണ്‍സ്‌മെന്റ് നടത്തി. മഞ്ജു വാര്യര്‍ സെറ്റില്‍ ജോയിന്‍ ചെയ്തുവെന്നതായിരുന്നു. മഞ്ജുവിനും നിവിന്‍ പോളിക്കുമൊപ്പവുമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് സണ്ണി വെയ്ന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സണ്ണി വെയ്‌നും […]

Categories
Film News

നിവിന്‍ പോളി, അതിഥി ബാലന്‍ ടീമിന്റെ പടവെട്ട് തുടങ്ങി

നിവിന്‍ പോളിയുടെ പുതിയ സിനിമ പടവെട്ട് കണ്ണൂര്‍ കഞ്ഞിലേരി എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൂജ ചടങ്ങുകളോടെ തുടക്കമായി. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയാണിത്. നടന്‍ സണ്ണി വെയ്ന്‍ ഫീച്ചര്‍ ഫിലിം നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ് പടവെട്ടിലൂടെ. സണ്ണി മുമ്പ് ലിജുവിന്റെ തന്നെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് നിര്‍മ്മിച്ചിരുന്നു. കണ്ണൂരിലെ കഥയാണ് പടവെട്ട് പറയുന്നത്. സംവിധായകന്‍ ലിജു കൃഷ്ണ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിട്ടായിരിക്കും സിനിമയിലെത്തുകയെന്ന് സംവിധായകന്‍ ഉറപ്പിക്കുന്നു. അതിഥി […]

Categories
Film News

പടവെട്ടില്‍ നിവിന്‍ പോളി ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രത്തെ അവതരിപ്പിക്കും

നിവിന്‍ പോളിയുടെ പുതിയ സിനിമ പടവെട്ട് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. നവാഗതനായ ലിജു കൃഷ്ണ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നടന്‍ സണ്ണി വെയ്‌ന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ചിത്രം. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയാണ്. കണ്ണൂര്‍ ആയിരിക്കും സിനിമയുടെ പ്രധാനലൊക്കേഷന്‍. പടവെട്ടില്‍ നിവിന്‍ പോളി ചെയ്യുന്ന കഥാപാത്രം അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സംവിധായകന്‍ ലിജു കൃഷ്ണ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. മുമ്പ് മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധായകന്‍ ഒരുക്കിയിട്ടുണ്ട്. പടവെട്ട് […]

Categories
Film News

നിവിന്‍ പോളിയുടെ പടവെട്ടിന് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്ത

നിവിന്‍ പോളി പടവെട്ട് എന്ന സിനിമ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. പുതുമുഖം ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമ സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. സിനിമയ്്ക്ക് സംഗീതമൊരുക്കുന്നതിനായി ഗോവിന്ദ് വസന്തയുമായി കരാറൊപ്പിട്ടതാണ് പുതിയ വാര്‍ത്ത. തമിഴ് സിനിമാലോകത്തിലെ പ്രശസ്തനായ സംഗീതജ്ഞരില്‍ ഒരാളാണ് ഗോവിന്ദ് ഇപ്പോള്‍. 96 എന്ന സിനിമയുടെ ഗംഭീരവിജയത്തോടെ അദ്ദേഹം സിനിമാലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു. മലയാളം സിനിമയ്ക്കായി ഗോവിന്ദ് സംഗീതം ചെയ്യുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ്. ഹരം ആയിരുന്നു അദ്ദേഹം മലയാളത്തില്‍ ചെയ്ത അവസാനത്തെ മുഴുനീള സിനിമ. […]

Categories
Film News

നിവിന്‍ പോളിയുടെ അടുത്ത സിനിമ സണ്ണി വെയ്ന്‍ നിര്‍മ്മിക്കും, പടവെട്ട്

നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. പടവെട്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ലിജു കൃഷ്ണയാണ്. അദ്ദേഹം തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് നടന്‍ സണ്ണിവെയ്‌ന്റെ സ്വന്തം ബാനറിലാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ സിനിമയാണിത്. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം ലിജു കൃഷ്ണ മുമ്പ് ചെയ്തിരുന്നു. പടവെട്ട് ലിജുവിന്റെ ആദ്യ ഫീച്ചര്‍ ഫിലിം ആണ്. സിനിമയുടെ മറ്റുവിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. നിവിന്‍ പോളി ഇപ്പോള്‍ രാജീവ് […]