Categories
Film News trailer

കാവൽ, ട്രയിലറെത്തി ആരാധകർക്കായി സുരേഷ്​ഗോപിയുടേയും രഞ്ജിപണിക്കരുടേയും കിടിലൻ പ്രകടനം

നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ് ​ഗോപി ചിത്രം കാവൽ, ട്രയിലർ റിലീസ് ചെയ്തു. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. അവസാനഭാ​ഗം രഞ്ജി പണിക്കരും. സുരേഷ് ​ഗോപി, ര‍ഞ്ജിപണിക്കർ എന്നിവർക്കൊപ്പം പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദിഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷണൻ എന്നിവരുമുണ്ട്. നിതിൻ ര‍‍ഞ്ജി പണിക്കർ ഒരുക്കിയിരിക്കുന്ന സിനിമ സുരേഷ്​ഗോപിയുടെ തിരിച്ചുവരവ് സിനിമ കൂടിയായിരിക്കും. അദ്ദേഹത്തിന്റെ 90കളിലെ ഫാൻസുകാർക്ക് ഇഷ്ടമാവുന്ന ചേരുവകളെല്ലാം സിനിമയിലുണ്ട്. സിനിമയിൽ രണ്ട് കാല​ഘട്ടത്തിലെ […]

Categories
Film News

സുരേഷ്​ഗോപി ചിത്രം കാവൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഏറെ നാളായി കാത്തിരിക്കുന്ന സുരേഷ് ​ഗോപി ചിത്രം കാവൽ അടുത്തു തന്നെ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ്. വിഷു ദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. കസബ ഫെയിം നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന സിനിമയിൽ രഞ്ജി പണിക്കർ മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ​ഗോപി അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിൽ താരം സിനിമയിലെത്തുന്നു. 55-60വയസ്സുള്ള ഒരു കഥാപാത്രത്തേയും ഒന്ന് യുവാവായും. ഇടുക്കി ഹൈറേഞ്ചുകളിൽ നടക്കുന്ന കഥയാണിത്. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എൻ്റെ ഒരായിരം വിഷു ആശംസകൾ! […]

Categories
Film News

സുരേഷ്ഗോപിയുടെ കാവൽ ഈ മാസം പുനരാരംഭിക്കുന്നു

സുരേഷ്ഗോപിയുടെ പുതിയ സിനിമ കാവൽ താരത്തിന്റെ നീണ്ട നാളത്തെ ഇടവേളയ്ക്ക ശേഷമുള്ള തിരിച്ചുവരവ് സിനിമ കൂടിയാണ്. കസബ ഫെയിം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സിനിമ അവസാനഘട്ട ചിത്രീകരണത്തിലായിരുന്നു ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ. അഞ്ച് മാസങ്ങൾക്ക് ശേഷം സിനിമ വീണ്ടും തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ. റിപ്പോർട്ടുകളനുസരിച്ച് ഒക്ടോബർ 7ന് ചിത്രീകരണം പുനരാരംഭിക്കും. രണ്ട് ആഴ്ചത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. വണ്ടിപ്പെരിയാർ, പാലക്കാട് എന്നിവിടങ്ങളിലാണ് പ്രധാനലൊക്കേഷനുകൾ. കാവൽ തിരക്കഥ സംവിധായകന്‍ നിതിൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപി തമ്പാൻ എന്ന […]

Categories
Film News

കാവല്‍ ടീസര്‍ സുരേഷഗോപിയുടെ ജന്മദിനത്തിലെത്തും

സുരേഷ്‌ഗോപിയുടെ അടുത്ത ചിത്രം കാവല്‍ ടീസര്‍ ജൂണ്‍ 26ന് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യും. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമ നീണ്ട ഇടവേളയ്ക്ക് ശേഷം മാസ് ഗെറ്റപ്പില്‍ സുരേഷ് ഗോപി തിരിച്ചെത്തുന്ന സിനിമ കൂടിയാണ്. ആക്ഷന്‍ ഫാമിലി ഡ്രാമയായ സിനിമയുടെ കഥ നടക്കുന്നത് ഇടുക്കി ഹൈറേഞ്ചുകളില്‍ രണ്ട് വ്യത്യസ്ത കാലങ്ങളിലായാണ്. കാവല്‍ ലോക്ഡൗണ്‍ ആരംഭിക്കും മുമ്പ് ചിത്രീകരണം പൂര്‍ത്തീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 10ദിവസത്തെ ചിത്രീകരണം കൂടിയാണ് ബാക്കിയുണ്ടായിരുന്നത്. സിനിമയുടെ അണിയറക്കാര്‍ പോസ്്റ്റ് പ്രൊഡക്ഷന്‍ […]

Categories
Film News

സുരേഷ് ഗോപിയുടെ മാസ് എന്റര്‍ടെയ്‌നര്‍ കാവലിന് തുടക്കമായി

സുരേഷ് ഗോപിയുടെ പുതിയ സിനിമ കാവല്‍ ചിത്രീകരണം ആരംഭിച്ചു. നിതിന്‍ രഞ്ജിത് പണിക്കര്‍ – കസബ ഫെയിം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ആക്ഷന്‍ ഫാമിലി ഡ്രാമയായി ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും നിതിന്‍ തന്നെയാണ്. ഇടുക്കി ഹൈറേഞ്ചില്‍ രണ്ട് വ്യത്യസ്ത കാലങ്ങളില്‍ നടക്കുന്ന കഥയാണിത്. സുരേഷ് ഗോപിക്കൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ രഞ്ജി പണിക്കര്‍ ചിത്രത്തിലെത്തുന്നു. മുമ്പ് ലാല്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. താരത്തിന്റെ മറ്റുഭാഷകളിലെ തിരക്കുകള്‍ കാരണം പിന്മാറുകയായിരുന്നു. സിനിമയില്‍ സുരേഷ് ഗോപിയും രഞ്ജി പണിക്കരും രണ്ട് ലുക്കുകളിലെത്തും. […]

Categories
Film News

കാവലില്‍ സുരേഷ്‌ഗോപി രണ്ട് വ്യത്യസ്ത ലുക്കില്‍

സുരേഷ് ഗോപി നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാവുകയാണ്. തന്റെ തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങുകയാണ് താരം. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ താരം ആരംഭിച്ചു കഴിഞ്ഞു. ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. സുരേഷ് ഗോപിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത് നിതിന്‍ രഞ്ജി പണിക്കര്‍ സിനിമ കാവല്‍ ആണ്. കാവല്‍ തിരക്കഥ ഒരുക്കുന്നതും നിതിന്‍ തന്നെയാണ്. ആക്ഷന്‍ ഫാമിലി ഡ്രാമയായാണ് സിനിമ ഒരുക്കുന്നത്. […]

Categories
Film News

സുരേഷ് ഗോപിയുടെ അടുത്ത സിനിമ ആക്ഷന്‍ ഫാമിലി ഡ്രാമ

അനൂപ് സത്യന്‍ സിനിമയ്ക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ ചിത്രം നിതിന്‍ രഞ്ജി പണിക്കര്‍ക്കൊപ്പം. സിനിമ എഴുതുന്നതും സംവിധാനം ചെയ്യുന്നതും നിതിന്‍ ആയിരിക്കും. ബിഗ് ബജറ്റില്‍ ചിത്രം നിര്‍മ്മിക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. നിതിന്‍ ആദ്യം സുരേഷ് ഗോപിയുടെ മുന്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ലേലം സ്വീകല്‍ ഒരുക്കാന്‍ പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രൊജക്ട് മാറ്റി വയ്ക്കുകയായിരുന്നു. പുതിയ വിഷയവുമായാണ് ഇരുവരും ഇപ്പോഴെത്തുന്നത്. ഇടുക്കി ഹൈറേഞ്ചില്‍ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലായി നടക്കുന്ന ഒരു കുടുംബ കഥ, ആക്ഷന് പ്രാധാന്യമുള്ള രീതിയിലായിരിക്കും ഒരുക്കുക. […]

Categories
Film News

കസബയ്ക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന സിനിമയില്‍ സുരേഷ് ഗോപിയെത്തും

കസബയ്ക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ സുരേഷ് ഗോപിയുടെ മുന്‍വിജയചിത്രം ലേലം സീക്വല്‍ ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ട് ഏതാണ്ട് ഒരു വര്‍ഷത്തോളമായി. രഞ്ജി പണിക്കര്‍ ആദ്യഭാഗം തിരക്കഥ ഒരുക്കിയ തന്നെയാണ് സീക്വല്‍ തിരക്കഥയും ഒരുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമ തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണെന്നു സുരേഷ് ഗോപിയും നിതിനും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുമെന്നുമാണ്. നിതിന്‍ തന്നെ തന്റെ പുതിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കും, ലാല്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുമെന്നുമാണ് വിവരങ്ങള്‍. എംകെ നാസര്‍ ഗുഡ്‌ലൈന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സിനിമ […]