വിഎ ശ്രീകുമാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. പരസ്യസംവിധായകനായിരുന്ന ശ്രീകുമാര്‍, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് ടീം പ്രധാനകഥാപാത്രങ്ങളായെത്തിയ ഒടിയന് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ഫീച്ചര്സിനിമകളിലേക്കെത്തി. അദ്ദേഹം തന്റെ അടുത്ത പ്രൊജക്ട് ഒരുക്കാനൊരുങ്ങുകയാണ്. മിഷന് കൊങ്കണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ മാപ്പിള ഖലാസികളുടെ സാഹസിക കഥകള്‍ പറയുന്ന സിനിമയായിരിക്കും. മലബാറിലെ പ്രശസ്ത ഉരുനിര്മ്മാതാക്കളാണിവര്. കൊങ്കണ്‍ റെയില്‍വെ പശ്ചാത്തലത്തിലുള്ള കഥയാണിത്. ടിഡി രാമകൃഷ്ണന് സിനിമയുടെ തിരക്കഥ ഒരുക്കുന്നു. പ്രധാനമായി ഹിന്ദിയില്‍ ഒരുക്കുന്ന സിനിമ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും റിലീസ് […]
