Categories
Film News

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമ നിവിൻ പോളിയുടെ ‘കനകം കാമിനി കലഹം’.

ആദ്യമായി ഒരു മലയാള ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രം ‘കനകം കാമിനി കലഹം(ക.കാ.ക.)’ ആണ് ഹോട്സ്റ്ററിലൂടെ ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേമികകൾക്ക് മുന്നിലേക്ക് എത്താൻ പോകുന്നത്. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ […]

Categories
Film News

തമിഴ് സംവിധായകൻ റാമിനൊപ്പമുള്ള നിവിൻപോളി സിനിമയ്ക്ക് തുടക്കമായി

തമിഴ് സംവിധായകൻ റാമിനൊപ്പം നിവിൻപോളിയെത്തുന്നു. സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയിൽ, അഞ്ജലി, സൂരി എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. കഴിഞ്ഞ ദിവസം പൂജ ചടങ്ങുകളോടെ ചിത്രത്തിന് തുടക്കമായി.

Categories
Film News teaser

കനകം കാമിനി കലഹം ടീസറെത്തി

നിവിൻ പോളി – ​​ഗ്രേസ് ടീമിന്റെ കനകം കാമിനി കലഹം ടീസർ പുറത്തിറക്കി. സിനിമയുടെ നിർമ്മാതാവ് കൂടിയായ നിവിൻ പോളി തന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. ടീസറിലെ തമാശയാണ് ഹൈലൈറ്റ്. 59 സെക്കന്റ് ദൈർ​ഘ്യമുള്ള ടീസർ ഒരു നാടകപശ്ചാത്തലത്തിൽ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ ടീസറിലൂടെ പരിചയപ്പെടുത്തുന്നു.പ്രേക്ഷകർക്ക് ചിരിക്കാൻ വഴിയൊരുക്കുന്ന സിനിമയായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. നിവിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് പോളി ജൂനിയർ പിക്ചേഴ്സ് ചിത്രം നിർമ്മിക്കുന്നു. സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം […]

Categories
Film News teaser

തുറമുഖം ടീസറെത്തി

അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നതനുസരിച്ച് തുറമുഖം ടീസർ ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുകയാണ്. 1 മിനിറ്റ് ദൈർഘ്യമുള്ള ടീസർ സിനിമയെ കുറിച്ച് സൂചനകൾ നൽകുന്നു. സംവിധായകൻ രാജീവ് രവി ഒരുക്കുന്ന സിനിമ ചരിത്രസംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. നിവിൻ സിനിമയിൽ പഴയകാലത്തെ മനുഷ്യത്വരഹിതമായി ചാപ്പ സമ്പ്രദായത്തിനെതിരെ നിന്ന വ്യക്തിയായാണെത്തുന്നത്. ഇന്ദ്രജിത്, അർജ്ജുൻ അശോകൻ എന്നവരും ആക്ടിവിസ്റ്റുകളായെത്തുന്നു. ജോജു ജോർജ്ജിനും ടീസരറിൽ സ്ഥാനമുണ്ട്. സുദേവ് നായർ വില്ലൻ വേഷത്തിലെത്തുന്നു. നിമിഷ സജയൻ, പൂർണിമ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു സഹതാരങ്ങൾ. ​ഗോപൻ […]

Categories
Film News

മെയ്ദിനത്തിൽ സ്പെഷൽ പോസ്റ്ററുമായി തുറമുഖം അണിയറക്കാർ

അന്താരാഷ്ട്ര തൊഴിലാളിദിനമായ മെയ് 1ന് തുറമുഖം ടീം പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. നിവിൻ പോളി, ജോജു ജോർജ്ജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ, അർജ്ജുൻ അശോകൻ എന്നിവർ പോസ്റ്ററിലുണ്ട്. “A riot is the language of the unheard.” —- Martin Luther King Jr. Here’s our tribute to all the workers!!… Posted by Thuramukham on Friday, April 30, 2021 രാജീവ് രവി സംവിധാനം […]

Categories
Film News

നിവിൻ പോളി – ആസിഫ് അലി ടീമിന്റെ മഹാവീര്യർ പൂർത്തിയായി

എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ ഒന്നിക്കുന്നു.രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ച സിനിമ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. സിനിമയുടെ കഥ സാഹിത്യഅക്കാദമി ജേതാവ് എം മുകുന്ദന്റേതാണ്. തിരക്കഥ എബ്രിഡ് ഷൈൻ ഒരുക്കിയിരിക്കുന്നു. നീണ്ട നാളുകൾക്ക് ശേഷമാണ് ആസിഫ് അലിയും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്നത്. മുമ്പ് സെവൻസ്, ട്രാഫിക് തുടങ്ങിയ സിനിമകളിൽ ഇരുവരുമെത്തിയിരുന്നു. ലാൽ, സിദ്ദീഖ്, ഷാൻവി ശ്രീവാസ്തവ എന്നിവരുമെത്തുന്നു. സംവിധായകൻ എബ്രിഡ് ഷൈനിനൊപ്പം നിവിൻ പോളിയുടെ മൂന്നാമത് സിനിമയാണിത്. മുൻസിനിമകൾ, […]

Categories
Film News

ഈസ്റ്റർ ദിനത്തില്‌‍ പുതിയ സിനിമ പ്രഖ്യാപിച്ച് നിവിൻ പോളി

ഈസ്റ്റർ ​ദിനത്തിൽ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് നിവിൻ പോളി. താരം എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിനയ് ​ഗോവിന്ദ് ആണ്. വിവേക് രഞ്ജിത് തിരക്കഥ ഒരുക്കുന്നു. കിളി പോയി, കോഹിനൂർ തുടങ്ങിയ സിനിമകൾ വിനയ് ​ഗോവിന്ദന്റേതായിരുന്നു. കിളി പോയി സഹഎഴുത്തുകാരനായിരുന്നു വിവേക് രഞ്ജിത്. റൊമാന്റിക് കോമഡി , ഫാമിലി എന്റർടെയ്നർ ആണ് സിനിമ. പ്രതീഷ് എം വർമ്മ സിനിമാറ്റോ​ഗ്രഫി ഒരുക്കുന്നു. രാഹുൽ രാജിന്റേതാണ് സം​ഗീതം. എഡിറ്റർ അർജ്ജുൻ ബെൻ, സൗണ്ട് ഡിസൈനർ വിഷ്ണു ​ഗോവിന്ദ് […]

Categories
Film News

നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന എബ്രിഡ് ഷൈനിന്റെ ‘മഹാവീര്യർ’ രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു

നീണ്ട ഇടവേളയ്ക്ക് ശേഷം ആസിഫ് അലി – നിവിൻ പോളി കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ മഹാവീര്യർ ചിത്രീകരണം രാജസ്ഥാനത്തിൽ ആരംഭിച്ചു. എബ്രിഡ് ഷൈൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘മഹാവീര്യർ’ എന്ന ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക. View this post on Instagram A post shared by Nivin Pauly (@nivinpaulyactor) എം മുകുന്ദന്റെ കഥയ്ക്ക് സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥ ഒരുക്കുന്നു. പോളി ജൂനിയർ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ […]

Categories
Film News

നിവിൻ പോളിയുടെ തുറമുഖം ഈദിനെത്തും

നിവിന്‍ പോളി നായകനായെത്തുന്ന രാജീവ് രവി ചിത്രം തുറമുഖം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈദ് റിലീസായി മെയ് പതിമൂന്നിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്, പൂർണിമ, ജോജു ജോർജ്ജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, എന്നിവരും സിനിമയിലെത്തുന്നു. ഗോപൻചിദംബരം തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്ന സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത് ബി അജിത്കുമാർ. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ തെക്കേപ്പാട്ട് സുകുമാർ ചിത്രം നിർമ്മിച്ചിരിക്കുന്നു.

Categories
Film News

നിവിൻ പോളിയുടെ തുറമുഖം വേൾഡ് പ്രീമിയര് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ

രാജീവ് രവി- നിവിൻ പോളി സിനിമ തുറമുഖം റോട്ടർഡാം ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ സെക്ഷനിൽ മത്സരിക്കുന്ന 15 ചിത്രങ്ങളിൽ ഒന്നാണിത്. ഗോപൻ ചിദംബരം തിരക്കഥ ഒരുക്കുന്ന സിനിമ മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരായുണ്ടായ സമരത്തെ ആസ്പദമാക്കിയുള്ളതാണ്.ചരിത്രസമരത്തിൽ എതിർപക്ഷത്ത് നിന്ന് മത്സരിച്ച തൊഴിലാളികളായ രണ്ട് സഹോദരങ്ങളുടെ കഥയാണെന്നാണ് ഐഎഫ്എഫ്ആർ വെബ്സൈറ്റ് പറയുന്നത്. നിവിൻ പോളി, അർജ്ജുൻ അശോകൻ, എന്നിവര്‍ സഹോദരങ്ങളായെത്തുന്നു. ജോജു ജോർജ്ജ്, ഇന്ദ്രജിത് സുകുമാരൻ, നിമിഷ സജയൻ, ദർശന രാജേന്ദ്രൻ, അര്‍ജ്ജുൻ […]