Categories
Film News

വിജയ് സേതുപതി , 19(1)എ ഡബ്ബിംഗ് തുടങ്ങി

19(1)എ , തമിഴ് താരം വിജയ് സേതുപതി, നിത്യ മേനോൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമയാണ്. നവാഗതസംവിധായിക ഇന്ദു വിഎസ് സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ള സിനിമ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണിപ്പോൾ. ഇന്ദ്രജിത്, ഇന്ദ്രൻസ് എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ഭഗത് മാനുവൽ, ദീപക് പാറമ്പോൽ എന്നിവരാണ് മറ്റു താരങ്ങൾ. അണിയറയിൽ 96ഫെയിം ഗോവിന്ദ് വസന്ത സംഗീതമൊരുക്കുന്നു. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരജേതാവ് മനേഷ് മാധവൻ സിനിമാറ്റോഗ്രഫി ഒരുക്കുന്നു. ആന്‍റോ ജോസ് ഫിലിം കമ്പനി സിനിമ നിർമ്മിക്കുന്നു.

Categories
Film News trailer

നിത്യ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ ടീമിന്‍റെ അനി ഐവി ശശി സിനിമ ട്രയിലർ

ഐവി ശശി- സീമ ദമ്പതികളുടെ മകന്‍ അനി സിനിമസംവിധായകനാവുകയാണ് തമിഴ്-തെലുഗ് ഭാഷകളിലായി ഒരുക്കുന്ന സിനിമയിലൂടെ. തെലുങ്കിൽ നിന്നില നിന്നില എന്ന് പേരിട്ടിരിക്കുന്ന സിനിമ തമിഴിൽ തീനി ആണ്. നിത്യ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഫെബ്രുവരി 5ന് 11മണിക്ക് സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണ്. അനി സിനിമയിൽ തുടങ്ങുന്നത് സംവിധായകൻ പ്രിയദർശനെ അസിസ്റ്റ് ചെയ്തുകൊണ്ടാണ്. ഗീതാഞ്ജലി, സില സമയങ്ങളിൽ എന്നിവയിൽ. മരക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയുടേയും ഭാഗമായിട്ടുണ്ട്. പ്രിയദർശനൊപ്പം സിനിമയുടെ […]

Categories
Film News

19(1) എ ചിത്രീകരണം പൂർത്തിയായി

തമിഴ് താരം വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുന്ന സിനിമയാണ് 19(1)എ. വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതസംവിധായിക ഇന്ദു വിഎസ് ആണ്. അണിയറക്കാർ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണിപ്പോൾ. സംവിധായിക ഇന്ദു തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാൻ ഇന്ത്യൻ വിഷത്തിലുള്ള സിനിമ ഡിമാന്‍റ് ചെയ്യുന്ന താരങ്ങളെയാണ് സിനിമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രശസ്ത നടൻ ഇന്ദ്രൻസും സിനിമയിൽ പ്രമുഖ കഥാപാത്രമാവുന്നു. ഭഗത് മാനുവൽ, ദീപക് പാറമ്പോൽ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അണിയറയിൽ […]

Categories
Film News

19(1) എ ഫസ്റ്റ്‌ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി

19(1) എ പ്രഖ്യാപിച്ചതു മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്‌. സിനിമയിലെ ലീഡ്‌ താരങ്ങള്‍ വിജയ്‌ സേതുപതി, നിത്യ മേനോന്‍, ഇന്ദ്രജിത്‌ സുകുമാര്‍ എന്നിവരാണ്‌. നവാഗതയായ ഇന്ദു വിഎസ്‌ സംവിധാനം ചെയ്യുന്നു. ഒരു മാസത്തെ ചിത്രീകരണത്തിനു ശേഷം ആദ്യഘട്ടം അവസാനിച്ചിരിക്കുകയാണ്‌. ഡിസംബര്‍ പകുതിയിലായിരിക്കും രണ്ടാംഘട്ടം തുടങ്ങുന്നത്‌. 19(1) എ തിരക്കഥ ഒരുക്കുന്നത്‌ സംവിധായിക തന്നെയാണ്‌. പാന്‍ ഇന്ത്യന്‍ അടിസ്ഥാനത്തിലുള്ള ശക്തമായ കഥയായതിനാല്‍ തന്നെ ചിത്രത്തിലെ താരങ്ങളുടെ പ്രകടനവും പ്രധാനമാണ്‌. പ്രശസ്‌ത താരം ഇന്ദ്രന്‍സ്‌ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഭഗത്‌ […]

Categories
Film News

19(1) എ വിജയ് സേതുപതിക്കൊപ്പം ഇന്ദ്രജിത് ജോയിൻ ചെയ്തു

വിജയ് സേതുപതി പുതിയ മലയാളസിനിമ 19(1)എ യിൽ അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തെയെത്തിയിരുന്നു. നവാഗതസംവിധായിക ഇന്ദു വിഎസ് ഒരുക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുന്നു. ഇന്ദ്രജിത് സുകുമാരൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. താരം സെറ്റിൽ ജോയിൻ ചെയ്തിരിക്കുന്നുവെന്ന് വിജയ് സേതുപതിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഇന്ദ്രജിത് അറിയിച്ചിരിക്കുകയാണ്. 9മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ദ്രജിത് സിനിമയിൽ ജോയിൻ ചെയ്യുന്നത്. 19(1) എ സംവിധായിക ഇന്ദു വിഎസ് തന്നെ തിരക്കഥ ഒരുക്കുന്ന സിനിമ പാൻ ഇന്ത്യൻ വിഷയമാണ് […]

Categories
Film News trailer

ശ്രിയ ശരൺ – നിത്യ മേനോൻ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഗമനം ട്രയിലർ

ശ്രിയ ശരൺ , നിത്യ മേനോൻ എന്നിവരെത്തുന്ന ഗമനം ട്രയിലർ പുറത്തിറക്കി. ഇളയരാജ സംഗീതമൊരുക്കുന്ന സിനിമയിൽ ഗായികയായാണ് നിത്യ മേനോൻ എത്തുന്നത്. ചെവി കേൾക്കാനാവാത്ത ഒരു സാധാരണ സ്ത്രീയുടെ വേഷത്തിലാണ് ശ്രിയ ശരൺ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ,ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യന്‍ സിനിമയായാണ് ഗമനം എത്തുന്നത്. നവാഗതനായ സുജന റാവു സംവിധാനം ചെയ്യുന്നു. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വിഎസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ കഥയും […]

Categories
Film News

19 (1)എ : വിജയ് സേതുപതി മലയാളസിനിമയുടെ ചിത്രീകരണം തുടങ്ങി

വിജയ് സേതുപതി മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന സിനിമയാണ് 19(1)എ. സിനിമയുടെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്നു. അണിയറക്കാർ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. മുണ്ടും നീല ഷർട്ടുമണിഞ്ഞ് തനി മലയാളിലുക്കിലാണ് താരമെത്തിയത്. താരം മലയാളിയായാണോ സിനിമയിലെത്തുന്നതെന്ന് അറിയില്ല. ആദ്യമലയാളസിനിമ മാർക്കോണി മത്തായിയിൽ തമിഴ് താരം വിജയ് സേതുപതി ആയി തന്നെയായിരുന്നു എത്തിയത്. 19(1) എ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വിഎസ് ആണ്. നിത്യ മേനോൻ ചിത്രത്തിൽ നായികയാകുന്നു. ഇവർക്കൊപ്പം ഇന്ദ്രജിത് , […]

Categories
Film News

വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത് കൂട്ടുകെട്ടിനൊപ്പം ഇന്ദ്രൻസുമെത്തുന്ന 19(1)എ

തമിഴ് നടൻ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുകയാണ്. 19(1) എ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന സിനിമയിൽ നായികയായി നിത്യ മേനോൻ എത്തുന്നു. ഇന്ദ്രജിത്, ഇന്ദ്രൻസ് എന്നിവരും മുഖ്യകഥാപാത്രങ്ങളായെത്തുന്നു. മാർക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ അതിഥി താരമായാണ് വിജയ് സേതുപതി മലയാളത്തിലേക്ക് ആദ്യമെത്തിയത്. പുതിയ സിനിമ പൂർണ്ണമായും കേരളത്തിലാകും ചിത്രീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ. ആന്‍റോ ജോസഫ് നിർമ്മിക്കുന്ന സിനിമയിൽ സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. മനീഷ് മാധവൻ ക്യാമറ ഒരുക്കുന്നു.

Categories
Film News

വിജയ്സേതുപതി മലയാളത്തിൽ പുതിയ സിനിമ ചെയ്യുന്നു, നിത്യമേനോൻ നായികയാകുന്നു

അതിഥി താരമായി ജയറാം ചിത്രം മാർക്കോണി മത്തായിയിലൂടെ മലയാളത്തിലേക്കെത്തിയ വിജയ് സേതുപതി, തന്‍റെ രണ്ടാമത്തെ മലയാളസിനിമ ചെയ്യാനൊരുങ്ങുന്നു. ഇന്ദു വിഎസ് സംവിധാനം ചെയ്യുന്ന സിനിമയിൽ നിത്യമേനോൻ നായികയാകുന്നു. ആന്‍റോ ജോസഫ് ചിത്രം നിർമ്മിക്കുന്നു. ഇന്ദു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്. ഉടൻ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. ഒക്ടോബർ 30വരെയുള്ള ഗവൺമെന്‍റ് നിർദ്ദേശങ്ങൾ കാരണം ആദ്യം ഇൻഡോർ ചിത്രീകരണമായിരിക്കും നടക്കുക. ഗോവിന്ദ് വസന്ത ചിത്രത്തിന് സംഗീതമൊരുക്കും. മനേഷ് മാധവൻ സിനിമാറ്റോഗ്രഫിയും.

Categories
Film News

ഗായിക ശൈലപുത്രി ദേവിയായി നിത്യമേനോൻ

നിത്യമേനോൻ ഗായിക ശൈലപുത്രി ദേവിയായെത്തുന്ന ഗമനം സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ ശർവാനന്ദ് ആണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം,ഹിന്ദി ഭാഷകളിൽ സിനിമ എത്തും. നവാഗതനായ സുജാന റാവു സംവിധാനം ചെയ്യുന്നു. നേരത്തെ സിനിമയിലെ മറ്റൊരു നായിക ശ്രിയ ശരണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇളയരാജയാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാനശേഖര്‍ വിഎസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സംവിധായകൻ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും […]