Categories
Film News

വൺ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ

ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ മമ്മൂട്ടി ചിത്രം വൺ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നു. ഹിന്ദിയിലെ പ്രശസ്ത നടൻ മമ്മൂട്ടി കഥാപാത്രം അവതരിപ്പിക്കാൻ സമീപിച്ചതായും വാർത്തകളുണ്ട്. അടുത്തായി ബോണി കപൂർ നിരവധി ഹിറ്റ് സിനിമകൾ റീമേക്ക് ചെയ്തിട്ടുണ്ട്. അടുത്തായി ചെയ്തത് പിങ്ക് എന്ന ഹിന്ദി ചിത്രം തമിഴിൽ നേർക്കൊണ്ട പറവൈ എന്ന പേരിലും തെലു​ഗിൽ വക്കീൽ സാബ് എന്ന പേരിലും. ഉദയനിധി സ്റ്റാലിനൊപ്പം ആർട്ടിക്കൾ 15 തമിഴ് വെർഷൻ നിർമ്മിക്കുന്നതും ഇദ്ദേഹമാണ്. അജിത് ചിത്രം വാലിമൈ നിർമ്മിക്കുന്നതും ബോണി […]

Categories
Film News

മമ്മൂട്ടിയുടെ വൺ ഏപ്രിൽ 27ന് നെറ്റ്ഫ്ലിക്സിൽ

മമ്മൂട്ടി പ്രധാനകഥാപാത്രമായെത്തിയ പൊളിറ്റിക്കൽ ഡ്രാമ വൺ നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 27ന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തും. മാർച്ച് 26നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തിയത്.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ബോബി സഞ്ജയ് ടീമിന്റേതാണ്. കേരളമുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തി. ജോജു ജോർജ്ജ്, നിമിഷ സജയൻ, ബിനു പപ്പു, മുരളി ​ഗോപി, രഞ്ജിത്, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, മാമുക്കോയ, പി ബാലചന്ദ്രൻ, മാത്യു തോമസ്, പ്രേംകുമാർ, കൃഷ്ണ […]

Categories
Film News

മമ്മൂട്ടി ചിത്രം വൺ തിയേറ്ററിലേക്ക്

മമ്മൂട്ടിയുടെ പുതിയ സിനിമ വൺ റിലീസിന് തയ്യാറെടുക്കുകയാണ്. മാർച്ച് 26ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിറകൊടിഞ്ഞ കിനാവുകൾ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന വൺ തിരക്കഥ ബോബി സഞ്ജയ് ടീമിന്‍റേതാണ്. പൊളിറ്റിക്കൽ സിനിമയാണിത്. കേരളമുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മമ്മൂട്ടിയെത്തുന്നു. മമ്മൂട്ടിക്കൊപ്പം നീണ്ട താരനിര തന്നെ സിനിമയിലെത്തുന്നു. ജോജു ജോർജ്ജ്, നിമിഷ സജയൻ, മുരളി ഗോപി, രഞ്ജിത്, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, ശങ്കർ രാമകൃഷ്ണൻ, അലൻസിയർ ലേ ലോപസ്, മാമുക്കോയ, പി ബാലചന്ദ്രൻ, മാത്യു […]

Categories
Film News

മമ്മൂട്ടി സിനിമ വൺ ട്രയിലർ നാളെയെത്തുന്നു

മമ്മൂട്ടിയ്ക്ക് രണ്ട് റിലീസുകൾ വരാനിരിക്കുന്നു. മാർച്ച് 11ന് ദി പ്രീസ്റ്റ് റിലീസ് ചെയ്യുന്നു. കൂടാതെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൊളിറ്റിക്കൽ സിനിമ വൺ റിലീസിന് തയ്യാറെടുക്കുകയാണ്. മാര്‍ച്ച് 10ന് വൈകീട്ട് 6ന് സിനിമയുടെ ട്രയിലർ റിലീസ് ചെയ്യുന്നു. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്നു. കേരളമുഖ്യമന്ത്രി കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. മമ്മൂട്ടിയ്ക്കൊപ്പം നിമിഷ സജയൻ, മുരളി ഗോപി, ജോജു ജോർജ്ജ്, രഞ്ജിത്, മാത്യു തോമസ്, സുദേവ് […]

Categories
Film News

മമ്മൂട്ടി, നിമിഷ സജയൻ ടീം എത്തുന്ന വൺ പോസ്റ്റർ

മമ്മൂട്ടി നായകനായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമ വൺ ഏപ്രിലിൽ വിഷു സീസണിൽ റിലീസിനൊരുങ്ങുകയാണ്. അണിയറക്കാർ മമ്മൂട്ടിയും നിമിഷ സജയനും എത്തുന്ന പുതിയ പോസ്റ്റർ റിലീസ് ചെയ്യുന്നു. നിമിഷയുടെ ക്യാരക്ടർ ലുക്ക് അവതരിപ്പിക്കുന്ന പോസ്റ്ററാണിത്. താരം സിനിമയിൽ പ്രധാന കഥാപാത്രമായെത്തുന്നു.മമ്മൂട്ടിക്കൊപ്പം താരം ആദ്യമായാണെത്തുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന സിനിമയുടെ തിരക്കഥ ബോബി സഞ്ജയ് ടീമിന്‍റേതാണ്. മുരളി ഗോപി, ജോജു ജോർജ്ജ്, രഞ്ജിത്, മാത്യു തോമസ്, ഗായത്രി അരുൺ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലീം കുമാർ, […]

Categories
Film News

മമ്മൂട്ടിയുടെ വണ്‍ ചിത്രീകരണം ജനുവരി അവസാനത്തിൽ പുനരാരംഭിക്കും

മമ്മൂട്ടിയുടെ പൊളിറ്റിക്കൽ സിനിമ വൺ ഏറെ നാളായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഏതാണ്ട് 90ശതമാനത്തോളം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ബാക്കിഭാഗം ജനുവരി അവസാനത്തോടെ തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു. രണ്ട് ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്. ഈ മാസം അവസാനത്തോടെ തന്നെ ചിത്രീകരണം പൂർത്തിയാക്കാനാണാലോചിക്കുന്നത്. മമ്മൂട്ടി, ആൾക്കൂട്ടത്തിനിടയിൽ വരുന്ന ഒരു പ്രധാനരംഗമാണ് ചിത്രീകരിക്കാനുള്ളത്. താരത്തിന്‍റെ പുതിയ താടിയുള്ള ലുക്ക് ചിത്രീകരണത്തിന് തടസ്സമാവില്ലെന്നറിയിച്ചിട്ടുണ്ട് അണിയറക്കാർ. വൺ, മമ്മൂട്ടി കടക്കൽ ചന്ദ്രൻ എന്ന കേരളമുഖ്യമന്ത്രിയായെത്തുന്നു. […]

Categories
Film News gossip

മമ്മൂട്ടി ചിത്രം വണ്‍ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍

മമ്മൂട്ടി ചിത്രം വണ്‍ ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ്. വിഷു റിലീസായി എത്തുമെന്നറിയിച്ചിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുന്നു. എന്നാല്‍ സിനിമ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയില്ലെന്നാണറിയുന്നത്. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. മമ്മൂട്ടി ഉള്‍പ്പെടുന്ന ഒരു ജനക്കൂട്ടമെത്തുന്ന സീക്വന്‍സ് ആണ് ബാക്കിയുള്ളത്. ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ സിനിമയില്‍ […]

Categories
Film News

മമ്മൂട്ടി ചിത്രം വണ്ണിലെ ഒരു പ്രധാന ഭാഗം ഇനിയും ചിത്രീകരിക്കാനുണ്ട്

മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ഡ്രാമ വണ്‍ ഈ വര്‍ഷത്തെ പ്രധാനസിനിമകളില്‍ ഒന്നാണ്. വിഷു റിലീസായാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് ആഗസ്റ്റില്‍ ഓണം സീസണിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അതും അനിശ്ചിതത്വത്തിലാണെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. ചിത്രത്തിന്റെ പ്രധാനഭാഗം ഇനിയും ചിത്രീകരിക്കാനുണ്ട്. മമ്മൂട്ടിയും ഒരു വലിയ ജനക്കൂട്ടവും എത്തുന്ന സീനാണ് ചിത്രീകരിക്കാനുള്ളത്. ജൂലൈ അവസാനം ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിലും അന്തിമതീരുമാനം അന്നത്തെ അവസ്ഥയനുസരിച്ചായിരിക്കും. നിലവില്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സിനിമാചിത്രീകരണത്തിന് പരമാവധി ആളുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുകയാണ്. ചിറകൊടിഞ്ഞ […]

Categories
Film News

മമ്മൂട്ടിയുടെ വണ്‍ തിയേറ്ററുകളിലേ റിലീസ് ചെയ്യൂ

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി മമ്മൂട്ടി ചിത്രം വണ്‍ റിലീസ് ചെയ്യാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലായിരുന്നു. വിഷു റിലീസായി ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ റിലീസിംഗിന് ഇനിയും കാത്തിരിക്കേണ്ടി വരും. സിനിമ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ജയസൂര്യയുടെ സൂഫിയും സുജാതയും മലയാളത്തിലെ ആദ്യ ഒടിടി റിലീസായിരിക്കും. എന്നാല്‍ വണ്‍ അണിയറക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് സിനിമ നേരിട്ട് തിയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്നാണ്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന പൊളിറ്റിക്കല്‍ സിനിമയാണിത്. സന്തോഷ് വിശ്വനാഥ് ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം […]

Categories
Film News

മോളിവുഡ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങാനൊരുങ്ങുന്നു

മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവച്ചിരിക്കുകയാണ് മോളിവുഡിലെ എല്ലാ സിനിമാപ്രവര്‍ത്തനങ്ങളും. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ ഡബിംഗ്, സംഗീതം, സൗണ്ട് മിക്‌സിംഗ് തുടങ്ങിയ അഞ്ച് വ്യക്തികളിലധികം ആവശ്യമില്ലാത്ത പ്രവര്‍ത്തികള്‍ തുടങ്ങാനിരിക്കുകയാണ്. നിലവില്‍ മമ്മൂട്ടി ചിത്രം വണ്‍, ദ പ്രീസ്റ്റ്, ഫഹദ് ഫാസില്‍ സിനിമ മാലിക്, ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ, സൗബിന്‍ ഷഹീറിന്റെ കള്ളന്‍ എന്നിവ എറണാകുളത്തെ വിവിധ സ്റ്റുഡിയോയില്‍ തുടങ്ങുകയാണ.്