Categories
Film News

കന്നഡ താരം ശ്രേയസ് മഞ്ജു ഒമർ ലുലു ചിത്രം പവർസ്റ്റാറില്‍ ജോയിൻ ചെയ്തു

ഒമർ ലുലുവിന്‍റെ പുതിയ സിനിമ പവർസ്റ്റാറിന്‍റെ ഭാഗമായി കന്നഡതാരം ശ്രേയസ് മഞ്ജു എത്തുന്നു. കന്നഡ നിർമ്മാതാവ് കെ മഞ്‍ജുവിന്‍റെ മകനാണ് താരം. പാഡെ ഹുളി എന്ന സിനിമയിലൂടെയാണ് താരത്തിന്‍റെ സിനിമ അരങ്ങേറ്റം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ സിനിമയിലും താരമെത്തുന്നു. വിഷ്ണു പ്രിയ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പ്രിയ വാര്യർ നായികയാകുന്നു. പവർസ്റ്റാർ തിരക്കഥ പ്രശസ്ത തിരക്കഥാക്കൃത്ത് ഡെന്നീസ് ജോസഫിന്‍റേതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ് സിനിമ. മലയാളത്തിലും കന്നഡയിലും സിനിമ റിലീസ് ചെയ്യും. ആക്ഷൻ […]

Categories
Film News

ഒമര്‍ ലുലു സിനിമ പവര്‍സ്റ്റാറില്‍ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരവും

ഒമര്‍ലുലുവിന്റെ പുതിയ സിനിമയായ പവര്‍സ്റ്റാറില്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍ എത്തുന്നു. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ നിലകളിലെല്ലാം കഴിവ് തെളിയിച്ച ആസ്‌ത്രേലിയന്‍ താരമാണ് ലൂയിസ് മാന്‍ഡിലര്‍. മൈ ബിഗ് ഫാറ്റ് വെഡ്ഡിംഗ്(2002) , മൈ ബിഗ് ഫട് ഗ്രീക്ക് ലൈഫ് (2003), മൈ ബിഗ് ഫട് ഗ്രീക്ക് വെഡ്ഡിംഗ് 2(2016) എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. ബാബു ആന്റണി തന്റെ സോഷ്യല്‍മീഡിയയിലൂടെയാണ് ലൂയിസ് ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയാണ് താരം. ബാബു ആന്റണിയും […]

Categories
Film News

ഒമര്‍ലുലു ബാബു ആന്റണി സിനിമ പവര്‍സ്റ്റാറില്‍ ഹോളിവുഡ് താരങ്ങളും

ഒമര്‍ ലുലുവിന്റെ അടുത്ത സിനിമ ബാബു ആന്റണി നായകനായെത്തുന്നത് പവര്‍ സ്റ്റാര്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കോവിഡ് ലോക്ഡൗണ്‍ പിന്‍വലിച്ചയുടന്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നത്. അതേ സമയം, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണ്. ഹോളിവുഡില്‍ നിന്നുള്ള രണ്ട് താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍. ബാബു ആന്റണി സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരം മുമ്പ് ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളായ ബുള്ളറ്റ്‌സ്, ബ്ലേഡ്‌സ് ആന്റ് ബ്ലഡ് എന്നിവയുടെ ഭാഗമായിരുന്നു. പവര്‍സ്റ്റാര്‍ തിരക്കഥ ഒരുക്കുന്ന പ്രശസ്ത […]

Categories
Film News

ഒമര്‍ ലുലു- ബാബു ആന്റണി സിനിമ പവര്‍സ്റ്റാര്‍ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും

സംവിധായകന്‍ ഒമര്‍ ലുലു ബാബു ആന്റണിയെ നായകനായിക്കി ഒരുക്കുന്ന പുതിയ സിനിമയാണ് പവര്‍സ്റ്റാര്‍. പ്രശസ്ത തിരക്കഥാക്കൃത്ത് ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സംവിധായകന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പവര്‍സ്റ്റാര്‍ ഒരു മുഴുനീള മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ആക്ഷന്‍രംഗങ്ങളില്‍ തിളങ്ങുന്ന താരങ്ങളാണ് ഇവരെല്ലാം. അതുകൊണ്ട തന്നെ ഒരു ആക്ഷന്‍ത്രില്ലര്‍ സിനിമയായിരിക്കും പവര്‍സ്റ്റാര്‍ എന്ന് […]

Categories
Film News

ബാബു ആന്റണി ചിത്രം പവര്‍സ്റ്റാര്‍, തിരക്കഥ ഒരുക്കുന്നത് ഡെന്നീസ് ജോസഫ്

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ ഒമര്‍ ലുലു പവര്‍സ്റ്റാര്‍ എന്ന് പേരിട്ടി പ്രൊജക്ട് ബാബു ആന്റണിക്കൊപ്പം പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വരാതിരുന്നതിനാല്‍ സിനിമ ഉപേക്ഷിച്ചിരിക്കുമെന്നാണ് എല്ലാവരും വിശ്വസിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ഡൗണ്‍ അവസാനിച്ചാല്‍ സിനിമ തുടങ്ങാനിരിക്കുകയാണ് അണിയറക്കാരെന്നാണ് പുതിയ വിവരം. പ്രശസ്ത തിരക്കഥാക്കൃത്ത് ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്ന സിനിമ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് അറിയുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മികച്ച തിരക്കഥകള്‍ സമ്മാനിച്ച വ്യക്തിയാണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും മികച്ച സിനിമകളെല്ലാം ഇദ്ദേഹത്തിന്റെ […]

Categories
Film News

ഒമര്‍ ലുലു മമ്മൂട്ടിയ്‌ക്കൊപ്പം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ഒരുക്കുന്നു

മമ്മൂട്ടിയുടെ ഒമര്‍ ലുലുവും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ പ്രൊജക്ട് യാഥാര്‍ത്ഥ്യമാകുന്നുവെന്ന സൂചനകളാണ് ലഭ്യമാവുന്നത്. ഒമര്‍ ഫേസ്ബുക്ക് ചാറ്റിലൂടെ നല്‍കിയ സൂചനകളാണ്. മുഴുനീള മാസ് എന്റര്‍ടെയ്‌നറായിരിക്കും സിനിമയെന്നുമുള്ള സൂചനകളും സംവിധായകന്‍ നല്‍കുന്നു. ഡെന്നീസ് ജോസഫ് സിനിമയ്ക്കായി തിരക്കഥ ഒരുക്കികൊണ്ട് ഒരു തിരിച്ചുവരവിനൊരുങ്ങുന്നു. ഒമര്‍ ലുലുവിന്റെ മുന്‍സിനിമകളായ – ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക എല്ലാം തന്നെ യൂത്ത്ഫുള്‍ എന്റര്‍ടെയ്‌നേഴ്‌സ് ആയിരുന്നു. മമ്മൂട്ടി ചിത്രം തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും ഡെന്നീസ് ജോസഫിനെ പോലെ […]

Categories
Film News

ഒമര്‍ ലുലുവിന്റെ അടുത്ത സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഡെന്നീസ് ജോസഫ്

എണ്‍പതുകളിലും തൊണ്ണൂറുകളിലും സജീവമായിരുന്ന തിരക്കഥാക്കൃത്തുക്കളില്‍ ഏറെ ശ്രദ്ധേയനായിരുന്നു ഡെന്നീസ് ജോസഫ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു തിരിച്ചുവരവിനൊരുങ്ങുകയാണിദ്ദേഹം. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന സിനിമയിലൂടെ. സിനിമയുടെ ഔദ്യോഗികപ്രഖ്യാപനം വരാനിരിക്കുകയാണ്. മുമ്പ് ഒമര്‍ലുലു മമ്മൂട്ടിക്കൊപ്പം ഒരു മാസ് എന്റര്‍ടെയ്‌നറുമായെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും പ്രൊജക്ട് നടന്നില്ല. ഡെന്നീസ് ജോസഫ് തിരക്കഥയില് മമ്മൂട്ടിയെ നായകനാക്കി ഒരു ആക്ഷന്‍ ലസിനിമ ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. പ്രമോദ് പപ്പന്‍ കൂട്ടുകെട്ടാണ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച് അപ്‌ഡേറ്റ്‌സ് ഒന്നും വന്നില്ല. മമ്മൂട്ടിയുടെ […]

Categories
Film News trailer

ഒമര്‍ ലുലുവിന്റെ ധമാക്ക ട്രയിലറെത്തി

ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക ജനുവരി 2ന് റിലീസ് ചെയ്യുകയാണ്. റിലീസിനു മുന്നോടിയായി ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയില്‍ ബാലതാരമായി തിളങ്ങിയ അരുണ്‍ കുമാര്‍, നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. പ്രശസ്ത താരങ്ങളായ മുകേഷ്, ഉര്‍വശി,ഇന്നസെന്റ് എന്നിവരും ചിത്രത്തിലുണ്ട്. ക്രിസ്തുമസ് റിലീസായി എത്തുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. ഒമര്‍ ലുലുവിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്. നേഹ സക്‌സേന, സാബുമോന്‍, […]

Categories
Film News

കാറ്റുമുണ്ടേട്യേ : ധമാക്കയിലെ പുതിയ ഗാനമെത്തി

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക റിലീസിംഗിനൊരുങ്ങുകയാണ്. അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഒരു ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാ്. കാറ്റുമുണ്ടേട്യേ എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ബാങ്കോക്കിലാണ്. പ്രണവം ശശി ആലിപിച്ചിരിക്കുന്ന ഗാനത്തിലെ റാപ് ഭാഗങ്ങള്‍ നിരഞ്ജ് സുരേഷ് ആലപിച്ചിരിക്കുന്നു. ബികെ ഹരിനാരായണന്റേതാണ് വരികള്‍. ഒമര്‍ ലുലു സ്‌റ്റൈലിലെ കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആണ് ധമാക്ക. ഗോപി സുന്ദര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മില്ലേനിയം ഓഡിയോസ് അടുത്തിടെ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 25ലക്ഷത്തിന് സ്വന്തമാക്കിയിരുന്നു. ധമാക്കയില്‍ […]

Categories
Film News

ഒമര്‍ ലുലുവിന്റെ ധമാക്കയിലെ പുതിയ ഗാനം

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക റിലീസിനൊരുങ്ങുകയാണ്. സിനിമയില്‍ നിന്നുള്ള ആദ്യഗാനം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. സിനിമയിലെ പ്രമുഖതാരങ്ങളെല്ലാം അണിനിരക്കുന്ന ഒരു ടിപ്പിക്കല്‍ ഒമര്‍ലുലു സ്‌റ്റൈല്‍ ആഘോഷഗാനം. അശ്വിന്‍ വിജയ്, സിതാര, അഫ്‌സല്‍, സച്ചിന്‍ രാജ്, ശ്വേത എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു. ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ബികെ ഹരിനാരായണന്റേതാണ്. അരുണ്‍ കുമാര്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി ശ്രദ്ധനേടിയ താരം, ധമാക്കയിലൂടെ നായകനായി അരങ്ങേറുനനു. നിക്കി ഗല്‍റാണ് നായികയായെത്തുന്നു. […]