ഇന്ത്യയില്‍ ഒടിടി പ്ലാറ്റഫോമുകള്‍ വന്‍സ്വീകാര്യതയാണ് കോവിഡ് വ്യാപനം നേടികൊടുത്തിരിക്കുന്നത്. രാജ്യത്ത് തിയേറ്ററകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആളുകള്‍ ഒടിടി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് വര്‍ധിച്ചിരിക്കുകയാണ്. സിനിമാക്കാരും പതിയെ തങ്ങളുടെ സിനിമകളെ ഒടിടിയിലൂടെ റിലീസ് ചെയ്യാനാരംഭിച്ചിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി ഒടിടിയിലൂടെയെത്തിയ സിനിമ സൂഫിയും സുജാതയും ആണ്. ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്തു. വികെ പ്രകാശ് ഒരുക്കുന്ന ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി ഒടിടി റിലീസ് പ്ലാന്‍ ചെയ്യുന്നതായാണ് പുതിയ വാര്‍ത്തകള്‍. അനൂപ് മേനോന്, ഒരു അഡാര്‍ ലവ് ഫെയിം പ്രിയ പ്രകാശ് വാര്യര്‍ […]
